ഭിന്നശേഷിക്കാരായ മക്കളുടെ ഈ പന്ത്രണ്ടു അമ്മമാര്‍ക്ക് മധുരത്തിന്റെയും വാത്സല്യത്തിന്റെയും ദിനമായിരുന്നു മെയ് എട്ടു മാതൃ ദിനം.

സെന്റര്‍ ഫോര്‍ എംപവര്‌മെന്റ് ആന്‍ഡ് എന്റീച്ച്‌മെന്റ് സിഫി കൊച്ചി കടവന്ത്ര റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ മാതൃ ദിന ആഘോഷവേദിയിലാണ് ഈ സ്‌നേഹകാഴ്ച്ച. എറണാകുളം പാര്‌ലമെന്റ് അംഗം ഹൈബി ഈഡനോടൊപ്പം സ്വന്തം മക്കളും ചേര്‍ന്ന് ആദരം സമര്‍പ്പിച്ചപ്പോള്‍ ആദ്യം ചിരിച്ചുവെങ്കിലും പലരും മക്കളോടൊപ്പം വിങ്ങിപൊട്ടുന്നുണ്ടാര്‍ന്നു.
വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത ഭിന്നശേഷിക്കാരായ മക്കളുടെ പന്ത്രണ്ടു അമ്മമാരെയാണ് സിഫി ആദരിച്ചത്.ഇവരുടെ ത്യകോജ്വെലമായ ഭിന്നശേഷിക്കാരിയായ റിഥമോളുടെ പ്രാര്‍ത്ഥന ഗാനത്തോടെ തുടങ്ങിയ ചടങ്ങില്‍ സിഫി ചെയര്‍മാന്‍ ഡോ. പി എ മേരി അനിത അധ്യക്ഷത വഹിച്ചു .ആദരം നേടിയ അമ്മമാരുടെ പ്രതിനിധി ബെനീറ്റ ജോസഫ് നന്ദി അര്‍പ്പിച്ചു
