Top Story

വെബ്‌സൈറ്റ് മാനേജ്‌മെന്റ്; ട്രാഫിക്ക് കുറഞ്ഞു പോയോ ? പരിഹാരം നിസ്സാരം !

വെബ്‌സൈറ്റ് രൂപീകരിച്ചു കഴിഞ്ഞാല്‍ അടുത്തവെല്ലുവിളി ഇതിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്നതാണ്. ഇതിന് സഹായകമാകുന്ന ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കാം

ഡിജിറ്റല്‍ ലോകത്ത് ഒരു ബിസ്താപനത്തിന്റെയോ വ്യക്തിയുടെയോ അസ്തിത്വം ഉറപ്പാക്കുന്ന ഒന്നാണ് വെബ്‌സൈറ്റ്. ഇന്ന് തെരഞ്ഞെടുക്കുന്ന പേരിനൊത്ത വെബ്‌സൈറ്റ് ഡൊമൈന്‍ ലഭിക്കുമോ എന്ന് ഉറപ്പിച്ചശേഷം മാത്രമാണ് സ്ഥാപനത്തിന്റെ പേര് തീരുമാനിക്കുന്നത് പോലും. സോഷ്യല്‍ മീഡിയ സ്ട്രാറ്റജികളിലൂടെ വെബ്‌സൈറ്റിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണം പ്രത്യക്ഷമായും പരോക്ഷമായും ബിസിനസിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നു. അതിനാല്‍ തന്നെ വെബ്‌സൈറ്റ് രൂപീകരിച്ചു കഴിഞ്ഞാല്‍ അടുത്തവെല്ലുവിളി ഇതിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്നതാണ്. ഇതിന് സഹായകമാകുന്ന ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കാം.

Advertisement

ഒരു പുതിയ സ്ഥാപനത്തെയോ അല്ലെങ്കില്‍ ബ്രാന്‍ഡിനെയോ പറ്റിയറിഞ്ഞാല്‍ പണ്ടൊക്കെ കൂടുതല്‍ വിശദാംശങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചറിയാന്‍ ശ്രമിക്കും. എന്നാല്‍ ഇന്ന് എല്ലാം നേരെ ഇന്റര്‍നെറ്റില്‍ കയറി വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണ് ചെയ്യുന്നത്. ബാങ്ക് ഇടപാടുകള്‍ മുതല്‍ പലചരക്ക് വില്‍പന വരെ പലതും സാങ്കേതികതയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ കാലത്ത് സ്വന്തമായി ഒരു വെബ്‌സൈറ്റ് ഇല്ലാത്ത ബിസിനസ് സ്ഥാപനങ്ങള്‍ കുറവായിരിക്കും. ഡിജിറ്റല്‍ ലോകത്തെ ഐഡന്റിറ്റി എന്ന നിലയില്‍ വെബ്‌സൈറ്റ് അത്ര മാത്രം പ്രാധാന്യമര്‍ഹിക്കുന്നു. മാത്രമല്ല, വെബ്‌സൈറ്റിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തെ മാത്രം അടിസ്ഥാനമാക്കി വളരുന്ന ബിസിനസ് സ്ഥാപനങ്ങളും ധാരാളമാണ്. 180 കോടിയിലധികം വെബ്‌സൈറ്റുകളാണ് ആഗോളതലത്തില്‍ വളരെ ആക്റ്റിവ് ആയി പ്രവര്‍ത്തിക്കുന്നത്. ഇന്ന് ഒരു സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ആദ്യപടിയായി നടക്കുന്നത് വെബ്‌സൈറ്റ് ലോഞ്ച് ആയിരിക്കും. വെബ്‌സൈറ്റ് രൂപീകരിച്ചു കഴിഞ്ഞാല്‍ അടുത്തവെല്ലുവിളി ഇതിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്നതാണ്. വെബ്‌സൈറ്റിലെത്തുന്ന ആളുകളുടെ എണ്ണത്തെ ട്രാഫിക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. ട്രാഫിക്ക് വര്‍ധിപ്പിക്കുന്നതിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

മികച്ച കണ്ടന്റ്

ഏതൊരു വെബ്‌സൈറ്റിലും സുപ്രധാന ഘടകമാണ് കണ്ടന്റ് . അതെപ്പോഴും മികവുറ്റതാകണം. കണ്ടന്റ് എന്നാല്‍ ലേഖനമോ, ചിത്രമോ, വീഡിയോയോ എന്തുമാകാം. മറ്റുള്ള വെബ്‌സൈറ്റുകളില്‍ നിന്നും വ്യത്യസ്തമായ കണ്ടന്റുകള്‍ നല്‍കാന്‍ നിങ്ങളുടെ വെബ്‌സൈറ്റിന് കഴിഞ്ഞാല്‍ തീര്‍ച്ചയായും അത് ശ്രദ്ധിക്കപ്പെടും.മറ്റു വെബ്‌സൈറ്റുകളില്‍ നിന്നും കോപ്പി ചെയ്യുന്ന കണ്ടന്റുകള്‍, മൂല്യം നഷ്ടപ്പെട്ട കണ്ടന്റുകള്‍ എന്നിവയ്ക്ക് വെബ്‌സൈറ്റിലേക്ക് ട്രാഫിക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ സമയബന്ധിതമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക.ഇന്ത്യയില്‍ ഒരു മാസം 42 ബില്യണ്‍ ഗൂഗ്ള്‍ സേര്‍ച്ചുകളാണ് ഉണ്ടാകുന്നത്. ഇങ്ങനെ ലഭിക്കുന്ന സേര്‍ച്ച് റിസള്‍ട്ടുകളില്‍ നമ്മുടെ വെബ്‌സൈറ്റ് ആദ്യത്തെ പേജിലുണ്ടെങ്കിലേ കൂടുതല്‍ സന്ദര്‍ശകരെ ലഭിക്കുകയുള്ളൂ. ഇത്തരത്തില്‍ ആദ്യത്തെ മൂന്ന് റിസള്‍ട്ടാണ് ഏറ്റവും കൂടുതല്‍ പേര്‍ പരിഗണിക്കുക. അതിനാല്‍ അക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുക . സെര്‍ച്ചില്‍ വെബ്‌സൈറ്റ് മുകളില്‍ എത്തണമെങ്കില്‍ മികച്ച സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ (എസ്.ഇ.ഒ), മികച്ച ഗൂഗ്ള്‍ റാങ്കിംഗ് എന്നിവ വേണം. ഇവ മെച്ചപ്പെടുത്താന്‍ ട്രാഫിക്ക് വര്‍ധിപ്പിക്കണം.

വേഗത

വെബ്‌സൈറ്റിനെ സംബന്ധിക്കുന്ന ഒരു പ്രധാന ഘടകം സ്പീഡ് ആണ്. ഒരു വ്യക്തി വെബ്‌സൈറ്റിലേക്ക് കടക്കുമ്പോള്‍ വെബ്‌സൈറ്റ് തുറക്കാന്‍ അഞ്ച് സെക്കന്റിലധികം എടുക്കുന്നുണ്ടെങ്കില്‍ സന്ദര്‍ശകര്‍ സൈറ്റില്‍ നിന്ന് പോകാന്‍ സാധ്യത കൂടുതലാണ്. എളുപ്പത്തില്‍ ലോഡ് ആകുന്ന വെബ്‌സൈറ്റുകള്‍ നിര്‍മിക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഒരു സൈറ്റ് ലോഡ് ആകാന്‍ പരമാവധി 3 സെക്കന്‍ഡുകള്‍ മാത്രമേ എടുക്കാവൂ. മാത്രമല്ല വെബ്‌സൈറ്റ് മൊബീല്‍ ഫോണ്‍, ടാബ്‌ലറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവക്ക് ഒരേ പോലെ സ്വീകാര്യമുള്ള ഡിസൈനില്‍ ആവണം.

അപ്‌ഡേറ്റഡ് ആവണം

ഒരു വെബ്‌സൈറ്റ് തുടങ്ങി അവിടെ തന്നെ ഇട്ടിട്ടു പോകുന്നതില്‍ അര്‍ത്ഥമില്ല. വെബ്‌സൈറ്റ് തുടങ്ങിയശേഷം സ്ഥാപനത്തിനകത്ത് വരുന്ന ഓരോ മാറ്റങ്ങളും അതില്‍ പ്രതിഫലിക്കണം. സ്ഥാപനത്തിന്റെ നേട്ടങ്ങള്‍, സ്ഥലം മാറ്റം, തുടങ്ങി എല്ലാക്കാര്യങ്ങളും വെബ്‌സൈറ്റില്‍ കാണണം. കോര്‍പ്പറേറ്റ് വെബ്‌സൈറ്റുകളിലാണ് ഇക്കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇനി ന്യൂസ് വെബ്‌സൈറ്റുകളാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ വേണം അപ്ലോഡ് ചെയ്യാന്‍. മാത്രമല്ല, സൈറ്റിലേക്ക് ട്രാഫിക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ പ്രൊമോഷനുകള്‍ നടത്തുകയും വേണം.

ലഘുവായ ഭാഷ, സിംപിള്‍ ഡിസൈന്‍

വായിക്കാന്‍ എളുപ്പമുള്ള, ലളിതമായ ഭാഷയില്‍ ആയിരിക്കണം കണ്ടന്റ്.ഇത് വായനക്കാരേയും ഉപഭോക്താക്കളേയും ഒരു പോലെ സ്വാധീനിക്കും. വെബ്‌സൈറ്റിന്റെ മൊത്തത്തിലുള്ള അപ്പിയറന്‍സും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. സിംപിള്‍ ഡിസൈന്‍ ആണ് വായനക്കാരെ ആകര്‍ഷിക്കുക. മാത്രമല്ല, ഫോണ്ട്, ഫോണ്ടിന്റെ വലുപ്പം എന്നിവയും പ്രധാനമാണ്. വായിക്കാന്‍ എളുപ്പമുള്ളതാകണം ഫോണ്ട്.കുറഞ്ഞത് 20 സെക്കന്റ് എങ്കിലും വായനക്കാരെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആ വെബ്‌സൈറ്റിനെ വിശ്വാസ്യത കുറഞ്ഞ ഒന്നായി ഗൂഗിള്‍ അനലറ്റിക്‌സ് പരിഗണിക്കും.

കരുത്തുറ്റ URL

ലിങ്ക് ആയി ഉപയോഗിക്കുന്ന വാക്കുകളുടെ ശേഖരമാണ് URL. ആളുകള്‍ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ തിരയുന്ന വാക്കുകളാണ് ഇവിടെ നല്‍കേണ്ടത്. ഇതിനായി ഗൂഗിള്‍ കീവേഡ് പ്ലാനര്‍ പോലുള്ള ടൂളുകളും ഉപയോഗിക്കാം.ഡഞഘ മികച്ചതാകുന്നത് പോലെ തന്നെ പ്രധാനമാണ് കണ്ടന്റ് സമ്മറിയും. ലേഖനം എന്തിനെക്കുറിച്ചാണെന്ന ഒരു ചുരുക്കെഴുത്താണ് ഇത്. ആളുകളെ ആകര്‍ഷിക്കുന്ന വിധത്തില്‍ വേണം ഇത് തയ്യാറാക്കാന്‍.കോപ്പി ചെയ്ത ചിത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. മെറ്റാ ഡിസ്‌ക്രിപ്ഷന്‍, മെറ്റാ ടൈറ്റില്‍ എന്നിവ മനല്‍കുമ്പോള്‍ സ്ഥാപനത്തിന്റെ പേര് ഇതിലുള്‍പ്പെടുത്തുക. ഇത് സെര്‍ച്ചില്‍ മുന്നിലെത്തിക്കുന്നതിന് സഹായിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top