Top Story

ബി പോസിറ്റീവ്; പരാജയം ചോദിച്ചു വാങ്ങുന്ന സംരംഭകര്‍ !

സ്വന്തം ആശയത്തെ വളര്‍ത്തി വലുതാക്കാന്‍ ശ്രമിക്കുന്ന ഒരു സംരംഭന് തന്റെ പരാജയത്തെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും. പഠനങ്ങള്‍ വ്യക്തമാക്കുന്നത് തുടക്കം കുറിച്ച് ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍ പരാജയപ്പെടുന്ന സംരംഭങ്ങളുടെ പതനത്തിന് പിന്നില്‍ സംരംഭകരുടെ സ്വഭാവസവിശേഷതകള്‍ തന്നെയാണ് എന്നാണ്

സ്വയം ഏറ്റെടുത്ത് ചെയ്യുന്ന കാര്യങ്ങളില്‍ തോല്‍ക്കുക എന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. അപ്പോള്‍ സ്വന്തം ആശയത്തെ വളര്‍ത്തി വലുതാക്കാന്‍ ശ്രമിക്കുന്ന ഒരു സംരംഭന് തന്റെ പരാജയത്തെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും. പഠനങ്ങള്‍ വ്യക്തമാക്കുന്നത് തുടക്കം കുറിച്ച് ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍ പരാജയപ്പെടുന്ന സംരംഭങ്ങളുടെ പതനത്തിന് പിന്നില്‍ സംരംഭകരുടെ സ്വഭാവസവിശേഷതകള്‍ തന്നെയാണ് എന്നാണ്. കൃത്യമായിപ്പറഞ്ഞാല്‍ ഭയം. തന്റെ സംരംഭകയാത്ര ശരിയായ ദിശയിലാണോ? താന്‍ പരാജയപ്പെടുമോ എന്ന ഭീതിയാണ് വീഴ്ചക്കുള്ള പ്രധാന കാരണം. പരാജയത്തെ ഭയക്കുന്ന പ്രകൃതമാണ് പരാജയം വരുത്തി വയ്ക്കുന്നതും.

Advertisement

ഏറെ നാളത്തെ ആലോചനക്ക് ശേഷം ആശിച്ചു തുടങ്ങിയ ബിസിനസ് ആണ്. നിക്ഷേപകന്‍ കണ്ടെത്തനാറും മാനേജ്‌മെന്റ് നയങ്ങള്‍ രൂപീകരിക്കാനുമൊന്നും യാതൊരു വിഷമവും ഉണ്ടായിരുന്നില്ല. എന്നാല്‍ ബിസിനസ് പ്രവര്‍ത്തനമാരംഭിച്ച് ആറുമാസം തികയും മുന്‍പേ പരാജയഭീതി സംരംഭകനെ വേട്ടയാടി തുടങ്ങി. എത്ര കഠിനമായി അദ്ധ്വാനിച്ചിട്ടും എന്തുകൊണ്ട് വിജയം എന്നെത്തേടി വരുന്നില്ലെന്ന തോന്നല്‍ മെല്ലെ ഉള്ളില്‍ ശക്തമായി. ഈ തോന്നല്‍ പതിയെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.

പുതിയ ആശയങ്ങള്‍ ആവിഷ്‌ക്കരിക്കാനും നടപ്പിലാക്കാനും മാനസികമായ ബുദ്ധിമുട്ട് നേരിട്ട് തുടങ്ങി. അതോടെ ബിസിനസില്‍ നിന്നും ശ്രദ്ധ തിരിയുകയും സ്ഥാപനം പൂര്‍ണമായി പരാജയപ്പെടുകയും ചെയ്തു. ആത്മവിശ്വാസക്കുറവ് മൂലം സംരംഭകരംഗത്ത് തിരിച്ചടി നേരിട്ട ഒരു സംരംഭകന്റെ കഥയാണിത്.ഇത്തരത്തില്‍ നിരവധി സംരംഭകരാണ് പാതിവഴിയില്‍ ആശയമുപേക്ഷിച്ച് പിന്തിരിയുന്നത്. ഇതിനുള്ള കാരണം പരാജയഭീതി മാത്രമാണ്.

പലതരത്തിലുള്ള ഭയങ്ങളാണ് ഒരു വ്യക്തിയുടെ സാമൂഹികമായ വളര്‍ച്ചയെ പിന്നോട്ട് വലിക്കുന്നത്. ബിസിനസിലെ കാര്യവും അങ്ങനെത്തന്നെയാണ്. അതിനാല്‍ സ്വന്തം പരാജയഭീതിയെ അടുത്തറിയുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഏതൊരു സംരംഭകനും ആദ്യം ചെയ്യേണ്ടത്.

ആശയം പരാജയപ്പെടുമോയെന്ന ഭയം

പരാജയഭീതി പലതരത്തില്‍ ഒരു വ്യക്തിയെ ബാധിക്കാം. അതില്‍ പ്രധാനമാണ് താന്‍ രൂപം കൊടുത്ത ആശയം വിജയിക്കുമോ എന്ന ഭയം. ആശയത്തിന്റെ പോസിറ്റിവ് വശങ്ങള്‍ കാണാതെ, നെഗറ്റിവ് ആയ കാര്യങ്ങള്‍ മാത്രം കാണുക എന്നതാണ് ഇത്തരത്തില്‍ ഭീതിയുള്ളവര്‍ ചെയ്യുന്നത്. സംരംഭം തുടങ്ങുന്ന സമയത്ത് പെട്ടെന്നുണ്ടാകുന്ന ഒരു ഭയമല്ലഇത്.

ജീവിതത്തിന്റെ പലഘട്ടങ്ങളിലായി ഇക്കൂട്ടര്‍ ഇത്തരത്തിലുള്ള ഭയം പ്രകടിപ്പിച്ചിട്ടുണ്ടാകാം. വളരെ ചെറിയ കാലം മുതലേ തന്നെ പരാജയത്ത ഭയപ്പെട്ടു തുടങ്ങുന്ന മനസിന്റെ ഉടന്‍മകള്‍ക്കാണ് ഈ പ്രശ്‌നം രൂക്ഷമായി കാണുന്നത്. പഠനകാലത്ത് പരീക്ഷകളെ ഭയക്കുന്നത് മുതല്‍ ഈ പരാജയഭീതി ആരംഭിക്കുന്നു. തന്റെ ആശയം തെറ്റാണോ, ബിസിനസ് പരാജയപ്പെട്ടാല്‍ എന്ത് ചെയ്യും തുടങ്ങിയ ചിന്തകള്‍ മനസ്സില്‍ പിടിമുറുക്കുന്നതോടെ ഇക്കൂട്ടര്‍ക്ക് ബിസിനസില്‍ കാലിടറിത്തുടങ്ങും.

പരാജയം സംഭവിച്ചാലുണ്ടാകുന്ന നാണക്കേടാണ് പ്രധാന പ്രശ്‌നം. ഇത്തരത്തിലുള്ള ചിന്തകള്‍ മനസിനെ ബാധിക്കുന്നതോടെ ലഭിക്കുന്ന പല മികച്ച അവസരങ്ങളും ഭീതി മൂലം തൊഴിവാക്കുന്നു.പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാന്‍ മടികാണിക്കുന്നു. അവ പരാജയത്തിലേക്ക് വഴിതെളിച്ചാലോ എന്ന ചിന്തയാണ് ഈ അവസ്ഥക്ക് കാരണം. ഏറ്റവും ചെറിയ റിസ്‌ക് പോലുമെടുക്കാന്‍ ഇത്തരക്കാര്‍ തയായരാകുന്നില്ല. പരാജയഭീതി തന്നെയാണ് പ്രധാന കാരണം.

എന്നാല്‍ കഴിവില്ലായ്മയല്ല, വിടാതെ പിന്തുടരുന്ന ഭയവും അതേത്തുടര്‍ന്നുണ്ടാകുന്ന ആത്മവിശ്വാസക്കുറവുമാണ് ഇവരുടെ പരാജയത്തിന്റെ പ്രധാന കാരണങ്ങള്‍ എന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല. യഥാര്‍ത്ഥത്തില്‍ കൗണ്‍സിലിംഗ് ആവശ്യമായി വരുന്ന ഒരു പ്രശ്‌നമാണിത്. എന്നാല്‍ തുടക്കത്തില്‍ ആരും ഗൗനിക്കാത്തതിനാല്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നില്ല.

വിജയം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഭയം

ഒരു സംരംഭകന്‍ ആത്യന്തികമായി ആഗ്രഹിക്കുന്നത് തന്റെ സംരംഭത്തിന്റെ വിജയമാണ്. എന്നാല്‍ ചില സംരംഭകര്‍ക്ക് വിജയം പോലും ഒരു ഭാരമാണ്. പരാജയത്തെക്കാള്‍ കൂടുതലായി വിജയത്തെ ഭയക്കുന്നവരുണ്ട്. വിജയിക്കുന്നതിലൂടെ തനിക്കുണ്ടായേക്കാവുന്ന വ്യക്തിപരവും സാമൂഹികപരവുമായ മാറ്റങ്ങള്‍ തന്റെ നിലവിലെ ജീവിതരീതിക്കും വീക്ഷണത്തിനും ചേരുമോ എന്ന ഭയമാണ് വിജയത്തെ ഭയക്കാനുള്ള കാരണം. മാത്രമല്ല, വിജയിക്കുന്നതോടെ കൂടുതല്‍ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടി വരും എന്നതും ഭയത്തിനുള്ള കാരണമാകുന്നു. എത്ര നിങ്ങള്‍ വിജയികളാകുന്നുവോ അത്രത്തോളം നിങ്ങള്‍ അറിയപ്പെടാന്‍ തുടങ്ങും.

അതോടെ നിങ്ങള്‍ക്ക് മിത്രങ്ങളുമുണ്ടാകും, ഒപ്പം ശത്രുക്കളുമുണ്ടാകും. ഈ അവസ്ഥയെ എങ്ങനെ തരണം ചെയ്യുമെന്ന ചിന്തയാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഒപ്പം ഉത്തരവാദിത്വങ്ങള്‍, ചുമതലകള്‍ എന്നിവ വര്‍ധിക്കും എന്നതും ഭയത്തിനുള്ള കാരണമാണ്. ഇത്തരം ചിന്തകള്‍ ഒരു വ്യക്തിയെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ഉള്‍വലിഞ്ഞ ചിന്താഗതിക്കാര്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നത്. ഇത്തരത്തില്‍ വിജയത്തെ ഭയക്കുന്നവര്‍ അറിയാതെയോ അറിഞ്ഞോ വിജയിക്കാന്‍ വേണ്ടതൊന്നും ചെയ്യുകയില്ല. ലാഭമോ നഷ്ടമോ കൂടാതെ പോകാനായിരിക്കും അവര്‍ ആഗ്രഹിക്കുന്നത്.

ഇത്തരത്തിലുള്ള അനാവശ്യ ഭയത്തിലൂടെ വലിയ രീതിയിലുള്ള നിലവാരത്തകര്‍ച്ച അവര്‍ക്ക് സംഭവിക്കുന്നു. അത് സമ്മര്‍ദ്ദത്തിന് വഴിതെളിക്കും. വിജയത്തെക്കുറിച്ച് ഭയമുള്ളവര്‍ ചെയ്യുന്നത് ഇക്കാര്യങ്ങളാണ്.മറ്റുള്ളവര്‍ ശ്രദ്ധിക്കപ്പെടുന്നതും അവര്‍ തങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതും ഭയപ്പെടുന്ന ഇക്കൂട്ടര്‍ക്ക് ഇത്രയേറെ കഴിവുകള്‍ ഉണ്ടെങ്കിലും മികച്ച ഒരു സംരംഭകനായി മാറാന്‍ കഴിയില്ല.

മറ്റുള്ളവര്‍ ഉള്‍ക്കൊള്ളുമോ എന്ന ഭയം

തന്റെ ആശയം പരാജയപ്പെടുമോ എന്ന് ചിന്തിക്കുന്നത് പോലെ തന്നെയാണ് മറ്റുള്ളവര്‍ തന്നെ ഉള്‍ക്കൊള്ളുമോ എന്ന ഭയവും. ഒരു വ്യക്തിയും മറ്റൊരാളുടെ മുന്നില്‍ തിരസ്‌കരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കാണുമ്പോള്‍ തന്നെ ആളുകള്‍ ഓടിയൊളിക്കുകയാണ് ചെയ്യുന്നത്.

തിരസ്‌കരണത്തെക്കുറിച്ചുള്ള ഭയം നിങ്ങളെ പെഴ്‌സണല്‍, പ്രൊഫഷണല്‍ വിജയങ്ങള്‍ നേടുന്നതില്‍ നിന്ന് തടയുന്നു. ഇത്തരക്കാര്‍ തന്‍ മറ്റുള്ളവരാല്‍ തിരസ്‌കരിക്കപ്പെടുമോ എന്ന ചിന്ത മറികടക്കുന്നതിനായി ആളുകളെ പ്രീതിപ്പെടുത്തി ജീവിക്കുന്നു.ഇത് ഒരു വിധത്തില്‍ പറഞ്ഞാല്‍ ആത്മഹത്യക്ക് സമാനമാണ്. സ്വന്തം ഐഡന്റിറ്റി ഒളിച്ചു വച്ചുകൊണ്ടുള്ള പെരുമാറ്റമാണ് ഇവിടെ നടക്കുന്നത്.

തനിക്ക് അര്‍ഹതപ്പെട്ട കാര്യങ്ങള്‍ പോലും മറ്റുള്ളവരോട് ചോദിക്കാന്‍ ഇവര്‍ക്ക് വലിയ മടിയാണ്. പകരം മറ്റുള്ളവര്‍ തനിക്ക് അത് അറിഞ്ഞുനല്‍കട്ടെ എന്ന് വിചാരിച്ച് കാത്തിരിക്കുന്നു. ചെയ്യുന്ന ജോലിയിലും നേതൃത്വം നല്‍കി വിജയിപ്പിക്കുന്ന പദ്ധതികളിലുമെല്ലാം തനിക്ക് സ്ഥാനം പോലും ചോദിക്കാതെ ഭയപ്പെട്ട് മാറിനില്‍ക്കുന്നു.

കാലക്രമേണ വ്യാജ വ്യക്തിത്വം ഇക്കൂട്ടരില്‍ ഉടലെടുക്കുന്നു. തനിക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ ബിസിനസിലോ പ്രൊഫഷണലിലോ വ്യക്തിഗത ജീവിതത്തിലോ പോലും ചെയ്യാന്‍ ഇക്കൂട്ടര്‍ മടിക്കുന്നു.സ്വന്തം ഇഷ്ടങ്ങളെ മറച്ചു വച്ചാണ് ഇവര്‍ ജീവിക്കുന്നത്. അതിനാല്‍ തന്നെ ബിസിനസ് ചെയ്യുമ്പോള്‍ സ്വന്തം സ്ഥാപനത്തില്‍ മികച്ച ഒരു മാതൃകയാവാന്‍ അവര്‍ക്ക് കഴിയുന്നില്ല.

ഉത്തരവാദിത്വങ്ങളെ പറ്റിയുള്ള ഭയം

കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെങ്കിലും അതിനുള്ള കഴിവുണ്ടെങ്കിലും ചില വ്യക്തികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത് ഇഷ്ടമുള്ള കാര്യമല്ല. ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുമ്പോള്‍ ചിന്ത സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഇല്ലാതാകുന്നു എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

അതിനാല്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തികളില്‍ നിന്നും അവര്‍ ഒഴിഞ്ഞു നില്‍ക്കുന്നു. എന്നാല്‍ വിജയത്തിന്റെ മധുരം കൂടുംതോറും ഉത്തരവാദിത്വങ്ങളും വര്‍ധിക്കുന്നു എന്ന് പലപ്പോഴും തിരിച്ചറിയുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top