Entertainment

ദി മാട്രിക്സ് റിസ്സറക്ഷന്‍സ് മെയ് 12 മുതല്‍ പ്രൈം വിഡിയോയില്‍

ദി മാട്രിക്സ് ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് നിയോ, ട്രിനിറ്റി എന്നീ കഥാപാത്രങ്ങളെ തുടക്കത്തില്‍ അവതരിപ്പിച്ചിരുന്ന കീനു റീവ്സ്, കാരി ആന്‍-മോസ് എന്നിവര്‍ അതേ വേഷങ്ങളില്‍ തിരിച്ചു വരുന്നുവെന്നതാണ് ദി മാട്രിക്സ് റിസറക്ഷന്‍സിന്റെ പ്രധാന സവിശേഷത

പ്രസിദ്ധമായ ദി മാട്രിക്സ് ചലച്ചിത്ര ഫ്രാഞ്ചൈസിലെ നാലാമത് ചിത്രം ദി മാട്രിക്സ് റിസറക്ഷന്‍സ് ഈ വരുന്ന മെയ് 12 മുതല്‍ പ്രൈം വിഡിയോയില്‍ സ്ട്രമീംഗ് ആരംഭിക്കും. ദി മാട്രിക്സ് ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് നിയോ, ട്രിനിറ്റി എന്നീ കഥാപാത്രങ്ങളെ തുടക്കത്തില്‍ അവതരിപ്പിച്ചിരുന്ന കീനു റീവ്സ്, കാരി ആന്‍-മോസ് എന്നിവര്‍ അതേ വേഷങ്ങളില്‍ തിരിച്ചു വരുന്നുവെന്നതാണ് ദി മാട്രിക്സ് റിസറക്ഷന്‍സിന്റെ പ്രധാന സവിശേഷത. ദി മാട്രിക്സ് ഫ്രാഞ്ചൈസിന് തുടക്കമിട്ട വാചോവ്സികി സഹോദരിമാരിലെ ലാനാ വാചോവ്സ്‌കി സംവിധായികയും സഹഎഴുത്തുകാരിയും നിര്‍മാതാവുമായെത്തുന്ന ഈ വാര്‍ണര്‍ ബ്രദേഴ്സ് ചിത്രത്തില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Advertisement

1999 മുതല്‍ 2003 വരെയുള്ള കാലഘട്ടത്തില്‍ പുറത്തു വന്ന ദി മാട്രിക്സ് ത്രയത്തിനും 18 വര്‍ഷത്തിനു ശേഷമാണ് ദി മാട്രിക്സ് റിസ്സറക്ഷന്‍സ് എത്തുന്നത്.

മനുഷ്യവര്‍ഗത്തിന്റെ രക്ഷകനാകാന്‍ ഒരിക്കല്‍ മാട്രിക്സില്‍ നിന്ന് രക്ഷപ്പെട്ട തോമസ് ആന്‍ഡേഴ്സണ്‍/നിയോ എന്നീ ഇരട്ട വേഷങ്ങളില്‍ റീവ്സ് വീണ്ടുമെത്തുമ്പോള്‍ കാരി ആന്‍-മോസ് ഏറെ ജനപ്രീതി നേടിയ യോദ്ധാവായ ട്രിനിറ്റിയായും ഒരു സബര്‍ബന്‍ വീട്ടമ്മയായ ടിഫാനിയായും എത്തുന്നു.

യഹിയ അബ്ദുല്‍ മതീന്‍ II, ജെസീക്ക ഹെന്‍വിക്ക്, ജോനാഥന്‍ ഗ്രോഫ്, നീല്‍ പാട്രിക് ഹാരിസ്, ക്രിസ്റ്റീന റിച്ചി, ടോബി ഓണ്‍വുമെര്‍, മാക്സ് റീമെല്‍റ്റ്, ബ്രയാന്‍ ജെ സ്മിത്ത്, എറെന്ദിര ഇബാറ, ടെല്‍മ ഹോപ്കിന്‍സ്, ജാഡ പിങ്കെറ്റ് സ്മിത്ത് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വില്ലേജ് റോഡ് ഷോ പിക്ചേഴ്സ്, വീനസ് കാസ്റ്റിന പ്രൊഡക്ഷന്‍സ് എന്നിവയുമായി സഹകരിച്ച് വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സാണ് ചിത്രം അവതരിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top