സംരംഭകത്വമെന്നത് ഒരു അവസരം എന്നതിനേക്കാള്‍ ഉപരിയായി ഒരു ഉത്തരവാദിത്വമാണ്. ഒരു സംരംഭകന്‍ തന്റെ ബിസിനസില്‍ പരാജയപ്പെടുമ്പോള്‍ നഷ്ടം സംഭവിക്കുന്നത് അദ്ദേഹത്തിന് മാത്രമല്ല. പ്രസ്തുത ബിസിനസിനെ ആശ്രയിച്ച് ജീവിക്കുന്ന അനേകം തൊഴിലാളി കുടുംബങ്ങളെക്കൂടി അത് ബാധിക്കുന്നു. അതിനാല്‍ തന്നെ ബിസിനസിലേക്ക് ഇറങ്ങിത്തിരിക്കുന്നതിനു മുന്‍പ് തന്നെ ഓരോ സംരംഭകനും അറിയേണ്ടത് താന്‍ ഈ ബിസിനസില്‍ വിജയിക്കുമോ എന്നാണ്. ഒരു പരിധിവരെ സംരംഭകത്വത്തില്‍ സംരംഭകന്‍ വച്ചുപുലര്‍ത്തുന്ന മനോഭാവമാണ് പരാജയത്തിനുള്ള കാരണമായിത്തീരുന്നത്. പരാജയ ഭീതിയോടു കൂടിയാണ് സംരംഭത്തെ നോക്കിക്കാണുന്നതെങ്കില്‍ പരാജയം വിളിച്ചു വരുത്തുകയാണെന്ന് പറയാം.
ബിസിനസില്‍ വിജയപരാജയങ്ങളും കയറ്റിറക്കങ്ങളുമെല്ലാം സ്വാഭാവികമാണ്. സംരംഭകത്വത്തിലേക്കിറങ്ങാം എന്ന തീരുമാനമെടുക്കുമ്പോള്‍ തന്നെ പ്രതിസന്ധികളും ആരംഭിക്കുന്നു. ഫണ്ട് കണ്ടെത്തുക, ഓഫീസ് സ്‌പേസ് തെരഞ്ഞെടുക്കുക, സിസ്റ്റമാറ്റിക് ആയി ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക, പുതിയ ഉപഭോക്താക്കളെ കണ്ടെത്തുക, അവരിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക തുടങ്ങി കടമകള്‍ അനവധി.ഇതിനിടക്കാണ് ബിസിനസ് വിചാരിച്ച ദിശയില്‍ പോയില്ലെങ്കില്‍ ഉണ്ടാകുന്ന അങ്കലാപ്പ്. ബിസിനസിലേക്ക് ഇറങ്ങിത്തിരിക്കുന്നതിനു മുന്‍പ് തന്നെ ഓരോ സംരംഭകനും അറിയേണ്ടത് താന്‍ ഈ ബിസിനസില്‍ വിജയിക്കുമോ എന്നാണ്. ബിസിനസിലെ വിജയം ആശയത്തെയും നിക്ഷേപിച്ച തുകയെയും മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. എന്നാല്‍ ഇത് പലരും മനസിലാക്കുന്നില്ല. വിജയസാധ്യതയുള്ള പല സംരംഭങ്ങളും പരാജയപ്പെടുന്നതിനുള്ള കാരണം സംരംഭകന്റെ മനോഭാവമാണ്. അതിനാല്‍ ബിസിനസ് വിജയം ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനും താഴെപ്പറയുന്ന മൂന്ന് തെറ്റുകള്‍ തിരുത്തുക
പരാജയം വിളിച്ചുവരുത്തുന്ന മനോഭാവം
സ്വയം പരാജയപ്പെടുത്തുന്ന മനോഭാവം അഥവാ നെഗറ്റിവ് ചിന്തകളാണ് ആദ്യത്തെ വില്ലന്‍. നെഗറ്റിവ് ചിന്തകളുള്ള ഒരു വ്യക്തിക്ക് തന്റെ നേതൃത്വത്തില്‍ ഒരു ബിസിനസ് മുന്നോട്ടുകൊണ്ടുപോകുക എന്നത് ഏറെ ശ്രമകരമാണ്. ഏത് പ്രവര്‍ത്തി ചെയ്താലും വിജയിക്കും എന്ന് അടിയുറച്ച് വിശ്വസിക്കുക. ഏതു നിമിഷവും പരാജയപ്പെട്ടേക്കാം എന്ന ഭീതിയോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ പരാജയം നിങ്ങളെ തേടിവരും എന്നതാണ് വാസ്തവം. അതിനാല്‍ ബിസിനസില്‍ എന്ത് ചെയ്യുവാനുമുള്ള ആത്മവിശ്വാസം ആര്‍ജ്ജിക്കുക എന്നതാണ് പ്രധാനം . അതിനാല്‍ ബിസിനസില്‍ എന്ത് ചെയ്യുവാനുമുള്ള ആത്മവിശ്വാസം ആര്‍ജ്ജിക്കുക എന്നതാണ് പ്രധാനം.സ്വയം പരാജയപ്പെടുത്തുന്ന മനോഭാവം വിജയിച്ച ആളുകളുടെ ഫോര്‍മുല പിന്തുടരാന്‍ ശ്രമിക്കുക.പോസിറ്റീവി പകരുന്ന പുസ്തകങ്ങള്‍ വായിക്കുകയും അത്തരം വ്യക്തികളുമായി അടുത്തിടപെടുകയും ചെയ്യുക. പ്രതികൂലമായ അവസ്ഥയെ അനുകൂലമാക്കി മാറ്റുന്നതിന് ഇത് സഹായിക്കും.
അച്ചടക്കമില്ലായ്മ
സംരംഭകത്വത്തിലേക്ക് ഇറങ്ങുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറെ അത്യന്താപേക്ഷിതമായ ഒന്നാണ് അച്ചടക്കം. അത് വ്യക്തി ജീവിതത്തതില്‍ നിന്നും ആരംഭിച്ച് പ്രൊഫഷണല്‍ തലത്തിലേക്ക് എത്തിക്കാന്‍ കഴിയണം.എന്റെ സ്വന്തം ബിസിനസ് ആണ്, എനിക്കിഷ്ടമുള്ള പോലെ കാര്യങ്ങള്‍ ചെയ്യാം ഈ മനോഭാവമാണ് നിങ്ങള്‍ക്ക് എങ്കില്‍ നിങ്ങള്‍ അപകടം ചോദിച്ചു വാങ്ങുകയാണ്. സാമ്പത്തിക അച്ചടക്കം, കൃത്യനിഷ്ഠ , ക്ഷമ തുടങ്ങിയവ ബിസിനസിന്റെ കാതലായ തത്വങ്ങളാണ്. ബിസിനസിലെ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ശ്രദ്ധ എത്തണം എന്ന് വാശിപിടിക്കരുത്. ഇങ്ങനെ ചെയ്താല്‍ തൊഴിലാളികള്‍ക്ക് ആത്മാര്‍ത്ഥത നഷ്ടമാകും.എല്ലാ വ്യക്തികള്‍ക്കും സ്ഥാപനത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുവാദം നല്‍കുക. സംരംഭകന്‍ എന്ന നിലക്ക് ബിസിനസിന്റെ എല്ലാ തലങ്ങളിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയണം. ചെയ്യുന്ന ഓരോ കാര്യങ്ങളെ സംബന്ധിച്ചും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുക. ഡയറിയില്‍ ചെയ്യാനുള്ള ഓരോ കാര്യനഗലും രേഖപ്പെടുത്തി ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
എടുത്തുചാട്ടം ഒഴിവാക്കുക
ബിസിനസ് വിജയത്തില്‍ ഭാഗ്യത്തിന് പങ്കുണ്ടോ എന്ന് ചോദിച്ചത് ഇന്നും ഉത്തരമില്ല. എന്നാല്‍ പല മികച്ച സംരംഭകരും തങ്ങളുടെ വിജയകഥയില്‍ ബിസിനസിലെ ഭാഗ്യത്തിന്റെ പങ്കിനെ പറ്റി പറഞ്ഞിട്ടുണ്ട്. അതിനാല്‍ അല്‍പം ഭാഗ്യപരീക്ഷണം ആവാം. എന്നാല്‍ അതിന്റെ ശരിയായ സമയം വരും വരെ കാത്തിരിക്കുക. എടുത്തുചാട്ടം ഇപ്പോഴും അപകടം ക്ഷണിച്ചു വരുത്തും. എന്ത് കാര്യം ചെയ്യുന്നതിന് മുന്‍പും പലവട്ടം ആലോചിക്കുക. സമാനമായ മേഖലകളില്‍ ഉള്ളവരില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുക. വിപണി സാഹചര്യം നോക്കാതെ സംരംഭകത്വത്തില്‍ ഒന്നും ചെയ്യരുത്.