മഹീന്ദ്രയുടെ കള്‍ട്ട് വാഹനങ്ങളില്‍ ഒന്നായ ഥാറിന് അങ്ങനെ പിന്‍ഗാമിയെത്തിയിരിക്കുന്നു. പുതുതലമുറ ഥാര്‍ ഓഗസ്റ്റ് 15ന് അനാവരണം ചെയ്യപ്പെട്ടു. ഒട്ടേറെ പുതുമകളാണ് കമ്പനി ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.
പ്ലാറ്റ്ഫോമില്‍ അടക്കം മെച്ചപ്പെടുത്തലുകള്‍ ഉള്ള പുത്തന്‍ ഥാറിന് പെട്രോള്‍, ഡീസല്‍ പവര്‍ ട്രെയ്‌നുകളാവും ഉണ്ടാവുക. ഒരു ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും പ്രതീക്ഷകളുടെ പട്ടികയിലുണ്ട്.
രൂപത്തില്‍ എന്നപോലെ ഉള്‍ഭാഗത്തും അനേകം മാറ്റങ്ങളുണ്ട്. മികച്ച ക്വാളിറ്റി തോന്നിക്കുന്ന ക്യാബിനില്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്‌ന്മെന്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടാവും. മുന്നിലേക്ക് ഫേസ് ചെയ്യുന്ന പിന്‍ ബെഞ്ച് സീറ്റ് ആണ് മറ്റൊരു പ്രധാന ആകര്‍ഷണം. ചരിത്രത്തില്‍ ആദ്യമായി ഥാറിന് ഒരു ഹാര്‍ഡ്‌ടോപ്പ് ലഭിക്കുന്നതും ഇതേ മോഡലിലൂടെയാവും.
7-14 ലക്ഷമാണ് വില പ്രതീക്ഷിക്കുന്നത്. സെപ്തംബറില്‍ ആണ് മാര്‍ക്കറ്റ് ലോഞ്ച് എന്നറിയുന്നു.
(വിവിധ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തി പരിചയമുള്ള ലേഖകന്‍ വ്രൂം ഹെഡ് മേധാവിയാണ്)