Entertainment

വിശിഷ്ട അസോസിയേറ്റ്സ്; ടൂറിസം മുതല്‍ വിദ്യാഭ്യാസം വരെ എല്ലാം സുഭദ്രം

കൊറോണക്കാലത്ത് തകര്‍ന്നടിഞ്ഞ സംരംഭങ്ങളുടെ വാര്‍ത്തകള്‍ കേട്ട് മടുത്തവര്‍ക്ക് പോസിറ്റിവിറ്റി കാപ്‌സൂളുമായി വരികയാണ് പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശിഷ്ട അസോസിയേറ്റ്സ് എന്ന സ്ഥാപനം. കൊറോണയുടെ ഒന്നാം സീസണില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായ വിശിഷ്ട അസോസിയേറ്റ്‌സിന് കീഴില്‍ ടൂറിസം മുതല്‍ വിദ്യാഭ്യാസം വരെ എല്ലാം സുഭദ്രം

സ്വന്തമായൊരു സ്ഥാപനം ആരംഭിക്കുക, സംരംഭക രംഗത്തേക്ക് വരിക തുടങ്ങിയ ആഗ്രഹങ്ങള്‍ മനസ്സില്‍ കയറിക്കൂടിയപ്പോഴാണ് പത്തനംതിട്ട സ്വദേശിയായ ടിന്റോ 2014 ല്‍ വിശിഷ്ട അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് രൂപം കൊടുക്കുന്നത്. അന്ന് കേരളത്തില്‍ വിനോദസഞ്ചാരരംഗം അതിന്റേതായ എല്ലാ പ്രൗഢിയോടും കൂടി തിളങ്ങി നില്‍ക്കുകയാണ്. അതിനാല്‍ ടൂറിസം രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടും കൂടുതല്‍ വിനോദസഞ്ചാരികളെ യാത്രക്ക് സജ്ജമാക്കിക്കൊണ്ടുമാ
യിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.

Advertisement

സംരംഭകത്വം ഒരു വെല്ലുവിളികൂടിയാണ് എന്ന് മനസിലാക്കി ജോലിയില്‍ തുടര്‍ന്നുകൊണ്ടായിരുന്നു ടിന്റോ സ്ഥാപനം നടത്തിക്കൊണ്ടിരുന്നത്. പിന്നീട് ഇമ്പോര്‍ട്ട്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട്‌സ്, സ്പൈസസ് ആന്‍ഡ് മസാല, എച്ച് ആര്‍ കണ്‍സള്‍ട്ടിംഗ്, ഓണ്‍ലൈന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, പ്രൊഡക്ഷന്‍, സ്റ്റോക്കിസ്റ്റ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ തുടങ്ങിയ തലങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു.

ആറ് വര്‍ഷക്കാലം ഇത്തരത്തില്‍ അല്ലലില്ലാതെ ബിസിനസ് മുന്നോട്ട് പോകവേയാണ് 2020 ല്‍ കൊറോണയുടെ വരവ്. അപ്രതീക്ഷിതമായ വൈറസ് വ്യാപനത്തില്‍ ടിന്റോയുടെ ജോലിയും സമ്മര്‍ദ്ദത്തിലായി. എന്നാല്‍ ഇത് ഒരു തിരിച്ചടിയായല്ല, മറിച്ച് അവസരമായാണ് ടിന്റോ കണ്ടത്. തന്റെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയം വ്യാപൃതനാകാനും ബിസിനസിനെ അടുത്തതലത്തിലേക്ക് വികസിപ്പിക്കാനും ഉള്ള ആര്‍ജവം ടിന്റോക്ക് ഇതിനോടകം ലഭിച്ചിരുന്നു. കൂടുതല്‍ മൂലധനം നിക്ഷേപിച്ചും കൂടുതല്‍ വ്യക്തമായ പദ്ധതികള്‍ നടപ്പിലാക്കിയും ടിന്റോ തന്റെ സ്ഥാപനം അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിച്ചു. ISO 9001:2015, ISO 22000 : 2018 സര്‍ട്ടിഫൈഡ് സ്ഥാപനമായ വിശിഷ്ട അസോസിയേറ്റ്സ് ഇന്ന് സംരംഭകരംഗത്ത് സജീവമാകുന്നത് ഇങ്ങനെ….

ടൂര്‍സ് ആന്‍ഡ് ട്രാവെല്‍സ്

പോക്കറ്റില്‍ നിന്നും അധികം പണം ചെലവാക്കാതെ ബഡ്ജറ്റ് നിരക്കില്‍ വിനോദയാത്രകള്‍ സജ്ജമാക്കി നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് സ്ഥാപനം. കേരളത്തിനകത്തും പുറത്തും ഇത്തരത്തില്‍ യാത്രകള്‍ ഒരുക്കുന്നു.

ഇമ്പോര്‍ട്ട് ആന്‍ഡ് എക്‌സ്‌പോര്‍ട്ട്

മികച്ച ജീവിതശൈലി പ്രധാനം ചെയ്യുന്നതിനാവശ്യമായ വസ്തുക്കള്‍ എല്ലാം തന്നെ കയറ്റുമതി – ഇറക്കുമതി നടത്തുന്നതിലും സ്ഥാപനം മുന്നിലാണ്. ലെതര്‍ ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കായിക വസ്തുക്കള്‍, തുണിത്തരങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, അലങ്കാരപ്പണികള്‍, പലവക ഉല്‍പ്പന്നങ്ങള്‍, മൊത്തക്കച്ചവട, കാര്‍ഷിക അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

സ്പൈസസ് ആന്‍ഡ് മസാലാസ്

ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ടാണ് വിശിഷ്ട അസോസിയേറ്റ്സ് ഈ രംഗത്ത് വേരുറപ്പിക്കുന്നത്. തോട്ടങ്ങളില്‍ നിന്നും ഫാമുകളില്‍ നിന്നും നേരിട്ട് ലഭിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ വലുപ്പത്തിനായി തരംതിരിച്ച് ഗുണനിലവാരവും സ്വാദും സ്വമേധയാ പരിശോധിച്ച ശേഷമാണു വിപണിയിലെത്തിക്കുന്നത്. അതിനാല്‍ തന്നെ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് പ്രകൃതിദത്ത സ്വാദും വാസനയും ഉണ്ട്. അത് ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.

വിശിഷ്ട ഫുഡ് ആന്‍ഡ് കോണ്ടിമെന്റ്‌സ്

വിശിഷ്ട അസോസിയേറ്റ്‌സില്‍ നിന്നുള്ള പുതിയ ബിസിനസ് ശൃംഖലയാണ് വിശിഷ്ട ഫുഡ് ആന്‍ഡ് കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. കര്‍ഷകരില്‍ നിന്നും ജനങ്ങളിലേക്ക് നേരിട്ട് മായം കാളരാതെയുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നു…. വിശിഷ്ട ഫുഡ് ആന്‍ഡ് കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. മായം ചേര്‍ക്കാത്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ സ്ഥാപനം കൊണ്ടുദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ തെരെഞ്ഞെടുത്ത കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ശേഖരിച്ച ശേഷമാണ് പ്രോസസ് ചെയ്ത് വില്പനയ്ക്കായി എത്തിക്കുന്നത്. പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കാത്തതിനാല്‍ തന്നെ ഷെല്‍ഫ് ലൈഫ് കുറവായിരിക്കും. എന്നാല്‍ ഗുണമേന്മയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ ആയിരിക്കും ഈ ഉല്‍പ്പന്നം. ഈ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി
നിക്ഷേപകരെ തേടുന്നുണ്ട് സ്ഥാപനം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സലന്‍സ്

വിവിധ അഥോറിറ്റികള്‍ നടത്തുന്ന ഒക്കുപ്പേഷണല്‍ ആന്‍ഡ് ലാങ്ക്വേജ് സ്‌കില്‍ പരീക്ഷകള്‍ക്ക് ആയി ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന സ്ഥാപനവും വിശിഷ്ട അസോസിയേറ്റ്‌സിന് കീഴില്‍ നടക്കുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് യോജിച്ച സമയത്ത് ക്‌ളാസുകള്‍ നല്‍കിക്കൊണ്ടാണ് പരിശീലനം. ഭാവിയില്‍ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ സ്ഥാപനം ആഗ്രഹിക്കുന്നുണ്ട്. പത്തനംതിട്ട കേന്ദ്രീകരിച്ചാണ് വിശിഷ്ട അസോസിയേറ്റ്‌സിന്റെ പ്രവര്‍ത്തനം, മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു

എച്ച് ആര്‍ സര്‍വീസുകള്‍

മികച്ച രീതിയിലുള്ള എച്ച് ആര്‍ സര്‍വീസുകളാണ് വിവിധ കമ്പനികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാത്തരത്തിലുള്ള സേവനങ്ങളും ഉള്‍പ്പെടുത്തിയ ഇത്തരം ഒരു എച്ച് ആര്‍ സര്‍വീസ് ഉള്ളപ്പോള്‍ സ്ഥാപനത്തില്‍ എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യമില്ല. ശമ്പളം, അവധി, ആവശ്യമായ മറ്റുള്ളവ എന്നിവയില്‍ നിന്ന് ആവശ്യമായ എല്ലാ രജിസ്റ്ററുകളും ഫയലുകളും വിശിഷ്ട അസോസിയേറ്റ്സ് തന്നെ സൂക്ഷിക്കും. പ്രൊവിഡന്റ് ഫണ്ട്, ഇ എസ് ഐ മുതലായ എല്ലാ സര്‍ക്കാര്‍ രേഖകളും ഫയലിംഗുകളും ഇത്തരത്തില്‍ സ്ഥാപനം കൈകാര്യം ചെയുന്നു. സാധാരണ എച്ച്ആര്‍ കരാറുകള്‍ക്ക് പുറമെ കോര്‍പ്പറേറ്റ് ഓഫീസുകളിലെ റിക്രൂട്ട്‌മെന്റ്, അപ്രൈസലുകള്‍ എന്നിവയെക്കുറിച്ചുള്ള പ്രത്യേക ഉപദേശങ്ങളും സ്ഥാപനം നല്‍കുന്നു.

Contact : www.vizista.co.in, info@vizista.in

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top