രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എകസ്ചേഞ്ചായ എംസിഎക്സ് ഗോള്‍ഡ് മിനി ഓപ്ഷനില്‍ ലിക്വിഡിറ്റി എന്‍ഹാന്‍സ്മെന്റ് സ്‌കീം നടപ്പാക്കാന്‍ തീരുമാനിച്ചു. ഈ പദ്ധതി പ്രകാരം ഗോള്‍ഡ് മിനി ഓപ്ഷനില്‍ നിശ്ചിത ക്വാട്ട പൂര്‍ത്തിയാക്കുന്ന ഇടപാടുകാര്‍ക്ക് എംസിഎക്സ മാര്‍ക്കറ്റ് മേക്കര്‍ പദവി നല്‍കുകയും അവര്‍ക്ക് പ്രതിമാസ ഇന്‍സെന്റീവ് അനുവദിക്കുകയും ചെയ്യും. ഈ ഇടപാടുകാര്‍ ചുരുങ്ങിയത് ഒരു കോടി രൂപയുടെ ക്യാപിറ്റല്‍ വാല്യൂ ഉള്ളവരാകണം.
ഇന്‍സെന്റീവ് തുകയെ അടിസ്ഥാനമാക്കിയുള്ള ലേലത്തിലൂടെയാണ് മാര്‍ക്കറ്റ് മേക്കറെ തിരഞ്ഞെടുക്കുക. 40ലക്ഷം രൂപയാണ് ഒരു മാസത്തെ പരമാവധി ലേലതുക. ഇടപാടുകാര്‍ക്ക് ആഗസ്റ്റ് 13 ന് മുന്‍പ് ഇ മെയില്‍ വഴി തങ്ങളുടെ ലേല തുക എകസ്ചേഞ്ചില്‍ അറിയിക്കാം. സെപ്തംബര്‍ ഒന്ന് മുതല്‍ സ്‌കീം പ്രാബല്യത്തില്‍ വരും.
ഇടപാടുകാരെ മാര്‍ക്കറ്റില്‍ സജീവമാക്കുന്നതിനും മാര്‍ക്കറ്റിന്റെ വളര്‍ച്ച ലക്ഷ്യമിട്ടുമാണ് എന്‍ഹാന്‍സ്മെന്റ് സ്‌കീം നടപ്പാക്കുന്നതെന്ന് എംസിഎക്സ് അധികൃതര്‍ അറിയിച്ചു.