BUSINESS OPPORTUNITIES

സ്മാര്‍ട്ട് സംരംഭങ്ങളും മാറുന്ന തൊഴില്‍ മേഖലകളും

കാലം മാറുകയാണ്. ഈ മാറ്റത്തിന് അനുസൃതമായി സംരംഭങ്ങളും തൊഴില്‍ മേഖലകളും മാറിത്തുടങ്ങി. സാങ്കേതികരംഗത്തെ മാറ്റത്തിനനുസൃതമായി ചില തൊഴില്‍മേഖലകളില്‍ ഉണ്ടായ മാറ്റങ്ങള്‍ വിലയിരുത്താം

ലോറന്‍സ് മാത്യു

Advertisement

തൊഴിലിന്റെ നിര്‍വ്വചനങ്ങള്‍ പൊളിച്ചെഴുതപ്പെട്ട് തുടങ്ങിയിട്ട് കാലങ്ങളേറെയായിട്ടില്ല. മുന്‍പൊക്കെ ഒരു ജോലി എന്ന് ചിന്തിക്കുമ്പോള്‍ സര്‍ക്കാര്‍ ജോലിക്കപ്പുറം മറ്റൊന്നും മുന്‍പിലില്ലാതെയിരുന്നപ്പോള്‍, എന്നാലിന്ന് അഭ്യസ്ത വിദ്യര്‍ക്ക് മുന്‍പില്‍ നിരവധി വാതയാനങ്ങളുണ്ട്. മാറുന്ന കാലഘട്ടത്തില്‍ പൊതു സമൂഹത്തിന്റെ പ്രത്യേകിച്ചും അഭ്യസ്ത വിദ്യരായ യുവതലുമറയുടെ മനോഭാവത്തില്‍ വന്ന മാറ്റവും ശ്രദ്ധേയമാണ്. ഇന്നത്തെ യുവത കൂടുതലും സര്‍ക്കാര്‍ ജോലിയുടെ സുരക്ഷിതത്വത്തിലൊതുങ്ങാതെ തങ്ങളുടെ കഴിവുകള്‍ക്കിണങ്ങുന്ന വ്യത്യസ്ത സ്വകാര്യ ജോലികളിലേക്കും ഒപ്പം സ്റ്റാര്‍ട്ടപ്പുകളാരംഭിക്കുവാനായും മാറിയെന്നതും ആശാവഹമാണ്.

ഒരു സംരംഭം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ അരക്കിട്ടുറപ്പിച്ചിരിക്കുന്ന ചില ബിംബങ്ങള്‍ക്കപ്പുറം കടന്ന് ഇന്ന് നാം ചിന്തിക്കുന്നു. ഇന്നത്തേത് കണ്‍സ
പ്റ്റുകളുടെ യുഗമാണ്. ലോകത്തെ മാറ്റി മറിക്കുവാന്‍ കഴിവുള്ള ആശയങ്ങള്‍ക്ക് ഇന്ന് കോടികളുടെ വിപണി മൂല്യമുണ്ട്. ഒരു ഹോട്ടല്‍ പോലും സ്വന്തമായില്ലാതെ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശ്ര്യംഖല ഉണ്ടാകുമെന്നോ, ഒരൊറ്റ വാഹനം പോലും സ്വന്തമായില്ലാതെ ലോകത്തിലെ ഏറ്റവും വലിയ ടാക്‌സി കമ്പനി നിലവില്‍ വരുമെന്നോ നാം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാവുകയില്ല. ചിന്തിക്കുവാന്‍ പോയിട്ട് അപ്രകാരമുള്ള ആശയങ്ങള്‍ നമ്മുടെ ചിന്താമണ്ഡലത്തിലേക്ക് പ്രവേശിക്കുവാന്‍ പോലും ധൈര്യപ്പെടുകയില്ലായിരുന്നു മുന്‍പൊക്കെ.

എന്നാലിന്ന് ഇത്തരം വിപ്ലകരമായ ആശയങ്ങള്‍ ഉടലെടുക്കുമ്പോള്‍ അതിനനുസരിച്ച് സംരംഭങ്ങളുടെ വ്യാപ്തി വിപുലമാക്കപ്പെടുന്നു. അപ്പോള്‍ത്തന്നെ മുന്‍പൊക്കെ ഇല്ലാതിരുന്ന പുത്തന്‍ തൊഴിലവസരങ്ങള്‍ ഉടലെടുക്കുന്നു. സാങ്കേതിക വിദ്യയും നെറ്റ് വര്‍ക്കുകളും പുത്തന്‍ ആശയങ്ങളും കൈകോര്‍ക്കുമ്പോള്‍ കേരളവും മാറുകയാണ്.

ഐ ടി എനേബിള്‍ഡ് സര്‍വീസുകളാണ് സ്മാര്‍ട്ട് സംരംഭങ്ങളില്‍ പ്രധാനപ്പെട്ടത്. ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സോഫ്റ്റ് വെയര്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കുന്ന സ്ഫാപനങ്ങളാണ് നമ്മുടെ ഇന്‍ഫോ പാര്‍ക്കിലും, ടെക്‌നോപാര്‍ക്കിലുമുള്ളത്. ടെക്‌നോ ലോഡ്ജ് പോലുള്ള സ്വകാര്യ ഐ ടി പാര്‍ക്കുകളിലും സമാന സംരംഭങ്ങള്‍ ഏറെയാണ്. കൊച്ചു കേരളത്തിലെ രാജ്യാന്തര വിമാനത്താവളങ്ങളുടെ സാന്നിധ്യം ഇത്തരം സംരംഭങ്ങളുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളിലൊന്നാണ്. അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് അനായാസം വിഹരിക്കുവാനുള്ള മേച്ചില്‍പ്പുറങ്ങളാണ് ഇത്തരം സംരംഭങ്ങളോരോന്നും.

രാജ്യം ഡിജിറ്റലിലേക്ക് മാറുമ്പോള്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് രൂപപ്പെടുവാന്‍ പോകുന്നത്. 2020 ഓടെ രാജ്യത്ത് 25 ലക്ഷം ആന്‍ഡ്രോയിഡ് ഡെവലപ്പര്‍മാരുടെ ആവശ്യകതയാണ് വരുവാനിരിക്കുന്നത്. ഇത് മുന്നില്‍ കണ്ട് ഗൂഗിള്‍ പ്രത്യേക ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ് കോഴ്‌സ് ആരംഭിച്ച് കഴിഞ്ഞു. നിര്‍മ്മാണ മേഖലയിലാണ് ഏത് രാജ്യത്തും മൂന്നിലൊന്നോളം തൊഴിലവസരങ്ങള്‍ രൂപപ്പെടുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂന്നിയ നിര്‍മ്മാണ മേഖലയിലാണ് ലോകത്താകമാനം കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടുവാന്‍ പോകുന്നത്.

മാധ്യമ രംഗം

മീഡിയ ടെക്‌നോളജീസ് പോലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇത്തരം സ്മാര്‍ട്ട് സംരംഭങ്ങള്‍ക്ക് ഉത്തമോദാഹരണമാണ്. അമേരിക്ക, കാനഡ, യൂറോപ്പ് എന്നീ മേഖലകളില്‍ ആനിമേഷന്‍ രംഗം വളര്‍ച്ചയുടെ പാതയിലാണ്. വാര്‍ട്ട് ഡിസ്‌നി, ഐ-മാക്‌സ്, സോണി, വാര്‍ണര്‍ ബ്രദേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ കരാര്‍ ജോലികള്‍ ഏറ്റെടുക്കുവാന്‍ പ്രാപ്തിയുല്‌ള സ്ഥാപനങ്ങളായ ക്രൈസ്റ്റ് ആനിമേഷന്‍, ടൂണ്‍സ്, കളര്‍ ചിപ്‌സ് തുടങ്ങിയ വമ്പന്‍മാര്‍ വച്ച് നീട്ടുന്ന തൊഴിലവസരങ്ങളും ഏറെയാണ്. ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍, ആനിമേറ്റര്‍, കണ്‍ടെന്റ് ഡവലപ്പെര്‍ തുടങ്ങിയ ജോലികള്‍ക്ക് നമ്മുടെ യുവതലമുറ പ്രാപ്തരാകേണ്ടതുണ്ട്. മായ, അനിമോ, ഫോട്ടോഷോപ്പ് തുടങ്ങിയ സാങ്കേതിക വിദ്യകളിലുള്ള പ്രാവിണ്യമുള്ളവര്‍ക്ക് ഈ രംഗത്ത് ശോഭിക്കാനാകും.

ബി പി ഓ

ബിസിനസ്സ് പ്രോസസ് ഔട്ട്‌സോഴ്‌സിങ്ങ് എന്നറിയപ്പെടുന്ന സംരംഭങ്ങള്‍ നിര്‍ണ്ണായകമായ ഒന്നാണ്. അതിവേഗം വളരുന്ന ഒരു തൊഴില്‍ മേഖലയാണിത്. അതായത് മറ്റ് വന്‍കിട കമ്പനികള്‍ക്ക് വേണ്ടി അവരുടെ പല ജോലികളും ഏറ്റെടുത്ത് നടത്തുക എന്നതാണിത്. സ്ഥാപനങ്ങളുടെ Front Office ജോലികളും Back Office ജോലികളും ഔട്ട്‌സോഴ്‌സിങ്ങ് ചെയ്യുന്നവയാണ്. കമ്പനിയുടെ അകത്തെ പ്രവര്‍ത്തനങ്ങളായ ഓഡിറ്റിങ്ങ്, ഹ്യൂമന്‍ റിസോഴ്‌സ് (HR), ക്വാളിറ്റിഅഷ്വറന്‍സ്, ഐ ടി സേവനങ്ങള്‍, പേയ്‌മെന്റ് പ്രോസസിങ്ങ് തുടങ്ങിയവയാണ് Back Office വിഭാഗത്തില്‍ പെടുന്ന ജോലികള്‍. കസ്റ്റമര്‍ റിലേഷന്‍സ്, മാര്‍ക്കറ്റിങ്ങ് പോലുള്ളവ Front Office വിഭാഗത്തിലും ഉള്‍പ്പെടും. വന്‍ തൊഴില്‍ സാധ്യതയുള്ളതാണ് കോള്‍ സെന്റര്‍, ട്രാന്‍സ്‌ക്രിപ്ഷന്‍ മേഖലകള്‍. ബി പി ഓയുടെ ഒന്നാം തലമുറയായാണിതറിയപ്പെടുന്നത്. ഇത്തരം ഔട് സോഴ്‌സിങ്ങ് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്ന സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് ഈ മേഖലയില്‍ സാധ്യത ഏറെയാണ്. ഡിജിറ്റൈസേഷന്‍, കണ്ടന്റ് ക്രിയേഷന്‍, കണ്ടെന്റ് കണ്‍വേര്‍ഷന്‍ എന്നിങ്ങനെ നിരവധി ജോലികള്‍ വേറെയുമുണ്ട്.

ഇന്റര്‍നെറ്റിലൂടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ കൊടുക്കുന്ന ജോലികള്‍, ഡേറ്റാവേര്‍ ഹൌസിങ്ങ്, ഡേറ്റാ മൈനിങ്ങ്, സപ്‌ളെ ചെയിന്‍ മാനേജ്‌മെന്റ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകള്‍ വേറെയുമുണ്ട്. താരതമ്യേന വൈദഗ്ദ്യം ആവശ്യമുള്ള മേഖലകളായ ഇന്‍ഷുറന്‍സ് ക്ലെയിം തീര്‍പ്പാക്കല്‍, ക്രെഡിറ്റ് കാര്‍ഡ് അക്കൌണ്ട് പരിശോധിക്കുക, KYC ഓണ്‌ലൈന്‍ പരിശോധന തുടങ്ങിയവയുള്‍പ്പെടുന്ന ഫിന്‍ടെക് വിഭാഗത്തില്‍പ്പെടുന്ന ജോലികളും ഇപ്പോള്‍ ഔട്‌സോഴ്‌സ് ചെയ്യുന്നുണ്ട്. ആയതിനാല്‍ത്തന്നെ ഇത്തരം സേവനങ്ങള്‍ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏറെ സാധ്യതയുണ്ട്.

നിലവില്‍ ഇത്തരം സംരംഭങ്ങള്‍ മലയാളികളുടേതായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇവയൊക്കെ ബി പി ഓ യുടെ രണ്ടാം തലമുറ ആയാണ് പരിഗണിക്കപ്പെടുന്നത്.
KPO അഥാവാ നോളജ് പ്രോസസ് ഔട്‌സോഴ്‌സസിങ്ങ് വിഭാഗത്തില്‍പ്പെടുന്ന ജോലികളെ ബി പി ഓയുടെ മൂന്നാം തലമുറയായാണ് കണക്കാക്കുന്നത്. അതി വൈദഗ്ദ്യം ആവശ്യമുള്ള ജോലികളാണിവ. Patent Evaluation, Equity Research, Legal Reports, Engineering Reports, Investment Products Design എന്നിവ ഇത്തരം ജോലികള്‍ക്കുദാഹരണമാണ്. പ്രമാണങ്ങള്‍ തയ്യാറാക്കുക, പേറ്റന്റ് സംബന്ധമായ കാര്യങ്ങള്‍ ചെയ്യുക, ഐ ടി മേഖലയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക തുടങ്ങിയവയുള്‍പ്പെടുന്ന LPO അഥവാ ലീഗല്‍ പ്രോസസ് ഔട്ട് സോഴ്‌സിങ്ങ് ഇതില്‍ പ്രധാനപ്പെട്ടതാണ്. ലോകോളേജുകളും ഹൈക്കോടതിയും അയ്യായിരത്തിലേറെ അഭിഭാഷകരുടെ സാന്നിധ്യവുമുള്ള കൊച്ചിക്ക് മുന്‍പില്‍ LPO വലിയൊരു സാധ്യതയാണ്.

മറ്റ് കമ്പനികള്‍ക്ക് വേണ്ടി ഗവേഷണം നടത്തുന്ന Research Process Outsourcing (RPO) ആണ് മറ്റൊന്ന്. വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടി എഞ്ചിനിയറിങ്ങ് ഡിസൈന്‍. ഡ്രാഫ്റ്റിങ്ങ്, പ്ലാന്റ് ഡിസൈന്‍, പ്രൊഡക്ട് ഡിസൈന്‍ തുടങ്ങിയ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന KPO സ്ഥാപനങ്ങളുണ്ട്. ESO അഥവാ എഞ്ചിനിയറിങ്ങ് സോഴ്‌സ് ഔട്‌സോഴ്‌സിങ്ങ് എന്നാണ് ഈ മേഖലക്ക് പേര്. തോഷിബ, ജനറല്‍ ഇലക്ട്രിക്‌സ്, തുടങ്ങിയ വമ്പന്‍മാരുടെ പല ഡിസൈന്‍ ജോലികളും നടക്കുന്നത് ഇന്ത്യയിലാണ്. 2020 ലെത്തുമ്പോള്‍ ലോക ESO വിപണിയുടെ 25 ശതമാനം അഥവാ 50 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ ഇന്ത്യയിലെത്തുമെന്നാണ് വിപണി വൃത്തങ്ങള്‍ കണക്കാക്കുന്നത്. എഞ്ചിനിയറിങ്ങിന് ശേഷം CAD, CAM സാങ്കേതിക വിദ്യകളില്‍ പ്രാവിണ്യം നേടിയവര്‍ക്കാണ് അവസരം.

വന്‍കിട സ്ഥാപനങ്ങളുടെ റിക്രൂട്ട്‌മെന്റുകള്‍ കൈകാര്യം ചെയ്യുന്ന Recruitment Process Outsourcing (RPO) പ്രധാനപ്പെട്ട മറ്റൊരു സാധ്യതയാണ്. അതായത് വിവിധ സ്ഥാപനങ്ങള്‍ക്ക് ആയിരക്കണക്കിന് ജീവനക്കാരെ പുതുതായി നിയമിക്കേണ്ടി വരുമ്പോള്‍ ലക്ഷക്കണക്കിന് അപേക്ഷകള്‍ കൈകാര്യം ചെയ്യേണ്ടി വരും. ഇത് ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനങ്ങളാണ് ഇവ. റിക്രൂട്ട്‌മെന്റ് അനലിസ്റ്റ്, റിവേര്‍ഡ് അനലിസ്റ്റ്, റിപ്പോര്‍ട്ടിങ്ങ് അനലിസ്റ്റ് എന്നിവ ഇത്തരം സ്ഥാപനങ്ങളിലെ ചില ജോലികളാണ്. ഇപ്പോള്‍ത്തന്നെ RPO വേള്‍ഡ് വൈഡ്. Golden Sachs എന്നിവര്‍ ഈ രംഗത്തുണ്ട്.

ഡേറ്റാ അനലിറ്റിക്‌സ്

സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ മാധ്യമങ്ങള്‍ വഴി രൂപപ്പെടുന്ന അതിബൃഹത്തായ വിവരശേഖരത്തില്‍ നിന്ന് അതതുമേഖലകള്‍ക്കാവശ്യമായ വിശകലന റിപ്പോര്‍ട്ടുകളും അനുമാനങ്ങളും സ്ഥിതിവിവരക്കണക്കുകളും സമയബന്ധിതമായി തയ്യാറാക്കുന്ന പ്രക്രിയയാണ് ബിഗ് ഡേറ്റ അനാലിസിസ്. ഇതിന്‍ പ്രകാരം ഒരു വ്യക്തിയുടെയോ ഒരു സംഘം വ്യക്തികളുടേയോ താല്‍പര്യങ്ങള്‍ എന്തൊക്കെയെന്ന്സാ മൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെയുള്ള അവരുടെ ഇടപെടലുകള്‍ പരിശോധിച്ചും ക്രോഡീകരിച്ചും മനസ്സിലാക്കുന്നതുമുതല്‍ ഒരു രാജ്യത്തെ സാമ്പത്തിക സ്ഥിതി ആ രാജ്യത്തെ കഴിഞ്ഞകാല സംഭവങ്ങളുടേയോ ആനുകാലിക സംഭവങ്ങളുടേയോ അടിസ്ഥാനത്തില്‍ എങ്ങനെ പ്രതികരിക്കും എന്ന മുന്‍ കൂട്ടി മനസ്സിലാക്കാന്‍ വരെ ബിഗ് ഡേറ്റ അനലറ്റിക്സ് സഹായിക്കും.

ഇന്ന് ലോകത്ത് വാണിജ്യവ്യവസായവ്യാപാര രംഗങ്ങളില്‍ ബിഗ് ഡേറ്റ അനലറ്റിക്സിന് സാധ്യതകളേറെയാണ്. ഡേറ്റാ അനലിസ്റ്റിക്‌സ്, ബിസിനസ് റിസേര്‍ച്ച്, ഇന്‍വെസ്റ്റ്‌മെന്റ് റിസേര്‍ച്ച് എന്നിവയൊക്കെ ഈ മേഖലയിലെ തൊഴില്‍ അവസരങ്ങളാണ്. എന്‍ജിനീയറിംഗ്, ഐടി, ബിസിനസ് മേഖലകളില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലന്വേഷകര്‍ ധാരാളമുള്ള കേരളത്തില്‍ ബിഗ് ഡേറ്റ അനലറ്റിക്സിനു സാധ്യത ഏറെയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top