പ്രമുഖ ഡിജിറ്റല്‍ റീട്ടെയ്ല്‍ ശൃംഖലയായ മൈജി കുന്നംകുളത്തും ഷോറൂം തുറക്കുന്നു. ശനിയാഴ്ച്ച മുതല്‍ ഷോറൂം പ്രവര്‍ത്തനമാരംഭിക്കും. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധി വിവിധ മേഖലകളെ ബാധിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് സുരക്ഷ മുന്‍നിര്‍ത്തിയുള്ള കൂടുതല്‍ സേവനങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൈജി.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ശൃംഖലയായ മൈജിയുടെ പുതിയ ഷോറൂം കുന്നംകുകുളം തൃശൂര്‍ റോഡില്‍ ഒനീറിയൊ ബിസിനസ് സെന്ററിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും സ്ഥാപനത്തിന്റെ പ്രവര്‍ത്തനമെന്ന് മൈജി അധികൃതര്‍ അറിയിച്ചു. എല്ലാ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും രണ്ട് വര്‍ഷത്തെ വാറന്റിയും ഗാഡ്ജറ്റുകള്‍ക്ക് 50 ശതമാനം വരെ വിലക്കുറവും ഉദ്ഘാടനത്തോട് അനുബന്ധിച്ച് മൈജി പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാഷ് ബാക്ക് ഉള്‍പ്പടെയുള്ള മറ്റ് നിരവധി ഓഫറുകളുമുണ്ട്.
5000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ഉപഭോക്താക്കള്‍ക്ക് നേടാനാകുന്ന പദ്ധതിയും ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്. 32 ഇഞ്ച് എല്‍ഇഡി ടിവി വാങ്ങുമ്പോള്‍ ഹോം തിയറ്റര്‍ സൗജന്യമായി ലഭിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മൈജി കെയര്‍ റിപ്പയര്‍ ആന്‍ഡ് സര്‍വീസും ഷോറൂമില്‍ ലഭ്യമാകും. കൂടുതല്‍ സുരക്ഷയോടെ ഉപഭോക്താക്കള്‍ക്ക് ഗാഡ്ജറ്റുകള്‍ റിപ്പയര്‍ ചെയ്യാം.
കുന്നംകുളം ഷോറൂമിന്റെ ഫോണ്‍ നമ്പര്‍:8139886633. 9249001001 എന്ന നമ്പറില്‍ വിളിച്ചും മൈജി വെബ്‌സൈറ്റിലൂടെയും മൈജി ഷോറൂമിലെ പ്രൊഡക്റ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.