Top Story

കുടുംബശ്രീ സംരംഭങ്ങള്‍ വരുമാനത്തില്‍ മൂന്നിരട്ടി വളര്‍ച്ച നേടിയതിങ്ങനെ

ലോക്ക്ഡൗണിലും തളര്‍ന്നില്ല. കുടുംബശ്രീ വനിതകള്‍ വരുമാനത്തില്‍ നേടിയത് മൂന്നിരട്ടി വളര്‍ച്ച

കോവിഡ് മഹാമാരിയുടെ ഫലമായുണ്ടായ ലോക്ക് ഡൗണ്‍ പ്രതിസന്ധിയിലും കുടുംബശ്രീ വനിതാ സംരംഭങ്ങള്‍ തളര്‍ന്നില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പുവര്‍ഷം മൂന്നിരട്ടി വളര്‍ച്ചയാണ് കുടുംബശ്രീ സംരംഭങ്ങള്‍ നേടിയത്.

Advertisement

പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോമായ ആമസോണ്‍ സഹേലിയാണ് ഇവര്‍ക്ക് കൈത്താങ്ങായി നിന്നത്. കുടുംബശ്രീ വനിതാ സംരംഭകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ സഹേലിയിലൂടെ വലിയ വിപണിയിലേക്ക് എത്തുന്നു. ഇതിലൂടെ മികച്ച അവസരങ്ങളാണ് അവര്‍ക്ക് ലഭിച്ചത്.

ഹാന്‍ഡിക്രാഫ്റ്റ് ശ്രീബുദ്ധ, മുളയിലും ചിരട്ടയിലും നിര്‍മിച്ച കരകൗശല ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഓണക്കാലത്ത് വലിയ ആവശ്യക്കാരായിരുന്നു

ഓണ്‍ലൈന്‍ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുക, വില്‍ക്കുക തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ക്കൊക്കെ മികച്ച പരിശീലനമാണ് കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് തങ്ങള്‍ നല്‍കുന്നതെന്ന് ആമസോണ്‍ സഹേലി അധികൃതര്‍ പറയുന്നു.

ഹാന്‍ഡിക്രാഫ്റ്റ് ശ്രീബുദ്ധ, മുളയിലും ചിരട്ടയിലും നിര്‍മിച്ച കരകൗശല ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഓണക്കാലത്ത് വലിയ ആവശ്യക്കാരായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

കേരളത്തിലെ കുടുംബശ്രീ സംരംഭകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോള്‍ ആമസോണ്‍ സഹേലി വഴി വിശാലമായ വിപണിയിലേക്ക് പ്രവേശനം ഉണ്ട്.

ഇ-കൊമേഴ്സ്, ആമസോണ്‍ പ്ലാറ്റ്‌ഫോമുകളിലൂടെ മികച്ച പ്രവര്‍ത്തനം ഇത്തവണ കാഴ്ച്ചവയ്ക്കാനായി. സാമ്പത്തികമായി കൂടുതല്‍ സ്വതന്ത്രരാകാന്‍ അതുപകരിച്ചു. ഈ ഓണകാലത്ത് മികച്ച വരുമാനം നേടാന്‍ സാധിച്ചതിലൂടെ ആമസോണിലൂടെ വില്‍പ്പന നടത്താനുള്ള തീരുമാനം കൂടുതല്‍ യുക്തമായി എന്ന് തെളിഞ്ഞിരിക്കുന്നു. 2019 വര്‍ഷത്തേക്കാള്‍, നടപ്പുവര്‍ഷം നാളിതുവരെ മൂന്നിരട്ടി വളര്‍ച്ചയാണ് കുടുംബശ്രീ വരുമാനത്തില്‍ രേഖപ്പെടുത്തിയത്-കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ എസ. ഹരികിഷോര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top