സോമന്‍സ് ലീഷര്‍ ടൂര്‍സ് ഉള്‍പ്പെട്ട സോമന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ പ്രമുഖ ഓവര്‍സീസ് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സോമന്‍സ് ഗ്ലോബല്‍ എഡ്യുക്കേഷന്‍, 15-ലേറെ രാജ്യങ്ങളിലെ 900-ലധികം വരുന്ന വിവിധ സര്‍വകലാശാലകളിലെ ഉന്നതവിദ്യാഭ്യാസത്തിനായി നല്‍കുന്ന സമ്പൂര്‍ണ സേവനങ്ങളുടെ പാക്കേജുകള്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളെയും രക്ഷാകര്‍ത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ വിദേശ വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ പരിചയപ്പെടുത്തുന്ന ഓവര്‍സീസ് എഡ്യുക്കേഷനല്‍ ഫെയറുകളും സോമന്‍സ് നടത്തിവരുന്നുണ്ടെന്ന് സോമന്‍സ് ഗ്ലോബല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ജീന പറഞ്ഞു. കൊച്ചിയിലും തൃശൂരും തിരുവനന്തപുരത്തും ഇതിനോടകം സംഘടിപ്പിച്ച ഫെയറുകള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം രക്ഷാകര്‍ത്താക്കള്‍ നല്‍കുന്ന ശ്രദ്ധയും ഉത്തരവാദിത്തവുമാണ് സോമന്‍സ് നല്‍കുകയെന്നും കൗണ്‍സലിംഗ്, താമസസൗകര്യം, ഏറ്റവും ആകര്‍ഷകമായ ഫീസ് നിരക്കുകല്‍, സ്‌കോളര്‍ഷിപ്പുകള്‍, യാത്രാസൗകര്യം തുടങ്ങിയവ ഉറപ്പുവരുത്താനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ജീന പറഞ്ഞു. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വിദേശയാത്രാ ഓപ്പേറേഷന്‍സ് രംഗത്തു പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് കമ്പനിയായ സോമന്‍സ് ലീഷര്‍ ടൂര്‍സ് ഇതുവരെ 9,840 ലേറെ ടൂറുകള്‍ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ ഈ രംഗത്ത് ഗ്രൂപ്പ് ആര്‍ജിച്ച അനുഭവസമ്പത്ത് വിദേശവിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്പെടുമെന്നും ജീന പറഞ്ഞു. വിവരങ്ങള്‍ക്ക് www.somansglobaledu.com ഫോണ്‍: 94477 96961, ഇ-മെയില്‍: divhead@somansglobaledu.com