രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിന്റെ ബുള്ള്യന്‍ ഇന്‍ഡക്സ് ഫ്യൂച്വര്‍ ട്രേഡിംഗിന് വേണ്ടിയുള്ള കോണ്‍ട്രാക്റ്റുകള്‍ ആഗസ്റ്റ് 24 ന് ആരംഭിക്കും. ‘എംസിഎക്സ് ഐകോംഡെക്സ് ബുള്ള്യന്‍ ഇന്‍ഡെക്സ് ഫ്യൂച്ചേഴ്സ്’ എന്ന പേരിലുള്ള കോണ്‍ട്രാക്റ്റില്‍ 2020 സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അവസാനിക്കുന്ന ഫ്യൂച്വറുകളില്‍ ആഗസ്റ്റ് 24 മുതല്‍ ട്രേഡിംഗ് നടത്താനാകുമെന്ന് എംസിഎക്സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഓരോ ആഴ്ചയിലും തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ ട്രേഡിംഗ് നടത്താനാകും.
