എം.ബി.എ വിദ്യാര്‍ത്ഥികള്‍ക്കായി ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് സ്‌കോളര്‍ഷിപ്പ് അവതരിപ്പിച്ചു. 2020 – 2022 ബാച്ച് എംബിഎ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതു നല്‍കുന്നത്. ഒരു വര്‍ഷം രണ്ടു ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 150 സ്‌കോളര്‍ഷിപ്പുകളാണ് നല്‍കുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹത. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ഇന്ത്യയിലെ ഏതെങ്കിലും ബിസിനസ് സ്‌കൂളില്‍ രണ്ടു വര്‍ഷ എം ബി എ കോഴ്‌സിന് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. https://www.idfcfirstbank.com/csr-new/mba-scholarship.html എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 2020 ജൂലൈ 31 ആണ് അവസാന തീയതി.
About The Author
