Auto

മഹീന്ദ്ര ഥാര്‍ എസ് യു വി ആഗസ്റ്റ് 15-ന് ഇന്ത്യന്‍ നിരത്തിലേക്ക്

എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഥാര്‍ സാങ്കേതികവിദ്യ, സുരക്ഷ, യാത്രാസുഖം എന്നിവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നു

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജനപ്രീതിയാര്‍ജ്ജിച്ച ‘ഥാര്‍’ എസ് യു വിയുടെ പുതിയ പതിപ്പ് രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15-ന് നിരത്തിലെത്തും.

എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഥാര്‍ സാങ്കേതികവിദ്യ, സുരക്ഷ, യാത്രാസുഖം എന്നിവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നു. സമകാലിക എസ് യു വിയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചാണ് ഇതിന്റെ രൂപകല്‍പ്പന. 2010 മുതല്‍ മഹീന്ദ്രയുടെ പതാക വാഹക ബ്രാന്‍ഡുകളിലൊന്നായ ഥാറിന്റെ പുതിയ വരവും ഉപഭോക്താക്കള്‍ക്കിടയില്‍ മറ്റൊരു വാഹനത്തിനും നല്‍കാന്‍ സാധിക്കാത്ത യാത്രാസുഖവും ഡ്രൈവിംഗ് സുഖവും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഴു പതിറ്റാണ്ടായി ഇന്ത്യയുടെ ചരിത്രം പങ്കു വയ്ക്കുന്ന മഹീന്ദ്ര രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിലാണ് പുതിയ ഥാര്‍ തത്സമയ വെബ്കാസ്റ്റിലൂടെ രാജ്യത്തിനു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത്. മഹീന്ദ്ര ഥാര്‍ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയയിലും അനാവരണ ചടങ്ങ് ലഭ്യമാണ്.

About The Author

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top