വാട്ട്‌സാപ്പിലൂടെയുള്ള ഇംഗ്ലിഷ് ഭാഷാപഠനം ഇന്ന് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. നിരവധി സ്ഥാപനങ്ങള്‍ പയറ്റിത്തെളിയുന്ന ഈ മേഖലയില്‍ ട്രെന്‍ഡ് സെറ്ററായി 2016ല്‍ തുടക്കം കുറിച്ച സംരംഭമാണ് മുഹമ്മദ് ജാസിം നേതൃത്വം നല്‍കുന്ന ഇംഗ്ലിഷ് ഗുരു. ഇത്തരമൊരു ആശയം ആദ്യമായി അവതരിപ്പിച്ച സ്ഥാപനമെന്നതിനാല്‍ തന്നെ പരിചയസമ്പത്തിന്റെ കാര്യത്തിലും പരിശീലനമികവിലും ഇംഗ്ലിഷ് ഗുരു തന്നെയാണ് മുന്നില്‍.
ആഗോള ഭാഷയായി അംഗീകരിക്കപ്പെട്ട ഇംഗ്ലിഷിന്റെ സാധ്യതകള്‍ അനന്തമാണ്. ഇംഗ്ലിഷ് ഭാഷയില്ലാതെ ഒരു മേഖലയിലും നിലനില്‍പ്പില്ല എന്ന അവസ്ഥയാണ് ഇന്നുള്ളത്. ആത്മവിശ്വാസത്തോടെ ഇംഗ്ലിഷ് സംസാരിക്കാന്‍ കഴിയുന്നില്ല എന്ന കാരണത്താല്‍ ജോലിയില്‍ നിന്നും രാജി വയ്ക്കേണ്ടി വന്നിട്ടുള്ളവരും അഭിമുഖ പരീക്ഷകളില്‍ ദയനീയമായി പരാജയപ്പെട്ടിട്ടുള്ളവരും നമ്മുടെ നാട്ടില്‍ ധാരാളമാണ്. വിദേശ ഭാഷയാണ് ഇംഗ്ലിഷ് എന്ന ചിന്തയും ഇംഗ്ലിഷ് പറഞ്ഞു ശീലിക്കുന്നതിനായുള്ള സാഹചര്യം ആവശ്യമായ രീതിയില്‍ ലഭിക്കാതെ പോയതുമാണ് ഇത്തരം അവസ്ഥകള്‍ക്ക് പിന്നിലെ പ്രധാന കാരണം. സ്‌പോക്കണ്‍ ഇംഗ്ലിഷ് പരിശീലന ക്ളാസുകള്‍ ധാരാളമായുണ്ടെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ തെറ്റായ രീതിയില്‍ ഇംഗ്ലിഷ് ഉപയോഗിക്കേണ്ടി വരുമോ എന്ന ചിന്ത പലരേയും സ്‌പോക്കണ്‍ ഇംഗ്ലിഷ് ക്ളാസുകളില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ഇത്തരത്തില്‍ ഭാവി ചോദ്യചിഹ്നമായി നില്‍ക്കുന്നവര്‍ക്കും ആത്മവിശ്വാസം കുറഞ്ഞവര്‍ക്കും മുന്നില്‍ ഇംഗ്ലിഷ് ഭാഷാ പഠനത്തിന്റെ അനായാസകരമായ വാതിലുകള്‍ തുറക്കുകയാണ് മുഹമ്മദ് ജാസിം എന്ന ഇംഗ്ലിഷ് ഭാഷ പരിശീലകന്‍.
2016 ല്‍ മുഹമ്മദ് ജാസിം സുഹൃത്ത് റികാസ് എസ്.ഹുസൈനുമായി ചേര്‍ന്ന് തുടക്കം കുറിച്ച ഇംഗ്ലിഷ് ഗുരു വാട്‌സാപ്പിലൂടെ ഇംഗ്ലിഷ് പഠനം എന്ന ആശയവുമായാണ് രംഗത്തേക്ക് വരുന്നത്. ഇന്ന് വാട്‌സാപ്പിലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ വേറെയുമുണ്ടെങ്കിലും ഈ രംഗത്ത് അത്തരമൊരു വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ഇംഗ്ലിഷ് ഗുരു എന്ന സ്ഥാപനത്തിലൂടെയാണ്. സ്വന്തം മേഖലയില്‍ എത്ര വൈദഗ്ധ്യമുണ്ടെന്ന് പറഞ്ഞാലും ഇംഗ്ലിഷില്‍ സംസാരിക്കാന്‍ അറിയാത്തതുകൊണ്ടുമാത്രം ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയാത്ത ഒരുപാടു പേരുണ്ട്. അത്തരത്തില്‍പ്പെട്ടവര്‍ക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് വഴിയൊരുക്കുക എന്നതാണ് ഇംഗ്ലിഷ് ഗുരു എന്ന സ്ഥാപനത്തിലൂടെ മുഹമ്മദ് ജാസിം കണ്ട സ്വപ്നം.
ഇംഗ്ലിഷ് ഗുരു വന്ന വഴി
നിലമ്പൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിം എംകോം ബിരുദധാരിയാണ്. പഠനശേഷം ബെംഗളൂരു, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി നോക്കി വന്ന അദ്ദേഹത്തിന് അവിചാരിതമായി ജോലി നഷ്ടപ്പെടുകയും നാട്ടില്‍ നില്‍ക്കേണ്ട സ്ഥിതി വരികയും ചെയ്തു. തൊഴില്‍ അന്വേഷണം തകൃതിയായി നടക്കുന്ന അവസ്ഥയില്‍ തന്നെ തനിക്ക് കൈമുതലായുള്ള ഇംഗ്ലിഷ് ഭാഷ പഠിപ്പിക്കുന്നതിനായി അദ്ദേഹം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗമായി. ഇംഗ്ലിഷ് പഠിക്കാനും പഠിപ്പിക്കാനും ഏറെ താല്പര്യമുള്ള വ്യക്തിയായിരുന്നു ജാസിം. അതിനാല്‍ തന്നെ ജാസിം ഇത് ഒരു അവസരമായി കണ്ടു. വാട്‌സാപ്പ് സാങ്കേതികവിദ്യ ജനകീയമായി വരുന്ന കാലഘട്ടമായിരുന്നു അത്. കുട്ടികള്‍ ഭാഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ വാട്‌സാപ്പ് മുഖാന്തിരം ചോദിച്ചറിയാന്‍ തുടങ്ങിയതോടെയാണ് ഈ സാങ്കേതികവിദ്യയുടെ മറുവശത്തെക്കുറിച്ച് ജാസിം ചിന്തിച്ചത്.
”അധ്യാപന കാലയളവില്‍ എനിക്ക് മനസിലായ ഒരു കാര്യമുണ്ട്, ഇംഗ്ലിഷ് സംസാരിക്കുമ്പോള്‍ തെറ്റുമോ, ആരെങ്കിലും കളിയാക്കുമോ തുടങ്ങിയ പേടിയാണ് വിദ്യാര്‍ത്ഥികളെ ഇംഗ്ലിഷ് ഭാഷ ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. പഠനസംബന്ധമായ സംശയങ്ങള്‍ പോലും ഈ ഭയം കാരണം അവര്‍
ചോദിക്കാതെയിരിക്കുന്നു. എന്നാല്‍ വാട്ട്‌സാപ്പിലൂടെ സംശയങ്ങള്‍ ചോദിക്കുമ്പോള്‍ അത്തരത്തിലുള്ള ഭയമില്ല. പ്രധാനകാരണം സംസാരിക്കുന്ന ആളുടെ മുഖം കാണുന്നില്ല എന്നത് തന്നെ. ഇത് ഒരു അവസരമായി കണ്ടുകൊണ്ടാണ് ഞാന്‍ വാട്‌സാപ്പ് മുഖേന ഇംഗ്ലിഷ് പഠിപ്പിക്കുന്ന രീതിയെപ്പറ്റി ചിന്തിക്കുന്നത്” മുഹമ്മദ് ജാസിം പറയുന്നു. തുടര്‍ന്ന് സുഹൃത്ത് റികാസ് എസ് ഹുസൈനുമായി ഈ ആശയം പങ്കിട്ടപ്പോള്‍ അദ്ദേഹവും പൂര്‍ണ പിന്തുണ നല്‍കി. ഈ മേഖലയില്‍ മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു പിന്നീടുള്ള തീരുമാനം. ഇതിന്റെ ഭാഗമായി എങ്ങനെ ഇംഗ്ലിഷ് ഭാഷ പഠിപ്പിക്കണം എന്നത് സംബന്ധിച്ച വ്യക്തമായ മൊഡ്യൂളുകള്‍ തയ്യാറാക്കി. പരിചയത്തിലുള്ള വ്യക്തികളോടാണ് വാട്‌സാപ്പ് മുഖേന ഇംഗ്ലിഷ് പഠിപ്പിക്കുന്ന സ്ഥാപനത്തെപ്പറ്റി ആദ്യം പറയുന്നത്. തുടക്കത്തില്‍ വന്ന് ചേര്‍ന്നവര്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണം നല്‍കിയതോടെ ഇംഗ്ലിഷ് ഗുരു എന്ന സ്ഥാപനം ശ്രദ്ധിക്കപ്പെടുകയായിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തിന്റെ സേവനങ്ങള്‍ തേടി കേരളത്തിനകത്തു നിന്നും പുറത്തുനിന്നും മാത്രമല്ല, വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ വരെ എത്തി.
വാട്‌സാപ്പ് എങ്ങനെ ക്ളാസ് റൂം ആകുന്നു ?
ചാറ്റിംഗിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയായ വാട്‌സാപ്പ് എങ്ങനെയാണ് ഇംഗ്ലിഷ് ഭാഷ പഠനത്തിന്റെ ക്ലാസ്സ് റൂം ആകുന്നത് എന്ന സംശയം പലര്‍ക്കും തുടക്കകാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നു. വളരെ വ്യക്തമായ ഡെമോ ക്ളാസുകളിലൂടെയാണ് ജാസിം ഇത്തരം സംശയങ്ങള്‍ മാറ്റിയെടുത്തത്. ഇംഗ്ലിഷ് ഭാഷ മെച്ചപ്പെടുത്താന്‍ ആഗ്രഹിച്ചെത്തുന്ന ഒരു വിദ്യാര്‍ത്ഥിയെ കോഴ്സിലേക്ക് പ്രവേശനം കൊടുക്കുന്നതിന് മുമ്പ് ഒരു ലെവല്‍ ടെസ്റ്റ് നടത്തി ഏത് തലത്തിലാണ് അയാള്‍ നില്‍ക്കുന്നതെന്ന് മനസിലാക്കും. അതാണ് ആദ്യപടി. ബേസിക്, ഇന്റര്‍മീഡിയേറ്റ്, അഡ്വാന്‍സ്ഡ് തുടങ്ങി മൂന്നു ലെവലുകളാണ് ഇംഗ്ലിഷ് ഭാഷ പരിശീലനത്തിലുള്ളത്.
ബേസിക് ലെവലില്‍ ഇംഗ്ലിഷ് ഭാഷ പഠനത്തിലെ തുടക്കകാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലിഷ് സംസാരിക്കാനും എഴുതാനുമുള്ള പരിശീലനം പ്രത്യേകം നല്‍കുന്നുണ്ട്. ഗ്രൂപ്പായിട്ടും പേഴ്സണല്‍ ആയിട്ടും പരിശീലനം നേടാം. ഇതില്‍ ആദ്യം പഠിതാക്കളുടെ ചെറിയ ഗ്രൂപ്പ് തുടങ്ങുന്നു. പരമാവധി 20 പേരടങ്ങുന്ന ഗ്രൂപ്പില്‍ ഒരേ നിലവാരത്തിലുള്ളവരായിരിക്കുമുള്ളത്. ഇവര്‍ക്ക് ഒരു പരിശീലകനുണ്ടാകും. രണ്ടുമാസമാണ് കോഴ്സിന്റെ കാലാവധി. ഓരോ ദിവസവും പഠിക്കേണ്ട കാര്യങ്ങള്‍ ഗ്രൂപ്പിലേക്ക് അയക്കുന്നു. അതിനെ അടിസ്ഥാനമാക്കി ചില ആക്റ്റിവിറ്റികള്‍ പഠിക്കാനെത്തുന്നവര്‍ കൃത്യമായി ചെയ്യണം.രാവിലെ 9 മണി മുതല്‍ രാത്രി 11 മണി വരെ ഒരു പേഴ്സണല്‍ ട്രെയ്‌നറിന്റെ സേവനവും വാട്‌സാപ്പില്‍ ലഭ്യമാക്കുന്നുണ്ട്. ഈ സമയത്ത് എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തെ വിളിക്കാനും സംസാരിക്കാനുമുള്ള അവസരമുണ്ട്. സംസാരിച്ച് സംസാരിച്ച് ഇംഗ്ലിഷ് ഭാഷ ഉപയോഗിക്കുന്നതിന്റെ ഭയമകറ്റുക എന്നതാണ് ഇത്തരത്തിലുള്ള വ്യക്തിഗത പരിശീലനത്തിലൂടെ ജാസിം ഉദ്ദേശിക്കുന്നത്.
മറ്റ് സ്ഥാപനങ്ങള്‍ ഇന്ന് നടപ്പിലാക്കിവരുന്ന പേഴ്സണല്‍ ട്രൈനിംഗ്, ഓഡിയോ നോട്ടുകള്‍, ഓണ്‍ കോള്‍ പരിശീലനം തുടങ്ങിയ എല്ലാ സംവിധാനങ്ങളും പഠനരീതികളും 2016 മുതല്‍ക്ക് തന്നെ ഇംഗ്ലിഷ് ഗുരു നടപ്പാക്കിയവയാണ്. ഇംഗ്ലിഷ് സംസാരം അഭ്യസിക്കുന്നതിനായി മാത്രമുള്ള കോഴ്സുകള്‍, എഴുത്ത് ശീലിക്കുന്നതിനായി മാത്രമുള്ള കോഴ്സുകള്‍ എന്നിവയും സ്ഥാപനം നടത്തുന്നുണ്ട്. ഫലത്തില്‍ വീട്ടിലിരുന്നുകൊണ്ടുതന്നെ ഇംഗ്ലിഷ് ഭാഷ പഠിക്കാം. നിങ്ങള്‍ എപ്പോഴാണോ ഫ്രീ ആവുന്നത് അപ്പോള്‍ ക്ലാസുകള്‍ കേള്‍ക്കാം സംശയങ്ങള്‍ ചോദിക്കാം ക്ലിയര്‍ ചെയ്യാം, വോയിസ് മെസ്സേജ് അയച്ചുകൊണ്ട് ഉച്ചാരണം ശരിയാക്കാം, കോളിംഗ് ആക്ടിവിറ്റിയിലൂടെ സംസാരിക്കാനുള്ള പേടി മാറ്റാം എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന പ്രത്യേകതകള്‍. കേരളത്തിലുള്ള എല്ലാ ഇംഗ്ലിഷ് പഠന സ്ഥാപനങ്ങളും ഇംഗ്ലിഷ് ഗുരുവിനെ മാതൃകയാക്കിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഓരോ വ്യക്തിയുടെയും കഴിവുകളും കഴിവുകേടുകളും മനസിലാക്കിയ ശേഷം, ഭയം മാറ്റുക, ആത്മവിശ്വാസം വര്‍ധിപ്പിക്കുക, ഫ്‌ലൂവന്‍സി ഉറപ്പാക്കുക തുടങ്ങിയ ഘടകങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ഓരോ പരിശീലകരും പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് ആദ്യ വര്‍ഷം തന്നെ ഒട്ടനവധി വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ നേടിയെടുക്കാന്‍ ഇംഗ്ലിഷ് ഗുരുവിനു കഴിഞ്ഞു. അതിനാല്‍ തന്നെ 2017 ല്‍ മുംബൈ ആസ്ഥാനമായി ഇംഗ്ലിഷ് ഗുരുവിന്റെ രണ്ടാമത്തെ സെന്ററിനും മുഹമ്മദ് ജാസിം തുടക്കം കുറിച്ചു. പേഴ്സണല്‍ ആയി പരിശീലനം നേടാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മുബൈ ഓഫീസിലുള്ള നോര്‍ത്ത് ഇന്ത്യന്‍ പരിശീലകരുടെ സേവനമാണ് ലഭിക്കുക.
സ്‌പോക്കണ്‍ ഹിന്ദിയും ജാപ്പനീസും
ഇംഗ്ലിഷ് ഭാഷ പഠനം മാത്രമല്ല, ഇംഗ്ലിഷ് ഗുരുവിന്റെ പ്രത്യേകത. ഹിന്ദി, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും സ്ഥാപനം പരിശീലനം നല്‍കുന്നുണ്ട്. നിലവില്‍ കോവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ജാപ്പനീസ് ക്ളാസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണെങ്കിലും വൈകാതെ പുനഃസ്ഥാപിക്കും. നോര്‍ത്ത് ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും പഠിക്കാനും ജോലി ചെയ്യാനുമായി പോകുന്നവര്‍ക്കാണ് സ്‌പോക്കണ്‍ ഹിന്ദി കോഴ്സുകള്‍ ഗുണം ചെയ്യുന്നത്. നിലവില്‍ രണ്ട് സ്ഥാപനങ്ങ
ളിലായി 60 ല്‍ പരം പരിശീലകരാണ് സ്ഥാപനത്തിനുള്ളത്. ഈ രംഗത്ത് പുതിയ നിരവധി സ്ഥാപനങ്ങള്‍ വരുന്നുണ്ടെങ്കിലും അനുഭവസമ്പത്തിന്റെ മികവില്‍ ഇംഗ്ലിഷ് ഗുരു മുന്നില്‍ത്തന്നെയാണ്.ഇംഗ്ലിഷ് അഭിമുഖ പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനായി ഇംഗ്ലിഷ് ഗുരു പ്രത്യേക പരിശീലനം നല്‍കുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലെ മികച്ച ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് 2019 (Haryana), ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഐക്കണ്‍ അവാര്‍ഡ് 2019 (New Delhi), അമേരിക്കന്‍ എഡ്യൂക്കേഷന്‍ ലീഡര്‍ഷിപ് ബോര്‍ഡ് അംഗത്വം എന്നിവ ഇംഗ്ലിഷ് ഗുരു നേടിയിട്ടുണ്ട്. അമേരിക്കന്‍ എഡ്യൂക്കേഷന്‍ ലീഡര്‍ഷിപ്പ് ബോര്‍ഡ് അംഗത്വമുള്ള കേരളത്തിലെ ഏക സ്ഥാപനമാണ് ഇംഗ്ലീഷ് ഗുരു.
”ഏറെ അവസരങ്ങളുള്ള ഒരു മേഖലയാണിത്. ദിനംപ്രതി നൂറുകണക്കിന് കോളുകളാണ് അഡ്മിഷന്റെ ഭാഗമായി സ്ഥാപനത്തിന് ലഭിക്കുന്നത്. 2016 ല്‍ ഈ
ടാക്കിയ ഫീസ് തന്നെയാണ് ഞങ്ങള്‍ ഇപ്പോഴും ഈടാക്കുന്നത്. ധനസമ്പാദനത്തിനുള്ള മാര്‍ഗം എന്നതുപരിയായി സാമൂഹികമായ ഉന്നമനത്തിനുള്ള വഴിയായി ഇംഗ്ലിഷ് ഗുരുവിനെ ഞങ്ങള്‍ കാണുന്നത് കൊണ്ടാണിത്. സ്ഥാപനത്തിന്റെ നിന്നും ആത്മവിശ്വാസത്തോടെ ഇംഗ്ലിഷ് സംസാരിച്ച് ഇറങ്ങുന്നവര്‍ തന്നെയാണ് ഞങ്ങളുടെ വിജയം” മുഹമ്മദ് ജാസിം പറയുന്നു.