അഗ്രോപാര്‍ക്കിന്റെ നേതൃത്വത്തില്‍ ചെറുകിട സംരംഭകരുടെ ഉല്പന്നങ്ങള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പ്രദര്‍ശന – വിപണന വേദി ഒരുക്കുന്നു. മഹാമാരിക്കാലത്ത് ഉല്പന്നങ്ങളുടെ വിപണനത്തില്‍ ചെറുകിട സംരംഭകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഡക്റ്റ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. 2021 ഓഗസ്റ്റ് 7 -)o തീയതി 10 A M, ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന ടി പ്രദര്‍ശനത്തില്‍ ചെറുകിട – നാനോ – മൈക്രോ സംരംഭകര്‍ക്ക് സ്വന്തമായി നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിതരണക്കാരെയും എക്‌സ്‌പോര്‍ട്ടേഴ്സിനെയും കണ്ടെത്തുന്നത്തിനും അവസരമൊരുക്കും.

ചെറുകിട വ്യവസായം – ഇലക്ട്രിക്കല്‍ – കെമിക്കല്‍ സംരംഭങ്ങള്‍, കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്‍ തുടങ്ങി ചെറുകിട വ്യവസായമായി കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പെടുത്തുക. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കന്പനികള്‍, സ്വയം സഹായ സംഘങ്ങള്‍, വനിതാ കൂട്ടായ്മകള്‍ തുടങ്ങി വിവിധ സംരംഭ കൂട്ടായ്മകളുടെ ഉല്പന്നങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും.
വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിബ്യുട്ടേഴ്സും കയറ്റുമതിക്കാരും ഗള്‍ഫ് നാടുകളിലെ വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന കന്പനികളും പൊതുജനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
സൂം മീറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.
മീറ്റിംഗ് ഐഡി: 826 8242 9035
പാസ്സ്വേര്‍ഡ്: 276232
ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിന് സംരംഭകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
For more details: 8304006330
