ആഗോള വിപണികളിലെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് ഇതാ അവസരം. ആക്സിസ് ഗ്ലോബല്‍ ആല്‍ഫ ഇക്വിറ്റി ഫണ്ട് ഓഫ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ നാലിന് ആരംഭിച്ചു. 18ന് അവസാനിക്കും.
ഷ്രോഡര്‍ ഇന്റര്‍നാഷണല്‍ സെലക്ഷന്‍ ഫണ്ട് ഗ്ലോബല്‍ ഇക്വിറ്റി ആല്‍ഫയിലായിരിക്കും ഈ ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട് പദ്ധതി നിക്ഷേപം നടത്തുക.
രാജ്യത്തെ നിക്ഷേപകര്‍ ഇന്ത്യയിലെ ഓഹരി വിപണികളില്‍ മാത്രം നിക്ഷേപിക്കുന്ന പ്രവണതയാണ് കൂടുതല്‍. അതിനാല്‍ തന്നെ ആഗോള ഓഹരി വിപണികളിലെ 97 ശതമാനം അവസരവും നഷ്ടമാകുന്ന അവസ്ഥയാണ്. ഇത് മറി കടക്കാനാണ് പുതിയ ഫണ്ട് അവസരമൊരുക്കുന്നത്.
ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ പരിഗണിക്കാവുന്ന ഫണ്ടാണിത്. ആഗോള തലത്തില്‍ 35 കേന്ദ്രങ്ങളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഷ്രോഡേറുമായി സഹകരിച്ചാണ് ആക്സിസ് മ്യൂചല്‍ ഫണ്ടിന്റെ ഈ നിക്ഷേപ പദ്ധതി.
ഷ്രോഡറിന് ആക്സിസ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ 25 ശതമാനം ഓഹരി വിഹിതവുമുണ്ട്.
ഉത്തരവാദിത്തത്തോടു കൂടിയ നിക്ഷേപമെന്ന ആശയമാണ് തങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതെന്ന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് മാനേജിങ് ഡയറക്റ്ററും സിഇഒയുമായ ചന്ദ്രേഷ് കുമാര്‍ നിഗം പറഞ്ഞു.