Agri

ലാഭക്കണക്കുകള്‍ നിരത്തി പോളിഹൗസ് എന്ന ഹരിതഗൃഹം ഫാമിംഗ്

ഉല്പാദനം മാത്രമാണ് ഇതില്‍ കര്‍ഷകന്റെ ചുമതല, വിപണി കണ്ടെത്തുന്നത് Qore3 Innovations ആണ്

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വിപണി കണ്ടെത്താനാകാതെ കൃഷിയില്‍ നിന്നും പിന്തിരിയുന്ന കര്‍ഷകര്‍ക്ക് വരുമാനത്തിന്റെ പുതിയ മാര്‍ഗങ്ങള്‍ തുറന്നു കൊടുക്കുകയാണ് Qore3 Innovations നേതൃത്വം നല്‍കുന്ന പോളിഹൗസ് ഫാമിംഗ് പ്രോജക്റ്റുകള്‍. ഉല്പാദനം മാത്രമാണ് ഇതില്‍ കര്‍ഷകന്റെ ചുമതല, വിപണി കണ്ടെത്തുന്നത് Qore3 Innovations ആണ്.

Advertisement

കാലങ്ങളായി പിന്തുടര്‍ന്ന് വരുന്ന കൃഷി രീതികള്‍ക്ക് ഇന്ന് വേണ്ടത്ര വിപണിയില്ല. കുറഞ്ഞ സ്ഥലത്ത്, വളരെ ചുരുക്കം തൊഴിലാളികളുമായി കൃഷി ചെയ്ത് മികച്ച ലാഭം കൊയ്യുന്ന പ്രൊജക്റ്റുകള്‍ക്കാണ് ഇന്ന് സാധ്യതയുള്ളത്. ഇത് മനസിലാക്കിയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Qore3 Innovations എന്ന സ്ഥാപനം സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഹൈ ടെക് പ്രോജെക്ടുകള്‍ കേരളത്തില്‍ നടപ്പിലാക്കുന്നത്. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് അംഗീകാരം ലഭിച്ച Qore3 Innovations ഇത്തരത്തില്‍ കാര്‍ഷിക രംഗത്ത് ഗുണകരമാകുന്ന നിരവധി പ്രോജക്റ്റുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. അത്തരം കാര്‍ഷിക വികസന പദ്ധതികളുടെ മറ്റൊരു രൂപം എന്ന നിലയ്ക്കാണ് സ്ഥാപനമിപ്പോള്‍ പോളി ഹൌസ് ഫാമിംഗ് പ്രോജക്റ്റുകള്‍ നടപ്പാക്കുന്നത്.

പോളിഹൌസ് ഫാമിംഗ് എന്താണെന്നു അറിയാത്തവര്‍ക്ക് പോലും കാര്‍ഷിക രംഗത്തേക്ക് ഇറങ്ങാന്‍ സാധിക്കുന്ന രീതിയിലാണ് സ്ഥാപനം പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വായ സംരക്ഷിത കൃഷിയുടെ ഭാഗമാണ് പോളിഹൗസ്. ജി.ഐ. പൈപ്പുകളിലെ ചട്ടക്കൂടിനുള്ളിയായാണ് പോളിഹൗസ് നിര്‍മ്മിക്കുന്നത്, പോളിത്തിന്‍ ഷീറ്റുകളും, എ വി നെറ്റും ഉപയോഗിച്ചാണ് പ്രധാനമായും ഇവ നിര്‍മ്മിക്കുന്നത്. ഹരിതഗൃഹപ്രവാഹത്തിന്റെ തത്ത്വം തന്നെയാണ് പോളി ഹൗസുകളില്‍ ഉപയോഗിക്കുന്നത്. ശൈത്യമേഖലകളില്‍ തണുപ്പിനെ തരണം ചെയ്യുന്ന വിധം ഉരുവെടുത്ത സംരക്ഷിത കൃഷിരീതിയുടെ ഭാഗമാണ് പോളി ഹൗസുകള്‍. ഗ്ലാസു മുതല്‍ പോളിത്തിന്‍ ഷീറ്റുകള്‍ വരെ പോളിഹൗസ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. ഉഷ്ണമേഖലകളില്‍ പ്രധാനമായും പോളിത്തിന്‍ ഷീറ്റുകളാണ് ഉപയോഗിച്ച് പോരുന്നത്. ഇവ നിര്‍മ്മാണചെലവും കുറയ്ക്കുന്നു. പച്ചക്കറി കൃഷിയും, പുഷ്പ്പ കൃഷിയാണ് പോളിഹൗസുകളില്‍ പ്രധാനമായും കണ്ടുവരുന്നത്.

ഈ കൃഷി രീതി കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുകയും കൃഷി ചെയ്യുന്നതിനായി അവരെ സജ്ജരാക്കുകയുമാണ് Qore3 Innovations ചെയ്യുന്നത്, പോളിഹൗസുകള്‍, മിനി പോളിഹൗസ്, ഹൈ ടെക് മഷ്റൂം ഫാം, അക്വാപോണിക്‌സ്, ഹൈഡ്രോപോണിക്‌സ്, NFT, RAS, മഴമറ, ഹൈ ടെക് പ്രിസിഷന്‍ ഫാര്‍മിംഗ്, ആട് വളര്‍ത്തല്‍ തുടങ്ങി നിരവധി കാര്‍ഷിക വികസന പദ്ധതികള്‍ കേരളത്തില്‍ വിജയകരമായി നടപ്പ്ഇളക്കിയ ചരിത്രമാണ് സ്ഥാപനത്തിനുള്ളത്. മാത്രമല്ല കേരളത്തില്‍ പരാജയപെട്ടുകിടക്കുന്ന നിരവധി പോളിഹൗസുകള്‍ കര്‍ഷകരുടെ ആവശ്യപ്രകാരം പുതുക്കി പണിയുകയും, കൃഷി ചെയ്തു നല്‍കുകയും ചെയ്തിട്ടുണ്ട് Qore3 Innovatiosn.

ഫാക്ടറികളില്‍ പ്രീ-ഫാബ്രിക്കേറ്റ് ചെയ്ത ജി.ഐ. പൈപ്പുകള്‍ വിവിധ മാതൃകകളില്‍ ലഭ്യമാണ്. ഇവ കൊണ്ടുവന്ന് നട്ടും ബോള്‍ട്ടും ചെയ്ത് പെട്ടെന്ന് ഗ്രീന്‍ ഹൗസ് ഉണ്ടാക്കിയെടുക്കാം. മറ്റൊന്ന് ജി.ഐ. പൈപ്പുകള്‍ കൃത്യമായ അളവില്‍ വാങ്ങിക്കൊണ്ടുവന്ന് കൃത്യമായ മാതൃകയില്‍ സഥലത്തുവെച്ചുതന്നെ നിര്‍മ്മിച്ചെടുക്കുക എന്ന രീതിയും. രണ്ട് രീതികള്‍ക്കും അതിന്റേതായ ഗുണദോഷങ്ങളും ഉണ്ട്. പ്രീഫാബ്രിക്കേറ്റഡ് സംവിധാനത്തിന് പൊതുവേ ചെലവ് കൂടിയിരിക്കും. പോളിഫിലിമുകള്‍ നിശ്ചിത ഗുണമേന്മയുള്ളതും ചുളുവുകള്‍ വീഴാതെയും, അലൂമിനിയം പ്രൊഫൈല്‍ സ്പ്രിംഗ് സംവിധാനം ഉപയോഗിച്ച് ഫ്രയിമുകളില്‍ വലിച്ച് ഉറപ്പിക്കേണ്ടതുമാണ്. ഇതെല്ലാം തണ്ടിന്റെ കര്‍ഷകര്‍ക്കായി സ്ഥാപനം ചെയ്തു നല്‍കുന്നു.

കൃഷിയിടങ്ങളില്‍ ഓര്‍ഗാനിക് ബാക്ടീരിയകളെ നിക്ഷേപിക്കുക, ബെഡ് പ്രിപറേഷന്‍ നടത്തുക, ജലസേചനത്തിനായി സാങ്കേതിക വിദ്യയില്‍ ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം സ്ഥാപിക്കുക, വിളകള്‍ക്ക് പടന്നു കയറാന്‍ ക്രീപ്പര്‍ നെറ്റ് ഘടിപ്പിക്കുക, കള പിടിക്കാതിരിക്കാനും, വെയിലില്‍ നിന്നും മണ്ണിനെ സംരക്ഷിക്കാനും മള്‍ച്ചിങ് ഷീറ്റ് വിരിക്കുക, അതില്‍ ഗുണനിലവാരം ഉറപ്പുവരുത്തിയ വിത്തുകള്‍ / തൈകള്‍നടുക തുടങ്ങി നിരവധി കാര്യങ്ങളാണ് Qore3 Innovations ചെയ്യുന്നത്. ഇത് കൂടാതെ, തുടക്കം മുതല്‍ 3 മാസം വരെ നല്‍കാനുള്ള ഡെയിലി ഫെര്‍ട്ടിലൈസര്‍, മൈക്രോ ന്യൂട്രിയന്റ്‌സ് എന്നിവ നല്‍കി GAP പ്രകാരം കൃഷി ചെയ്യാന്‍ ഓരോ കര്‍ഷകനെയും സജ്ജമാക്കുന്നു.

പരമ്പരാഗതമായി കര്‍ഷകര്‍ അല്ലാത്ത വ്യക്തികള്‍ക്കും സ്വന്തമായി ഭൂമിയുണ്ടെങ്കില്‍ കൃഷി ചെയ്യാന്‍ സാധിക്കും. അതിനാവശ്യമായ എല്ലാവിധത്തിലുള്ള പരിശീലനവും നല്‍കുന്നു. ഇത്തരത്തില്‍ ആഴ്ചതോറും മുടക്കം വരാതെ ഉള്ള നിര്‍ദേശങ്ങള്‍ കര്‍ഷകന് കേരളത്തില്‍ അറിയപ്പെടുന്ന കൃഷിയുടെ സാങ്കേതിക വിദക്തരുമായി കൃഷി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള അവസരം നല്‍കുന്നു. അതിനു പുറമെ, സമാന രീതിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാനും അവരോട് സംസാരിച്ച കാര്‍ഷിക സംബന്ധമായ സംശയങ്ങള്‍ക്ക് പരിഹാരം കാണുവാനുമുള്ള അവസരവും ഒരുക്കുന്നു.

ബൈബാക്ക് പോളിസിയും

കര്‍ഷകരെക്കൊണ്ടും കാര്‍ഷിക രംഗത്തേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്നവരെക്കൊണ്ടും കൃഷി ചെയ്യിക്കുക എന്നത് മാത്രമല്ല സ്ഥാപനം ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ ശരിയായ ഗുണനിലവാരം ഉറപ്പാക്കി നല്ല വിലയില്‍ വയ്ക്കുന്നതിനും ഇ സ്റ്റാര്‍ട്ടപ്പ് കമ്പനി സഹായിക്കുന്നു. പോളിഹൗസ് ഫാമിംഗ് വഴി ഉല്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികള്‍, മീന്‍വളര്‍ത്തലിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന മത്സ്യങ്ങള്‍, ആട് വളര്‍ത്തലിന്റെ ഭാഗമായുള്ള ആടുകള്‍ എന്നിവയെല്ലാം തന്നെ നിശ്ചിത സമയത്ത് സ്ഥാപനം വാങ്ങിക്കുകയും കര്ഷകന് മികച്ച വില നല്‍കുകയും ചെയ്യുന്നു.ഹൈ ടെക് പ്രോജെക്ടില്‍ താല്പര്യമുള്ള കര്‍ഷകര്‍ക്ക് ഹൈ ടെക് കൃഷി ചെയ്തിരിക്കുന്ന കര്‍ഷകരുമായി നേരില്‍ ചര്‍ച്ചകള്‍ നടത്താനുള്ള അവസരവും സ്ഥാപനം ഒരുക്കുന്നുണ്ട്. 2021 അവസാനതോടുകൂടി കേരളത്തില്‍ കുറച്ചു ജില്ലയിലെങ്കിലും കൃഷിയില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിനായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

വിശദവിവരങ്ങള്‍ക്ക്;

8590600218, 8590600219
Toll free number:- 18008902391
Whats app – 9400585947

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top