എല്‍&ടിയുടെ വൈദ്യുത വാഹന ബിസിനസ് ഏറ്റെടുക്കാനുള്ള ഷ്നൈഡര്‍ ഇലക്ട്രിക്കിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 2018 മേയ് മാസത്തിലാണ് ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചത്.
നിക്ഷേപങ്ങള്‍ പുനര്‍വിശകലനം ചെയ്യാനുള്ള എല്‍ ആന്‍ഡ് ടിയുടെ തന്ത്രപരമായ തീരുമാനത്തിന്റെ ഭാഗമായാണ് വൈദ്യുത വാഹന ബിസിനസ് വിറ്റൊഴിഞ്ഞത്. ഇലക്ട്രിക് വാഹന മേഖലയിലെ അയ്യായിരത്തോളം ജീവനക്കാര്‍ ഷ്നൈഡര്‍ ഇലക്ട്രികിന്റെ ഭാഗമാകും.
നവി മുംബൈ, അഹമദ്നഗര്‍, വഡോദര തുടങ്ങി എല്‍ ആന്‍ഡ് ടിയുടെ അഞ്ചോളം വാഹന നിര്‍മാണ കേന്ദ്രങ്ങള്‍ ഷ്‌നൈഡര്‍ ഇലക്ട്രിക്കിന് കീഴിലാകും. യുഎഇ, കുവൈറ്റ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലുള്ള എല്‍ ആന്‍ഡ് ടി വൈദ്യുതി വിഭാഗത്തിന്റെ സബ്സിഡിയറികളും ഇവര്‍ ഏറ്റെടുക്കും.
ദീര്‍ഘകാല ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ഇലക്ട്രിക് വാഹന മേഖലയില്‍ നിന്നുള്ള പിന്‍മാറ്റമെന്ന് എല്‍&ടി ഗ്രൂപ്പ് ചെയര്‍മാര്‍ എ എം നായ്ക് പറഞ്ഞു.