മുകേഷ് അംബാനിയുടെ കമ്പനിയില്‍ അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് 7,500 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്
റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സില്‍ അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്ക് 7,500 കോടി രൂപ നിക്ഷേപിച്ച വാര്‍ത്ത ചൊവ്വാഴ്ച്ചയാണ് പുറത്തുവന്നത്. റിലയന്‍സിന്റെ റീട്ടെയ്ല്‍ ബിസിനസിന് മാത്രം 4.21 ലക്ഷം കോടി രൂപ വില കല്‍പ്പിച്ചാണ് നിക്ഷേപം.
റിലയന്‍സിന്റെ തന്നെ ജിയോ പ്ലാറ്റ്‌ഫോംസില്‍ സില്‍വര്‍ ലേക്ക് നേരത്തെ 1.35 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. എന്തുകൊണ്ടാണ് റിലയന്‍സ് ഇത്രയും ആകര്‍ഷകമാകുന്നതെന്നാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. ഇതാ ഉത്തരം.
എന്തുകൊണ്ട്?
കോവിഡ് കാരണം സാമ്പത്തിക തകര്‍ച്ചയിലാണെങ്കിലും ലോകത്തെ ഏറ്റവും വലിയ ഉപഭോഗവിപണികളിലൊന്നാണ് ഇന്ത്യ. ഇവിടുത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നാണ് റീട്ടെയ്ല്‍.
ഇന്ത്യയിലെ സംഘടിത റീട്ടെയ്ല്‍ മേഖലയുടെ മൂന്നിലൊന്നും ഇപ്പോള്‍ മുകേഷ് അംബാനിയുടെ പക്കലാണ്
ഇന്ത്യയിലെ സംഘടിത റീട്ടെയ്ല്‍ മേഖലയുടെ പിതാവെന്നറിയപ്പെടുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ ബിസിനസുകള്‍ അടുത്തിടെയാണ് അംബാനി ഏറ്റെടുത്തത്.
ഇപ്പോള്‍ തന്നെ റിലയന്‍സ് റീട്ടെയ്‌ലിന് രാജ്യത്തുള്ളത് 12,000 സ്‌റ്റോറുകളാണ്. ഇവിടങ്ങളില്‍ എത്തുന്നത് 640 ദശലക്ഷം പേരും. ഇതാണ് വന്‍കിട നിക്ഷേപകരെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഘടകം. ജിയോമാര്‍ട്ടിലൂടെ റീട്ടെയ്‌ലിനെയും ടെക്‌നോളജിയെയും സാധരണ കടകളെയും ബന്ധിപ്പിച്ചുള്ള റിലയന്‍സിന്റെ നൂതനാത്മക മുന്നേറ്റവും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഇന്ത്യയിലെ സംഘടിത റീട്ടെയ്ല്‍ മേഖലയുടെ മൂന്നിലൊന്നും ഇപ്പോള്‍ മുകേഷ് അംബാനിയുടെ പക്കലാണ്.
