Health

ടൈറ്റന്‍ ഐപ്ലസ് ശങ്കര നേത്രാലയയുമായി ചേര്‍ന്ന് നേത്രപരിചരണ സേവനങ്ങള്‍ക്കായി ടെലികണ്‍സള്‍ട്ടേഷന്‍ തുടങ്ങി

ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് നേത്രപരിശോധനയില്‍ പരിശീലനം നല്കുന്നതിനായി ടൈറ്റന്‍ കമ്പനിയും ശങ്കര നേത്രാലയയും 2008 മുതല്‍ പങ്കാളികളായിരുന്നു

വിശ്വാസ്യയോഗ്യവും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ നേത്രപരിചരണത്തിനായി ടൈറ്റന്‍ ഐപ്ലസ് ചെന്നൈയിലെ ശങ്കര നേത്രാലയവുമായി ചേര്‍ന്ന് ടൈറ്റന്‍ ഐപ്ലസ് സ്‌റ്റോറുകളില്‍ ടെലികണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കുന്നു.

Advertisement

ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് നേത്രപരിശോധനയില്‍ പരിശീലനം നല്കുന്നതിനായി ടൈറ്റന്‍ കമ്പനിയും ശങ്കര നേത്രാലയയും 2008 മുതല്‍ പങ്കാളികളായിരുന്നു. നേത്രപരിചരണ കണ്‍സള്‍ട്ടേഷനുള്ള പുതിയ സൗകര്യം കൈകാര്യം ചെയ്യുന്നത് ശങ്കര നേത്രാലയയിലെ സൂപ്പര്‍ സ്‌പെഷലിസ്റ്റ് നേത്ര ഡോക്ടര്‍മാരായിരിക്കും. ചാറ്റ്, ടെലിഫോണ്‍ കോള്‍, വീഡിയോ കോള്‍ എന്നിവ വഴി തെരഞ്ഞെടുത്ത ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളില്‍നിന്നും വെബ്‌സൈറ്റില്‍നിന്നും ഈ സേവനം തേടാം.

നൂതനമായ കാര്യങ്ങളിലും ഉപയോക്തൃകേന്ദ്രമായ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നുവെന്നതാണ് ടൈറ്റന്‍ ഐപ്ലസ് ബിസിനസ് മോഡലിന്റെ മര്‍മ്മമെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഐവെയര്‍ ഡിവിഷന്‍ സിഇഒ സൗമിന്‍ ഭൗമിക് പറഞ്ഞു. 580 സ്‌റ്റോറുകളിലേയും 2500 ജീവനക്കാരില്‍ ഓരോരുത്തരും ശങ്കര നേത്രാലയയില്‍ നിന്ന് ഏറ്റവും മുന്തിയ നേത്ര പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് നേടിയവരാണ്. നിലവിലുള്ള ആഗോളസാഹചര്യങ്ങള്‍ പുതിയ ആശയങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങല്‍ നല്കുന്നതിനുമുള്ള അവസരമായി. യാത്ര പരിമിതമായിരിക്കുന്ന ഇക്കാലത്ത് ഗുണമേന്മയുള്ള നേത്രപരിചരണം രാജ്യത്ത് എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ശങ്കര നേത്രാലയയുമായി ചേര്‍ന്ന് 230 നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള റീട്ടെയ്ല്‍ ശൃംഖലകളിലും പരിശീലനം നേടിയ ജീവനക്കാര്‍ വഴി പുതിയ സൗകര്യം ലഭ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിയെ അവസരമായി മാറ്റുന്നതിനായുള്ള കാഴ്ചപ്പാടാണ് രൂപപ്പെടുത്തുന്നതെന്ന് ചെന്നൈ ശങ്കര നേത്രാലയ മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡന്റും അഡ്മിനിസ്‌ട്രേഷന്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ഗിരീഷ് എസ്. റാവു പറഞ്ഞു. ഇതിനായി ശങ്കര നേത്രാലയയ്ക്ക് ടൈറ്റനുമായി പങ്കാളിയായി ഗുണമേന്മയുള്ള നേത്രപരിചരണം വീട്ടുപടിക്കല്‍ എന്നതുപോലെ എത്തിച്ചുനല്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മെിസമൃമിലവേൃമഹമ്യമ.ീൃഴ എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്ത് ടെലികണ്‍സള്‍ട്ടേഷന്‍ ഉപയോഗിക്കാം. ശേമേില്യലുഹൗ.െരീാ എന്ന വെബ്‌സൈറ്റിലും താമസിയാതെ 500 രൂപ കണ്‍സള്‍ട്ടേഷന്‍ ഫീ നല്കി ഈ സേവനം സ്വന്തമാക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top