കോവിഡ്19 നമ്മുടെ സമ്പദ് വ്യവസ്ഥയെ സമാനതകളില്ലാത്ത തരത്തിലാണ് ബാധിച്ചിരിക്കുന്നത്. സാമ്പത്തിക രംഗത്ത് കൊറോണ മൂലം വന്‍ ഇടിവ് വന്നിരിക്കുന്നു. കൃഷി, വാണിജ്യം എന്നിങ്ങനെ ഏത് മേഖല നോക്കിയാലും നമുക്ക് കാണാന്‍ സാധിക്കുന്നത് കോവിഡ് വിതച്ച നഷ്ടങ്ങളാണ്.
പല മേഖലകളിലായി 2020-ലെ സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം ഇന്ത്യയുടെ വളര്‍ച്ച 3.1% താഴ്ന്നു എന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്.
സാമ്പത്തിക രംഗത്തെ ഈ തകര്‍ച്ചയ്ക്ക് പ്രധാനകാരണം കൊറോണ വൈറസ് വ്യാപനമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതേ അഭിപ്രായം തന്നെയാണ് വേള്‍ഡ് ബാങ്കും പങ്കുവെച്ചത്. 2008-ലെ സാമ്പത്തിക പ്രതിസന്ധി ആര്‍ക്കും അത്ര പെട്ടന്ന് മറക്കാന്‍ സാധിക്കില്ലല്ലോ. ആ ദുരന്തത്തില്‍ നിരവധി ജനങ്ങള്‍ ജോലിയില്ലാതെ, കൂലി ഇല്ലാതെ നെട്ടോട്ടമോടി.
ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 11.8 ശതമാനം ചുരുങ്ങുമെന്നാണ് ഇന്ത്യ റേറ്റിങ്‌സ് ആന്‍ഡ് റിസര്‍ച്ചിന്റെ കണക്കുകള്‍
എന്നിരുന്നാലും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ മേയ് മാസത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഇന്ത്യയുടെ ജിഡിപി ചെറിയ രീതിയില്‍ പിടിച്ചു നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആര്‍ബിഐയും ചില നടപടികള്‍ എടുത്തിരുന്നു.
വിപണിയില്‍ പണലഭ്യത ഉറപ്പ് വരുത്താന്‍ റിപ്പോ, റിവേഴ്സ് റിപോ നിരക്കുകള്‍ കുറച്ചു. കൂടാതെ രാജ്യത്തെ മുഴുവന്‍ ബാങ്കുകളും ഓഗസ്റ്റ് 31 വരെ വായ്പ മൊറട്ടോറിയം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കൂട്ടി നല്‍കി പണ ലഭ്യത ഉറപ്പാക്കി. എന്നിരുന്നാലും ഒരു വലിയ മാറ്റം അതുകൊ?ൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
കൂടുതല്‍ ക്രെഡിറ്റ് ഫെസിലിറ്റി, വായ്പ പിന്നീട് തിരിച്ചടയ്ക്കേണ്ടി വരുന്നു, നേരിട്ട് പണം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല തുടങ്ങിയവ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളാണ്. കൊറോണ കാരണം ജോലി നഷ്ടമായവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ജൂലൈയില്‍ മാത്രം അഞ്ച് ദശലക്ഷം ശമ്പളക്കാര്‍ക്ക് ജോലി പോയെന്നാണ് കണക്കുകള്‍. ഇനിയും ഇത് കൂടാനാണ് സാധ്യത. ഏപ്രിലിന് ശേഷം രാജ്യത്ത് ജോലി നഷ്ടമായത് 18.9 ദശലക്ഷം പേര്‍ക്കാണെന്ന് ചില കണക്കുകള്‍ പറയുന്നു.
ഇതിന് പുറമെയാണ് പല രാജ്യങ്ങളില്‍ നിന്നും ജോലി നഷ്ടപ്പെട്ട് നിരവധി പേര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 11.8 ശതമാനം ചുരുങ്ങുമെന്നാണ് ഇന്ത്യ റേറ്റിങ്‌സ് ആന്‍ഡ് റിസര്‍ച്ചിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉപഭോഗത്തില്‍ വമ്പന്‍ ഇടിവ് തുടരാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.
കോവിഡ് വ്യാപനത്തില്‍ ഇനിയും വര്‍ധന വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യത. അതേസമയം ഏപ്രില്‍-ജൂണ്‍ പാദത്തിലെ ജിഡിപി തകര്‍ച്ച കോവിഡ് പ്രതിസന്ധി മാത്രം കാരണമാണെന്നാണ് ചീഫ് ഇക്കണോമിക് അഡൈ്വസറായ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ വ്യക്തമാക്കിയത്. രാജ്യം കൊറോണ അടച്ചുപൂട്ടലില്‍ നിന്ന് പുറത്തുകിടക്കുന്നതനുസരിച്ച് സമ്പദ് വ്യവസ്ഥയില്‍ മാറ്റം പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.