ബിസിനസ് രംഗത്തേക്കിറങ്ങുകയെന്നാല്‍ വിചാരിക്കുന്നത്ര എളുപ്പമുള്ള കാര്യമല്ല. എത്ര മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിപണിയിലെത്തിക്കാന്‍ ശ്രമിച്ചാലും അതേപ്പറ്റി വ്യക്തമായ അറിവ് ലഭിക്കാത്തിടത്തോളം കാലം അവ വിപണിയില്‍ നിന്നും പുറന്തള്ളപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അപ്പോള്‍ ആവശ്യം, ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്ഥാപനത്തെപ്പറ്റി വ്യക്തമായ ധാരണ ഉപഭോക്താക്കള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ്.
പരമ്പരാഗതമായ മാര്‍ക്കറ്റിംഗ് / അഡ്വെര്‍ടൈസിംഗ് രീതികള്‍ പിന്തുടര്‍ന്നാല്‍ ഇത് സാധിക്കണമെന്നില്ല. ഇത്തരമൊരവസ്ഥയിലാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ പ്രധാനിയാണ് വര്‍ധിക്കുന്നത്. കണക്കുകള്‍ പ്രകാരം ഇന്ന് ലോക ജനസംഖ്യയുടെ 48% ആളുകളും ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ മീഡിയകളിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ ഇന്റര്‍നെറ്റ് സൗജന്യമായ ഇക്കാലത്ത് ആശയവിനിമയത്തിനും ബിസിനസ് വികസനത്തിനുമെല്ലാമുള്ള ഏറ്റവും മികച്ച മാര്‍ഗം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്നെയാണ.്
ഗൂഗിളിലും യൂടൂബിലുമൊക്കെ കുക്കറി റസിപ്പി തിരയുന്ന വീട്ടമ്മമാരും, പാഠഭാഗങ്ങള്‍ റഫര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളും, സോഷ്യല്‍ മീഡിയയില്‍ ദിനേന പലതവണ കയറിയിറങ്ങുന്ന ഫ്രീക്കന്‍മാരും എല്ലാംതന്നെ ഇന്റര്‍നെറ്റ് എന്ന മായാലോകത്ത് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പഠനങ്ങള്‍ പറയുന്നത് 1834 വയസ്സിനിടയിലുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ മൂന്നിലൊന്നു പേരും രാവിലെ ഉറങ്ങിയെഴുന്നേറ്റാലുടനെ ഫേസ്ബുക്ക് പോലെയുള്ള സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരാണെന്നാണ്.
ഇന്റെര്‍നെറ്റിനോടുള്ള യുവാക്കളുടെ ഈ താല്‍പര്യത്തെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു സ്ഥാപനം ഏതൊക്കെ മാര്‍ക്കറ്റിംഗ് രീതി സ്വീകരിക്കണം അല്ലെങ്കില്‍ സ്വീകരിക്കരുത് എന്ന് തത്സമയം മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ ഒരു മേന്മ. അതിനാല്‍ത്തന്നെ ഇന്ന് വലുപ്പച്ചെറുപ്പ വ്യത്യാസം കൂടാതെ ഓരോ കമ്പനിയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഭാവി വികസനത്തിന്റെ താക്കോലായി സ്വീകരിക്കുന്നു.
എന്നാല്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന് കരുതണ്ട. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങുമായി ഏറ്റവും അടുത്ത മാധ്യമം ഇന്റര്‍നെറ്റ് തന്നെയാണ് എന്നത് ശരിതന്നെ, എന്നാല്‍ സമാനരീതിയില്‍ ഉപയോഗപ്രദമായ മറ്റു മാധ്യമങ്ങളാണ് മൊബൈല്‍ മെസ്സേജിംഗ്, വയര്‍ലെസ്സ് ടെക്സ്റ്റ് മെസ്സേജിംഗ്, മൊബൈല്‍ ആപ്പുകള്‍, പോഡ്കാസ്റ്റുകള്‍, ബില്‍ബോര്‍ഡുകള്‍, ഡിജിറ്റല്‍ ടെലിവിഷനുകള്‍, റേഡിയോ ചാനലുകള്‍ മുതലായവ.റേഡിയോ 38 വര്‍ഷവും, ടെലിവിഷന്‍ 13 വര്‍ഷവുമെടുത്തു 50 മില്യണ്‍ ആളുകളിലേക്കെത്താനെങ്കില്‍, ഇന്റര്‍നെറ്റ് വെറും 4 വര്‍ഷം കൊണ്ടാണ് 50 മില്യണ്‍ ആളുകളിലേക്കെത്തി. ഇവിടെയാണ് ഇന്റര്‍നെറ്റ് അധിഷ്ഠിതമായ വിപണനതന്ത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. എന്നാല്‍ ഏജന്‍സികളുടെ മോഹനവാഗ്ദാനങ്ങളില്‍ വീഴാതെ, ഈ മേഖലയിലേക്ക് കടക്കും മുന്‍പായി ഇന്റര്‍നെറ്റ് / ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നതാണ് എന്നത് മനസിലാക്കണം.
ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗ് എന്ന തുറുപ്പ്ഗുലാന്‍
ഇന്റര്‍നെറ്റ് എന്നാല്‍ വളരെ വിശാലമായ ഒരു ലോകമാണ്. ഭൂമിയില്‍ നിന്ന് സ്വര്‍ണം ഖനനം ചെയ്‌തെടുക്കും പോലെയാണ് ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗ് നടത്തേണ്ടത്. ഖനനം ചെയ്യുമ്പോള്‍ നമുക്കാവശ്യമില്ലാത്ത ഒരുപാട് വസ്തുക്കള്‍ ലഭിക്കും. ഇന്റര്‍നെറ്റിലും അത്തരം വസ്തുക്കള്‍ ഉണ്ട്. 97 ശതമാനം ആളുകളും ഇന്റര്‍നെറ്റിലെ തെറ്റായ വാര്‍ത്തകള്‍ക്ക് പിന്നാലെ പരക്കം പായുകയാണ്.കൂട്ടത്തില്‍ 3 ശതമാനം ആളുകള്‍ക്ക് മാത്രമാണ് വളരെ ചെറിയ രീതിയിലെങ്കിലും ശരിയായ കാര്യങ്ങള്‍ ലഭിക്കുന്നത്.ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗ് എന്നത് ഇത് പോലെ തന്നെയാണ്. വളരെ കുറഞ്ഞ ചിലവില്‍ ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ പറ്റിയ വിപണന തന്ത്രമാണ് ഇത്. ടെലിവിഷന്‍, റേഡിയോ, ബില്‍ബോര്‍ഡുകള്‍, വര്‍ത്തമാന പത്രങ്ങള്‍, മാസികകള്‍ തുടങ്ങിയ പരമ്പരാഗത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളേക്കാള്‍ ഇന്ന് ഏവരും ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗിന്റെ വഴിയാണ് സ്വീകരിക്കുന്നത്.
ഇത്തരത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഉത്പന്നങ്ങളും സേവനങ്ങളും വിപണനോദ്ദേശത്തോടെ പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിനെയാണ് ഇന്റര്‍നെറ്റ് വിപണനം അഥവാ ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗ് എന്ന് പറയുന്നത്. ഇതിന് വെബ് മാര്‍ക്കറ്റിംഗ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, വെബ്‌വെര്‍ട്ടൈസിംഗ്, ഇമാര്‍ക്കറ്റിംഗ് എന്നും പറയാറുണ്ട്. ഇതില്‍ പ്രചാരണത്തിന് ഇന്റെര്‍നെറ്റ് സാമൂഹിക കവാടങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക്, ലിങ്ക്ഡിന്‍ മുതലായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിഗ് സൈറ്റുകള്‍ വ്യാപാരികളെ വ്യാപകമായി സഹായിക്കുന്നു.
എന്തുകൊണ്ട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്
ലോകം മൊബീല്‍ തുമ്പിലേക്ക് ഒതുങ്ങിയതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരു സേവനത്തെയോ ഉല്‍പ്പന്നത്തെയോ കുറിച്ചുള്ള പരസ്യമോ വാര്‍ത്തയോ നല്‍കുന്നതിനായി പണ്ട് പത്രം, ടിവി തുടങ്ങിയ മാധ്യമങ്ങളെ മാത്രമാണ് കൂടുതലായി ആശ്രയിച്ചിരുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ സമയം ഒരു പ്രശ്‌നമായിരുന്നു. നിശ്ചിത സമയത്ത് പ്രസ്തുത മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്ന ആളുകളിലേക്ക് മാത്രമേ പരസ്യങ്ങള്‍ എത്തുമായിരുന്നുള്ളൂ.
ഡിജിറ്റല്‍ മീഡിയ വന്നതോടെ ആ പ്രശ്‌നത്തിന് പരിഹാരമായി. ഇന്റര്‍നെറ്റില്‍ ലഭ്യമായ കണ്ടന്റ് എപ്പോള്‍ വേണമെങ്കിലും ആര്‍ക്ക് വേണമെങ്കിലും ഏത് സമയത്ത് വേണമെങ്കിലും കാണാം. എവിടെയും എപ്പോഴും ഒരു ഉപഭോക്താവിന് ലഭ്യമായ രീതിയില്‍ സര്‍വവ്യാപിയാണ് ഡിജിറ്റല്‍ മീഡിയ. അത്‌കൊണ്ട് തന്നെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എളുപ്പമാകുന്നത്. വാര്‍ത്തകള്‍, ഷോപ്പിംഗ്, വിനോദആഘോഷങ്ങള്‍ തുടങ്ങിയ ഒരുപാട് സംഗതികളാല്‍ വളര്‍ന്നു വികസിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഡിജിറ്റല്‍ മീഡിയ. അതിനാല്‍ തന്നെയാണ് ബ്രാന്‍ഡ് പ്രൊമോഷന് വേണ്ട ഏറ്റവും മികച്ച മാധ്യമമായി ഇത് മാറുന്നതും.
ഫസ്റ്റ് ഹാന്‍ഡ് ഇന്‍ഫര്‍മേഷന്‍ എന്ന നിലക്കാണ് പലരും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന അറിവിനെ കാണുന്നത്. അതിനാല്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നത് ഏറെ ഗുണകരമായ ഒന്നായി മാറും. നിലവിലുള്ള ഉപഭോക്താക്കളെ ഉറപ്പിക്കാനും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും ഇത് സഹായിക്കും.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രണ്ടു തരം
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ പ്രധാനമായും രണ്ടായി തരംതിരിക്കാം, 1. പരമ്പരാഗത മാര്‍ക്കറ്റിംഗ്(ട്രെഡീഷണല്‍ മാര്‍ക്കറ്റിംഗ്), 2. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ഇവ രണ്ടും ഒരേ പോലെ പ്രാബല്യത്തില്‍ കൊണ്ടുവരുന്ന സ്ഥാപനങ്ങള്‍ ധാരാളമായുണ്ട്. ഉപഭോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റി ഉല്‍പ്പന്നങ്ങളും സേവനങ്ങളും കച്ചവടം ചെയ്യുകയോയാണ് പരമ്പരാഗത മാര്‍ക്കറ്റിംഗിലും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിലും ചെയ്യുന്നത്. എന്നാല്‍, എത്രപേര്‍ കണ്ടുവെന്നോ അനൂകൂലമായോ പ്രതികൂലമായോ പ്രതികരിച്ചുവെന്നോ അറിയാന്‍ പരമ്പരാഗത മാര്‍ക്കറ്റിംഗ് മാധ്യമങ്ങളിലൂടെ കഴിയില്ല.
അതേസമയം ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗില്‍ എല്ലാകാര്യങ്ങളും കൃത്യമായി മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും.അതിനാല്‍ ഉല്‍പ്പന്നം ലാഭകരമാകുമോ, വിപണി പിടിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ വളരെ ചെറിയ സമയത്തിനുള്ളില്‍ത്തന്നെ അറിയാന്‍ സാധിക്കുന്നു.
പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികളെ അപേക്ഷിച്ച് ബ്രാന്‍ഡ് മൂല്യം ഉയര്‍ത്താന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന് കഴിയും.മാത്രമല്ല, ചെലവും കുറവായിരിക്കും. എന്നാല്‍ ബിസിനസിന്റെ സ്വഭാവമനുസരിച്ച് വ്യത്യസ്തമായ സ്ട്രാറ്റജികള്‍ സ്വീകരിക്കണം എന്ന് മാത്രം.പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതിയില്‍ പത്രം, പരസ്യപ്രചാരണങ്ങള്‍, ടിവി തുടങ്ങിയ മാദ്യമനാണ് ഉപയോഗിക്കുമ്പോള്‍ ഇന്റര്‍നെറ്റ് വഴി പരസ്യം ചെയ്യുകയോ മാര്‍ക്കറ്റ് ചെയ്യുകയോ ചെയ്യുന്നതിനെയാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് (OLM) എന്ന് പറയുന്നത്.
ചിലര്‍ വെബ്മാര്‍ക്കറ്റിംഗ് എന്നും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് അഥവാ ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗിനെ പറയാറുണ്ട്. വെബ്‌സൈറ്റുകള്‍, ബ്ലോഗുകള്‍, ഇമെയ്ല്‍, സാമൂഹിക മാധ്യമങ്ങള്‍ (Social Media), ഫോറംസ്, മൊബൈല്‍ ഫോണുകള്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിനായി ഇത്തരത്തില്‍ നമുക്ക് ഉപയോഗിക്കാം.ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പഠനമെന്നാല്‍ വെബ്‌സൈറ്റുമായി ബന്ധപ്പെട്ടുകൊണ്ട് പ്രാക്ടിക്കലായി ചെയ്തുകൊണ്ടു പഠിക്കേണ്ട ഒന്നാണ്. തിയറികളും മറ്റും മാത്രം നോക്കി മനപാഠമാക്കേണ്ട ഒന്നല്ല.
ഡിജിറ്റല്‍ ആകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ബിസിനസ് വിജയത്തിനായി ഇപ്പോള്‍ എല്ലാവരും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ നടത്തുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പോളിസികള്‍ സമ്പൂര്‍ണ പരാജയമാകാറാണ് പതിവ്.അതിനാല്‍ മികച്ച പഠനത്തിന്റെ അടിസ്ഥാനത്തില്‍ വേണം വേണം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആരംഭിക്കുവാന്‍
- കൃത്യമായ പ്ലാനിംഗ്
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ രൂപരേഖ തയ്യാറാക്കുന്നതിന്റെ മുമ്പ് നിങ്ങളുടെ ബിസിനസ്സ് കൈവരിക്കേണ്ട നേട്ടങ്ങള്‍ എന്തൊക്കെയാണ് എന്ന ഏകദേശ ധാരണ സംരംഭകനുണ്ടാകണം. നിശ്ചിത കാലയളവില്‍ നേടേണ്ട നേട്ടങ്ങളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കി അതനുസരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കണം. എല്ലായ്‌പ്പോഴും മുന്‍കൂട്ടി ഒരു ലക്ഷ്യം ആസൂത്രണം ചെയ്താല്‍ മാത്രമേ ബിസിനസിന് ശരിയായ രീതിയില്‍ തന്നെ മുമ്പോട്ടു കൊണ്ട് പോകാന്‍ സാധിക്കുന്നു. സ്ഥാപനത്തിന്റെ ലക്ഷ്യം ബോധ്യപ്പെടുത്തുക, ഉപഭോക്താക്കളുമായുള്ള ആശയവിനിമയം തുടങ്ങിയ കാര്യങ്ങള്‍ക്ക് ബ്ലോഗുകള്‍, എസ്.ഇ.ഓ (SEO), സോഷ്യല്‍ മീഡിയ, Content Marketing, വെബിനാറുകള്‍ തുടങ്ങിയ പുത്തന്‍ ട്രെന്‍ഡുകള്‍ സ്വീകരിക്കാം. ഇവക്ക് കൃത്യമായ ഇടവേളകള്‍ പാലിക്കുക
- കമ്പനി വെബ്‌സൈറ്റ് നിര്‍ബന്ധം
ഡിജിറ്റല്‍ ലോകത്ത് വ്യക്തിത്വം ഉറപ്പിക്കുമ്പോള്‍ നിര്‍ണായകമായ ഒന്നാണ് വെബ്‌സൈറ്റ്. സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളുമായി ഉപഭോക്താക്കള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ഈ കാലത്ത് വെബ്‌സൈറ്റ് ഒരു ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ സഹായിക്കും. ഉപഭോക്താക്കളുമായും സംവദിക്കുന്നതിനുള്ള ഒരു ഉപാധി കൂടിയാണ് വെബ്‌സൈറ്റുകള്‍. എന്നാല്‍ വെബ്‌സൈറ്റുകള്‍ കൃത്യമായി സംരക്ഷിക്കുക എന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇത്തരത്തില്‍ നിര്‍മിക്കുന്ന വെബ്‌സൈറ്റ് മൊബൈലിലും ഉപയോക്തസൗഹൃദ (User friendly) മായിരിക്കണം
3. ബ്ലോഗുകളും വെബിനാറുകളും വീഡിയോകളും
ബ്ലോഗുകളും വെബിനാറുകളും വീഡിയോകളും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്ലെ ഒഴിവാക്കാനാകാത്ത ചില കാര്യങ്ങളാണ്. വെബ്‌സൈറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന സെമിനാറുകളെയാണ് വെബിനാറുകള്‍ എന്ന് പറയുന്നത്. കമ്പനിയുടെ പുതിയ പ്രോഡക്റ്റുകളും സേവനങ്ങളും എന്തൊക്കെയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ആളുകളെ അറിയിക്കാനും ഇത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ പങ്കുവയ്ക്കാനും ബ്ലോഗുകളും വെബിനാറുകളും വീഡിയോകളും സഹായിക്കും. വെബ്‌സൈറ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാനും ബ്ലോഗുകള്‍ സഹായകമാണ്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രധാന ഘടകങ്ങള്‍
മാര്‍ക്കറ്റ് റിസേര്‍ച്ച്
കീവേഡ് റിസേര്‍ച്ച്
SEO ഫ്രണ്ട്‌ലി വെബ്‌സൈറ്റ്
ബ്ലോഗ്‌സ്
വെബ് അനലിറ്റിക്‌സ്
സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസഷന്‍
ഓണ്‍ലൈന്‍ അഡ്വെര്‍ടൈസിങ്
സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്
ഇമെയില്‍ മാര്‍ക്കറ്റിംഗ്
ഓണ്‍ലൈന്‍ റെപ്യുട്ടേഷന്‍ മാനേജ്മന്റ് (ORM)