News

ബില്ലിംഗ് ടെന്‍ഷനുകള്‍ ഒഴിവാക്കാന്‍ പ്രിന്‍സോഫ് ഐ റ്റി ബിന്‍

സംരംഭകര്‍ നേരിടുന്ന പ്രധാന തലവേദനകളില്‍ ഒന്നാണ് ബില്ലിംഗില്‍ വരുന്ന താളപ്പിഴകള്‍ പരിഹരിക്കുക എന്നത്. ഇതിനുള്ള വണ്‍ സ്റ്റോപ്പ് സൊല്യൂഷന്‍ അവതരിപ്പിക്കുകയാണ് പ്രിന്‍സോഫ് ഐ റ്റി ബിന്‍

സ്വന്തമായി ബിസിനസ് തുടങ്ങുക, മികച്ച വരുമാനം കണ്ടെത്തുക തുടങ്ങിയ സ്വപ്നങ്ങളുമായി ഒരു സംരംഭകന്‍ തന്റെ യാത്ര ആരംഭിക്കുമ്പോള്‍ പല കാര്യങ്ങളും മുന്‍കൂട്ടി അറിഞ്ഞിരിക്കണം. ഇത്തരത്തില്‍ സ്ഥാപനത്തില്‍ ഉള്‍പെടുത്തേണ്ട ഏറ്റവും പ്രധാനപെട്ട ഒരു കാര്യം ആണ് ഓട്ടോമാറ്റിക് കംപ്യൂട്ടര്‍ അധിഷ്ഠിതമായ ബില്ലിങ് എന്നുള്ളത്.

Advertisement

കാലം മാറുന്നതിനനുസരിച്ച് സംരംഭവും ഹൈടെക്ക് ആകണമല്ലോ. ബില്ലിംഗിന്റെ കാര്യത്തില്‍ ആദ്യപടി കംപ്യൂട്ടര്‍ അധിഷ്ഠിതമായ ബില്ലിംഗ് എന്നതാണ്. സംരംഭകര്‍ പലപ്പോഴും ബില്ലിംഗിന്റെ കാര്യം ഓര്‍ത്തു പിരിമുറുക്കം അനുഭവിക്കാറുണ്ട്. ചില സംരംഭകരാകട്ടെ ബില്ലിംഗിനെക്കുറിച്ച് കാര്യമായി ചിന്തിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് ബില്ലിംഗിനുള്ള മികച്ച പരിഹാരവുമായി കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സോഫ് ഐ റ്റി ബിന്‍ രംഗത്തെത്തിയിരിക്കുന്നത്.

സംരംഭകര്‍ക്ക് ആവശ്യമായ ബില്ലിങ് പ്രിന്ററുകള്‍, ബില്ലിങ് സോഫ്‌ട്വെയറുകള്‍ എന്നിവ ലഭ്യമാക്കുന്ന സ്ഥാപനമാണ് പ്രിന്‍സോഫ് ഐ റ്റി ബിന്‍. ഏറ്റെടുക്കുന്ന ചുമതലകള്‍ പൂര്‍ണ ഉത്തരവാദിത്വത്തോടെ തന്നെ സ്ഥാപനം ചെയ്തു നല്‍കുന്നു. കടകള്‍ക്ക് വേണ്ടി ഡെസ്‌ക്‌റ്റോപ് കമ്പ്യൂട്ടറിന്റെയോ ലാപ്ടോപ്പ് കമ്പ്യൂട്ടറിന്റെയോ കാല്‍ക്യുലേറ്ററിന്റെയോ ആവശ്യമില്ലാതെ കുറഞ്ഞ ചിലവില്‍ വളരെ എളുപ്പത്തിലും വേഗത്തിലും ബില്ല് ചെയ്യാവുന്ന ടേബിള്‍ റ്റോപ്പ് പ്രിന്ററുകളും പ്രിന്‍സോഫ് ഐ റ്റി ബിന്‍ നല്‍കുന്നു.

കൂടാതെ ദിവസേനയുള്ള കച്ചവടത്തിലെ വില്‍പന നടത്തിയ കണക്കുകളും കൃത്യമായും വേഗത്തിലും അറിയാന്‍ സാധിക്കും എന്നതും മറ്റൊരു നേട്ടമാണ്. പോയിന്റ് ഓഫ് സെയില്‍ ബില്ലിംഗ് സോഫ്‌റ്റ്വെയറുകളും ഹാന്‍ഡ്‌ഹെല്‍ഡ് ടിക്കറ്റ് പ്രിന്ററുകളും സംരംഭകര്‍ക്കായി ഐ റ്റി ബിന്നിന്റെ പരിചയസമ്പന്നരായ ടീം കച്ചവട സ്ഥാപനത്തില്‍ വന്നു ഇന്‍സ്റ്റാള്‍ ചെയ്തു പരിശീലനം നല്‍കുന്നു എന്നതും പ്രത്യേകത ആണ്.

ബില്ലിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പ്രിന്‍സോഫ് ഐ റ്റി ബിന്‍ന്റെ സേവനം ലഭ്യമാകും. പ്രിന്‍സോഫ് ഐറ്റി ബിന്നിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതോടെ നിങ്ങളുടെ കണക്കു കൂട്ടലുകള്‍ എല്ലാം വളരെ എളുപ്പത്തില്‍ ശരിയാകും. ഇതിനോടകം കേരളത്തില്‍ നിരവധി സ്ഥാപനങ്ങള്‍ ഈ സോഫ്റ്റ്വെയര്‍ സേവനം ലഭ്യമാക്കിക്കഴിഞ്ഞു. ബില്ലിംഗ് സോഫ്റ്റ് വെയ്ര്‍ മികച്ചതാകുന്നതോടെ സ്ഥാപനത്തിന്റെ വരവ് സംബന്ധമായ വലിയ തലവേദനയ്ക്ക് ആശ്വാസമാകും. കൃത്യമായ കണക്ക് രേഖപ്പെടുത്താന്‍ സഹായകമാണ് എന്നതിനാല്‍ തന്നെ ടാക്‌സ് സംബന്ധമായ പരിശോധനകള്‍ വരുമ്പോള്‍ ഈ ബില്ലിംഗ് സോഫ്റ്റ്വെയര്‍ മുതല്‍ക്കൂട്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.itbinsolutions.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 8086607648 (പ്രിന്‍സോഫ് ഐ റ്റി ബിന്‍) എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top