ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോകത്തെ ടോപ് കമ്പനികളുടെ ആദ്യ 100 പട്ടികയില്‍ ഇടം നേടി.
ഫോര്‍ച്ച്യൂണ് 500 പട്ടികയിലാണ് അംബാനിയുടെ സ്ഥാപനം ഇടം പിടിച്ചിരിക്കുന്നത്. എണ്ണ മുതല്‍ ടെലികോം വരെയുള്ള മേഖലകളില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന് 96ാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ഫോര്‍ച്ച്യൂണ്‍ പട്ടിക പുറത്തുവന്നത്.
ടോപ് 100 കമ്പനികളിലെ ഏക ഇന്ത്യന്‍ സാന്നിധ്യം റിലയന്‍സാണ്. 2012ല്‍ റിലയന്‍സ് ടോപ് 100ല്‍ സ്ഥാനം പിടിച്ചിരുന്നു. അന്ന് 99ാം സ്ഥാനത്തായിരുന്നു. എന്നാല്‍ പിന്നീട് ടോപ് 100ല്‍ നിന്ന് പുറത്തായി. 2016ല്‍ 215 ആയിരുന്നു റിലയന്‍സിന്റെ റാങ്ക്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 151ാം സ്ഥാനത്തും ഒഎന്‍ജിസി 190ാം സ്ഥാനത്തുമാണ്. ഇരുകമ്പനികളും വര്‍ഷം കഴിയുന്തോറും പുറകോട്ടാണ് സഞ്ചരിക്കുന്നത്. എസ്ബിഐ പട്ടികയില്‍ 221ാം സ്ഥാനത്താണ്.