Auto

ഇതാ നിസാന്റെ ബി-പ്ലെയര്‍

ബി സെഗ്മെന്റ് എസ് യുവികളുടെ ലോകത്തേക്ക് നിസാനും എത്തുകയാണ് മാഗ്‌നൈറ്റ് എന്ന മോഡലിലൂടെ. വാഹനം വിപണിയിലെത്തുന്നതിനും വളരെ മുന്‍പെ നിസാന്‍ മാഗ്‌നൈറ്റിനെ ഒരുനോക്കു കാണുവാന്‍ ക്ഷണിക്കുകയു?ായി. ഞാന്‍ ക?തും അറിഞ്ഞതും ആയ മാഗ്‌നൈറ്റ് ഇതാ…

വാഹനലോകത്ത് ഇന്ന് ഏറ്റവും അധികം വിറ്റുപോകുന്ന ബോഡിസ്‌റ്റൈല്‍ എസ്യുവികളുടേതാണ്. ലോകമാകമാനം അലയടിച്ചുകൊണ്ടിരിക്കുന്ന ഈ എസ്യുവി തരംഗത്തിന്റെ ഏറ്റവും ഒടുവിലത്തെ സന്തതികളില്‍ പെടുന്നതാണ് ബി സെഗ്മെന്റ് എസ്യുവികള്‍ അഥവാ സബ് കോംപാക്റ്റ് എസ്യുവികള്‍. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഗ്രൗണ്ട് ക്ലിയറന്‍സ് കൂടിയ, ഉയര്‍ന്ന സെന്റര്‍ ഓഫ് ഗ്രാവിറ്റിയുള്ള ഹാച്ച്ബാക്കുകളാണിവ. ഇന്ത്യ പോലുള്ള വിപണികളില്‍ ഏറ്റവും അധികം വിറ്റുപോകുന്ന വാഹനങ്ങളുടെ പട്ടികയിലും ബി- എസ്യുവികളുണ്ട്. നാമേറെ സ്‌നേഹിക്കുന്ന ഹ്യുണ്ടായ് വെന്യു, കിയ സോനറ്റ്, മാരുതി സുസൂക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍ എന്നീ വാഹനങ്ങള്‍ എല്ലാം ഈ വിഭാഗത്തില്‍ പെടുന്നവയാണ്. ഇവര്‍ക്കിടയിലേക്ക് മാഗ്‌നൈറ്റ് എന്ന മോഡലുമായി നിസാനും എത്തുകയാണ്.

Advertisement

നിസാന്റെ ആസ്പിരിന്‍ !

നിസാന്‍ ഇന്ത്യയ്ക്ക് ആസ്പിരിന്‍ പോലെയാണ് മാഗ്‌നൈറ്റ് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല. നിലവില്‍ രണ്ട് മോഡലുകളാണ് നിസാന് ഇന്ത്യയില്‍ ഉള്ളത്- 9.49 ലക്ഷത്തില്‍ വില തുടങ്ങുന്ന കിക്ക്‌സ് എന്ന കോംപാക്ട് എസ്യുവിയും രണ്ടു കോടിയിലേറെ വിലവരുന്ന ജിടിആര്‍ എന്ന സ്‌പോര്‍ട്ട്‌സ്‌കാറും. പലകാരണങ്ങള്‍ കൊണ്ടും വില്പനയില്‍ കടുത്ത ഇടിവ് നേരിടുകയാണ് കിക്ക്‌സ്. അതുകൊണ്ടു തന്നെ നിസാന്‍ ഇന്ത്യയില്‍ തുടരുമോ എന്നതുപോലും ഒരുപക്ഷേ മാഗ്‌നൈറ്റിന്റെ വിജയസാധ്യതകളെ ആശ്രയിച്ചിരുന്നേക്കാം!.

മാഗ്‌നൈറ്റ്- നാളെയുടെ നിസാന്‍

വമ്പന്‍ മാറ്റങ്ങളുടെ പാതയിലാണ് നിസാന്‍. ഇതുവരെയും കണ്ടുവന്ന മോഡലുകളുമായി പുലബന്ധം പോലുമില്ലാത്ത, അടിമുടി മാറിയ, എന്നാല്‍ അത്യന്തം ആധുനികമായ ഭാവിയിലെ നിസാന്‍ വാഹനങ്ങളുടെ നിരയെ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത് ”നിസാന്‍ നെക്സ്റ്റ്” എന്ന പദ്ധതിക്കുകീഴിലാണ്. ഈ ലൈനപ്പിലെ ആദ്യമോഡലാണ് മാഗ്‌നൈറ്റ്. അന്താരാഷ്ട്ര തലത്തില്‍ ഡിസൈന്‍ ചെയ്ത്, ഇന്ത്യയില്‍ നിര്‍മ്മിച്ച്, തദ്ദേശവിപണിയെയും വിദേശവിപണികളെയും ഒരുപോലെ ലക്ഷ്യമിടുന്ന വാഹനമാണിത്.

ഡിസൈന്‍

പ്രിവ്യൂ വേളയില്‍ നിസാന്‍ ഏറ്റവുമധികം വാചാലരായത് മാഗ്‌നൈറ്റിന്റെ ഡിസൈനിനെപ്പറ്റി ആയിരുന്നു. വലിയ പ്രതീക്ഷകളാണ് കമ്പനിക്ക് ഈ വാഹനത്തിനുമേലുള്ളത്. ഈ വിഭാഗത്തിലെ മറ്റു വാഹനങ്ങളില്‍ കണ്ടുവരാറുള്ള ഒട്ടുമിക്ക കാര്യങ്ങളും മാഗ്‌നൈറ്റിലുമുണ്ട്. സാമാന്യം വലുപ്പം തോന്നിക്കുന്ന രൂപകല്പനയാണ്. മാഗ്‌നൈറ്റിന്റെ അളവുകളുടെ കൃത്യമായ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും നേരിട്ടു കാണുമ്പോള്‍ വെന്യൂ, സോനറ്റ് പോലുള്ള വാഹനങ്ങളേക്കാള്‍ വലുപ്പം തോന്നിക്കുന്നുണ്ട്.

റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ചെടുത്ത മോഡുലാര്‍ പ്ലാറ്റ്‌ഫോമാണ് CFMA+. ട്രൈബറിന്റെ പ്ലാറ്റ്‌ഫോം എന്നു പറഞ്ഞാല്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് കുറച്ചുകൂടി എളുപ്പം മനസ്സിലായെന്നിരിക്കും. ഇതേ പ്ലാറ്റ്‌ഫോമിലാണ് മാഗ്‌നൈറ്റും നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടാണെന്നു തോന്നുന്നു കാഴ്ചയില്‍ തരക്കേടില്ലാത്ത വലുപ്പം തോന്നിക്കുന്നതും. റെനോയില്‍ നിന്നും വരാനിരിക്കുന്ന എച്ച്ബിസി എന്ന എസ്യുവിയിലും ഉണ്ടാവുക ഇതേ പ്ലാറ്റ്‌ഫോം തന്നെയാവും.

നിസാന്റെ കണ്ടു പരിചയിച്ച മുഖമല്ല മാഗ്‌നൈറ്റിന്റേത്. മുന്‍ഭാഗം നിറഞ്ഞു നില്‍ക്കുന്ന ഗ്രില്‍ നിസാനുകളേക്കാള്‍ ഡാറ്റ്‌സന്റെ ചില വാഹനങ്ങളെ അനുസ്മരിപ്പിക്കും. ഹെഡ് ലാമ്പുകള്‍, പ്രൊജക്ടര്‍ ബീമോടുകൂടിയ എല്‍ഇഡി യൂണിറ്റുകളാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ ”എല്‍” എന്ന അക്ഷരത്തെ ഓര്‍മ്മിപ്പിക്കുന്ന ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ക്കും ഡാറ്റ്‌സണ്‍ ഛായയാണ്.രൂപകല്പനയിലെ ഈ കടുത്ത ഡാറ്റ്‌സണ്‍ ചുവയ്ക്കു കാരണം വികസനത്തിന്റെ പ്രാരംഭഘട്ടത്തില്‍ മാഗ്‌നൈറ്റ് ഒരു ഡാറ്റ്‌സണ്‍ എസ്യുവി ആയായിരുന്നു നിര്‍മ്മിക്കാനിരുന്നത് എന്നതാണ്. എന്നാല്‍ പിന്നീട് നിസാന്‍ ബ്രാന്‍ഡിങ്ങില്‍ തന്നെ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബമ്പറില്‍ നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പുകളും എല്‍ഇഡി യൂണിറ്റുകളാണ് വശങ്ങളില്‍ ആദ്യം ശ്രദ്ധിക്കുക 16 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈന്‍ ആയിരിക്കും. പിന്നിലെ ക്വാര്‍ട്ടര്‍ ഗ്ലാസ് ഈ വിഭാഗത്തില്‍ അധികം കണ്ടു ശീലിച്ചതല്ല. പിന്‍സീറ്റ് യാത്രക്കാരന്റെ ക്ലോസ്‌ട്രോഫോബിയ കുറ
യ്ക്കാന്‍ ഇത് നന്നായി സഹായിക്കുന്നുണ്ട്. സാറ്റിന്‍ സില്‍വര്‍ ഫിനിഷുള്ള റൂഫ് റെയില്‍ വെറും ഒരു ഷോ ഓഫിനു വേണ്ടിയുള്ളതല്ല, മറിച്ച് 50 കിലോയോളം ഭാരം വഹിക്കുവാന്‍ ഇതിനാവും.

പിന്‍ഭാഗത്തിന്റെ രൂപകല്പനയും ഗംഭീരമാണ്. വലുപ്പമേറിയ സ്‌റ്റൈലന്‍ ടെയില്‍ ലാമ്പുകളും സ്‌പോര്‍ട്ടി ബമ്പറുകളുമൊക്കെയാണ് മാഗ്‌നൈറ്റിനുള്ളത്. 336,ലീറ്ററോളം വരുന്ന ബൂട്ടിന് വളരെ സൗകര്യപ്രദമായി സാധനങ്ങള്‍ കയറ്റാനും ഇറക്കാനുമാകുന്ന തരം ഡിസൈനാഉള്‍ഭാഗംനിസാനില്‍ നിന്നും സമീപകാലത്തു വന്ന ഏറ്റവും കാലികമായ ഉള്‍ഭാഗമാണ് മാഗ്‌നൈറ്റിന്റേത്.

”നിസാന്‍ നെക്സ്റ്റിന്റെ” പ്രഭാവം എങ്ങും കാണാനുണ്ട്. ബി സെഗ്മെന്റില്‍ പെടുന്ന വാഹനം ആണെന്നു തോന്നാത്ത വിധമുള്ള ഡിസൈനാണ് ഉള്ളില്‍. പ്രീമിയം സ്വഭാവമുള്ള ഘടകങ്ങളുടെയും വിലകുറഞ്ഞ ”ഹാര്‍ഡ് പ്ലാസ്റ്റിക്കുകളുടെയും” സമ്മേളനമാണുള്ളില്‍. എന്തായാലുംപെട്ടെന്നു കാണുന്നിടത്തെല്ലാമുള്ളത് പ്രീമിയം എന്നു തോന്നിക്കുന്ന ഘടകങ്ങളാണ്. എസി വെന്റുകളുടെ ഡിസൈനും എസി കണ്‍ട്രോളുകളുടെ രൂപവുമൊക്കെ ചില സ്‌പോര്‍ട്ട്‌സ്‌കാറുകളെ ഓര്‍മ്മിപ്പിക്കും. സീറ്റുകള്‍ വൈറ്റ് കോണ്ട്രാസ്റ്റ് സ്റ്റിച്ചിങ്ങോടുകൂടിയ, ഫാബ്രിക്കില്‍ തീര്‍ത്തവയാണ്.

പ്രായോഗികത മുന്നില്‍ കണ്ടുകൊണ്ട് ധാരാളം സ്റ്റോറേജ് സ്‌പേസുകളും മറ്റും നിസാന്‍ മാഗ്‌നൈറ്റിനു നല്കിയിട്ടുണ്ട്. 10 ലിറ്ററോളമാണ് ഗ്ലവ്ബോക്‌സിന്റെ ശേഷി! കൂടാതെ പിന്‍സീറ്റുകള്‍ 60:40 അനുപാതത്തില്‍ മടക്കിവച്ചുകൊണ്ട് കൂടുതല്‍ ബൂട്ട് സ്‌പേസ് കണ്ടെത്തുവാനുമാവും.

മാഗ്‌നൈറ്റിന്റെ ഉള്‍ഭാഗത്തെ സ്ഥലസൗകര്യം ആരെയും ഒന്ന് അമ്പരപ്പിക്കും. ഈ വിഭാഗത്തിലെ മറ്റു പല വാഹനങ്ങളേക്കാളും കാതങ്ങള്‍ മുന്നിലാണ് ഇവന്റെ ഉള്ളിലെ സ്‌പേസ്. പിന്‍സീറ്റ് തന്നെ നോക്കുക, മികച്ച തൈ സപ്പോര്‍ട്ടോടുകൂടിയ ഇത് ധാരാളം ലെഗ് റൂമും നീ റൂമും സമ്മാനിക്കുന്നുണ്ട്. മറ്റൊരു പ്രധാന കാര്യം മാഗ്‌നൈറ്റിന്റെ സീറ്റുകളില്‍ ഇരിക്കുമ്പോള്‍ ഉള്ള ”സ്‌പേസിന്റെ” അനുഭൂതിയാണ്, നിവര്‍ന്ന് ഇരുന്ന് കഴിഞ്ഞും യാത്രക്കാരന്റെ കൈയ്യുടെ വശങ്ങള്‍ക്കും ഡോറിനുമിടയില്‍ അല്പം സ്ഥലം മിച്ചം കിടക്കും.

ഡോര്‍

പാനലുകളുടെ ഘനം കുറച്ചും അവയുടെ പ്ലാസ്റ്റിക്ക് പ്രത്യേക രീതിയില്‍ ചെത്തിയെടുത്തുമാണ് നിസ്സാന്‍ ഈ നേട്ടം സാധ്യമാക്കിയിരിക്കുന്നത്.
ഇന്‍ഫൊടെയ്‌ന്മെന്റ് സിസ്റ്റത്തിന്റേത് 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ആണ്. ലളിതമായ ഇന്റര്‍ഫേസും തരക്കേടില്ലാത്ത ടച്ച് റെസ്‌പോണ്‍സുമാണിതിന്. വാഹനത്തിന്റെ 360 ഡിഗ്രി ക്യാമറയുടെ ഡിസ്‌പ്ലേ ആയിക്കൂടി പ്രസ്തുത സ്‌ക്രീന്‍ പ്രവര്‍ത്തിക്കും. എറൗണ്ട് വ്യൂ മോണിറ്റര്‍ എന്നു നിസാന്‍ വിളിക്കുന്ന ഈ ക്യാമറ സംവിധാനത്തിന് 3 വ്യത്യസ്ത ഡിസ്‌പ്ലേ മോഡുകളുണ്ട്. ക്യാമറ ക്വാളിറ്റിയും മോശമല്ല. വാഹനത്തിന്റെ 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് അടക്കമുള്ള സൗകര്യങ്ങള്‍ കാണാം. സബ് കോംപാക്റ്റ് എസ്യുവികളില്‍ ട്രെന്‍ഡിങ്ങായ സണ്‍റൂഫ് പോലുള്ള സൗകര്യങ്ങള്‍ എന്തുകൊണ്ടോ മാഗ്‌നൈറ്റിനു ലഭിച്ചിട്ടില്ല എന്നതും പറയേണ്ടതുണ്ട്.

മാഗ്‌നൈറ്റിന്റെ എന്‍ജിന്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ രണ്ട് എന്‍ജിനുകളാണ് മാഗ്‌നൈറ്റിനുണ്ടാവുക എന്നാണ് അറിയാന്‍ കഴിഞ്ഞത്-1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണവ. ഇവയില്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് തകര്‍ക്കാന്‍ പോവുന്നത്. അന്താരാഷ്ട്ര വിപണിയിലെ അല്‍മേര പോലുള്ള മോഡലുകളില്‍ കണ്ടുവരുന്ന HRA0DET ശ്രേണിയില്‍ പെടുന്ന എന്‍ജിനാണിത്. നിസാനും റെനോയും സംയുക്തമായി വികസിപ്പിച്ച 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണിത്. അസാധ്യ റിഫൈന്മെന്റ് ആണ് ഈ എന്‍ജിനുകളുടെ പ്രധാന പ്രത്യേകത. ഈ വിഭാഗത്തില്‍ ആദ്യമായി സിവിടി ഗിയര്‍ബോക്‌സ് വരുന്നതും മാഗ്‌നൈറ്റിലൂടെയാവും.

വിശദമായി ഓടിച്ചുനോക്കാതെ ഇതിനപ്പുറം പറയുക അസാധ്യമാണ്. എന്തായാലും ആദ്യകാഴ്ചയില്‍ മാഗ്‌നൈറ്റ് രസികനാണ്. 2021 ആദ്യത്തോടെയാണ് ഈ വാഹനത്തിന്റെ ലോഞ്ച് പ്രതീക്ഷിക്കുന്നത്.

വിവിധ ദേശീയ, അന്തര്‍ദേശീയ മാധ്യമസ്ഥാപനങ്ങളിലായി 6 വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുള്ള ലേഖകന്‍ വ്രൂം ഹെഡ് ഇന്ത്യ, വ്രൂം ഹെഡ് മലയാളം
( vroomhead.com, in.vroomhead.com, ml.vroomhead.com) ഓട്ടാമൊബീല്‍ ന്യൂസ് പോര്‍ട്ടലുകളുടെ മേധാവിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top