കൊച്ചി വിമാനത്താവളത്തിനടുത്ത് ആലുവ മുനിസിപ്പാലിറ്റിയില്‍ 220 ഹെക്ടര്‍ സ്ഥലത്താണ് നിര്‍ദ്ദിഷ്ട ഗിഫ്റ്റ് വ്യവസായ സിറ്റി. 1600 കോടിയുടെ നിക്ഷേപം ഉന്നം
ഇതാ മലയാളികള്‍ക്കുള്ള കിടിലന്‍ ഓണസമ്മാനം. കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡിനെ (ഗിഫ്റ്റ്) കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയിലെ ആദ്യ വ്യവസായ സിറ്റിയാക്കാനുള്ള പദ്ധതിക്ക് അനുമതി ലഭിച്ചതായി വ്യവസായ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിനു കീഴിലെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് (നിക്ഡിറ്റ്) ആണ് വ്യവസായ സിറ്റിക്ക് അംഗീകാരം നല്‍കിയത്. ഗിഫ്റ്റ് സിറ്റിക്കായി ഭൂമി ഏറ്റെടുക്കാന്‍ 540 കോടി രൂപ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.
കൊച്ചിയിലെ സിയാല്‍ വിമാനത്താവളത്തിനടുത്ത് ആലുവ മുനിസിപ്പാലിറ്റിയില്‍ 220 ഹെക്ടര്‍ സ്ഥലത്താണ് നിര്‍ദ്ദിഷ്ട ഗിഫ്റ്റ് സിറ്റി. സിറ്റി സ്ഥാപിക്കാനും വികസിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഭരണപരമായ അനുമതി നല്‍കിയിരുന്നതായി വ്യവസായ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കിന്‍ഫ്രയാണ് ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ നോക്കി നടത്തുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും.
ഒന്നേകാല്‍ ലക്ഷത്തോളം പ്രത്യക്ഷ തൊഴിലവസരങ്ങളും മൂന്നര ലക്ഷത്തോളം പരോക്ഷമായ തൊഴിലും ഗിഫ്റ്റ് സിറ്റി സൃഷ്ടിച്ചേക്കും
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ മുഖഛായ തന്നെ മാറ്റുന്ന സംരംഭമാണ് ഗിഫ്‌റ്റെന്ന് വിലയിരുത്തപ്പെടുന്നു. പല തലതരത്തിലുള്ള സംരംഭങ്ങള്‍ക്ക് അത്യാധുനിക അടിസ്ഥാന വികസന സൗകര്യങ്ങളുള്ള കേന്ദ്രമായി കൊച്ചിയെ മാറ്റുന്നതാകും ഗിഫ്റ്റ് സിറ്റി. വന്‍ നിക്ഷേപം ഒഴുകാനാണ് സാധ്യത.
ഗിഫ്റ്റ് വഴി ഏകദേശം 1600 കോടി രൂപ നിക്ഷേപം കൊണ്ടുവരികയാണ് കേരളത്തിന്റെ ലക്ഷ്യം. ഇത് കൂടാതെ, 10 വര്‍ഷത്തിനകം പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ 18,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഒന്നേകാല്‍ ലക്ഷത്തോളം പ്രത്യക്ഷ തൊഴിലവസരങ്ങളും മൂന്നര ലക്ഷത്തോളം പരോക്ഷമായ തൊഴിലും ഗിഫ്റ്റ് സിറ്റി സൃഷ്ടിച്ചേക്കും.