News

ഇന്‍സെന്റീവ് സ്‌കീമുമായി എം സി എക്സ്

ഈ ഇടപാടുകാര്‍ ചുരുങ്ങിയത് ഒരു കോടി രൂപയുടെ ക്യാപിറ്റല്‍ വാല്യൂ ഉള്ളവരാകണം

രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എകസ്ചേഞ്ചായ എംസിഎക്സ് ഗോള്‍ഡ് മിനി ഓപ്ഷനില്‍ ലിക്വിഡിറ്റി എന്‍ഹാന്‍സ്മെന്റ് സ്‌കീം നടപ്പാക്കാന്‍ തീരുമാനിച്ചു. ഈ പദ്ധതി പ്രകാരം ഗോള്‍ഡ് മിനി ഓപ്ഷനില്‍ നിശ്ചിത ക്വാട്ട പൂര്‍ത്തിയാക്കുന്ന ഇടപാടുകാര്‍ക്ക് എംസിഎക്സ മാര്‍ക്കറ്റ് മേക്കര്‍ പദവി നല്‍കുകയും അവര്‍ക്ക് പ്രതിമാസ ഇന്‍സെന്റീവ് അനുവദിക്കുകയും ചെയ്യും. ഈ ഇടപാടുകാര്‍ ചുരുങ്ങിയത് ഒരു കോടി രൂപയുടെ ക്യാപിറ്റല്‍ വാല്യൂ ഉള്ളവരാകണം.

ഇന്‍സെന്റീവ് തുകയെ അടിസ്ഥാനമാക്കിയുള്ള ലേലത്തിലൂടെയാണ് മാര്‍ക്കറ്റ് മേക്കറെ തിരഞ്ഞെടുക്കുക. 40ലക്ഷം രൂപയാണ് ഒരു മാസത്തെ പരമാവധി ലേലതുക. ഇടപാടുകാര്‍ക്ക് ആഗസ്റ്റ് 13 ന് മുന്‍പ് ഇ മെയില്‍ വഴി തങ്ങളുടെ ലേല തുക എകസ്ചേഞ്ചില്‍ അറിയിക്കാം. സെപ്തംബര്‍ ഒന്ന് മുതല്‍ സ്‌കീം പ്രാബല്യത്തില്‍ വരും.

ഇടപാടുകാരെ മാര്‍ക്കറ്റില്‍ സജീവമാക്കുന്നതിനും മാര്‍ക്കറ്റിന്റെ വളര്‍ച്ച ലക്ഷ്യമിട്ടുമാണ് എന്‍ഹാന്‍സ്മെന്റ് സ്‌കീം നടപ്പാക്കുന്നതെന്ന് എംസിഎക്സ് അധികൃതര്‍ അറിയിച്ചു.

About The Author

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top