കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന കാഴ്ച്ചയാണ് രാജ്യത്തുടനീളം. ലോക്ക്ഡൗണും നിയന്ത്രണങ്ങളും മറ്റുമായി വീണ്ടും രാജ്യം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍ നൂതനാത്മക ആശയങ്ങള്‍ അവതരിപ്പിച്ച് ഈ പ്രതിസന്ധികാലത്തും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. പോയ വര്‍ഷം കോവിഡ് ഭീതിയിലായിരുന്നു രാജ്യമെങ്കില്‍ സ്റ്റാര്‍ട്ടപ്പ് രംഗത്ത് ശ്രദ്ധേയമായ നിരവധി മുന്നേറ്റങ്ങള്‍ നാം കണ്ടു. ഈ വര്‍ഷം തുടങ്ങി അഞ്ചാം മാസത്തിലേക്ക് കടന്നപ്പോള്‍ തന്നെ രാജ്യത്തെ യുണികോണുകളുടെ എണ്ണം 12 ആയി. അതായത് കേവലം നാല് മാസത്തിനുള്ളിര്‍ ഇന്ത്യയില്‍ 12 യുണികോണുകള്‍ പിറവിയെടുത്തിരിക്കുന്നു. പ്രവര്‍ത്തനം തുടങ്ങി പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യുണികോണുകള്‍ എന്ന് വിളിക്കുന്നത്. പോയ വര്‍ഷത്തെ കണക്കുകള്‍ ഭേദിക്കാന്‍ വെറും നാല് മാസം കൊണ്ട് നമുക്കായി എന്നതാണ് പ്രത്യേകത.
ഡിജിറ്റ് ഇന്‍ഷുറന്‍സ്, ഇന്നവ്ഏക്കര്‍, ഫൈവ്സ്റ്റാര്‍ ബിസിനസ് ഫൈനാന്‍സ്, മീഷോ, ഇന്‍ഫ്രമാര്‍ക്കറ്റ്, സിആര്‍ഇഡി, ഫാര്‍മീസി, ഗ്രോ, ഗപ്ഷപ്, മൊഹല്ല ടെക്, ചാര്‍ജ്ബീ, അര്‍ബന്‍ കമ്പനി തുടങ്ങിയവയാണ് ഈ വര്‍ഷം യുണികോണ്‍ ക്ലബ്ബില്‍ ഇടം നേടിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍. എല്ലാ സംരംഭങ്ങള്‍ക്കുമുള്ള പൊതു ഘടകം, ഇവയെല്ലാം ഇന്നവേറ്റീവ് ആയ ആശയങ്ങള്‍ അവതരിപ്പിക്ക് കടന്നുവന്ന ന്യൂജെന്‍ സംരംഭങ്ങള്‍ ആണെന്നതാണ്.
എത്രവലിയ പ്രതിസന്ധിക്കാലമാണെങ്കിലും ശരി, വ്യത്യസ്ത ആശയമുണ്ടെങ്കില്‍ മുന്നേറാനും വിജയം വരിക്കാനും സാധിക്കുമെന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് അവയെല്ലാം. ഈ വര്‍ഷം യുണികോണ്‍ ക്ലബ്ബില്‍ ഇടം നേടാന്‍ ഇനിയും കുറേ സ്റ്റാര്‍ട്ടപ്പുകള്‍ കാത്തിരിക്കുന്നുണ്ട് എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. അതിനാല്‍ നൂതനാത്മക, ഡിസ്‌റപ്റ്റീവ് ആശയങ്ങളുമായി കടന്നുവരാന്‍ ധൈര്യം കാണിക്കുകയാണ് ഇപ്പോള്‍ വേണ്ടത്, വിജയം നിങ്ങളോടൊപ്പമുണ്ടാകും, തീര്‍ച്ച.
കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയാണെങ്കിലും നൂതന ആശയങ്ങളുമായി എത്തുന്ന യുവസംരംഭകര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ തുറക്കുന്ന കാലം കൂടിയാണിത്. പുതിയ സാധ്യതകള്‍ തേടി, നൂതനാത്മകമായ നവസംരംഭങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രതിസന്ധികാലത്തും ശ്രമിക്കാവുന്നതാണ്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായി അടുത്തിടെ ഉയര്‍ന്നത് മലയാളി ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ് ആണെന്നതും മറക്കരുത്. പ്രവര്‍ത്തിക്കാനും ക്ഷമയോടെ കാത്തിരിക്കാനും മനസുള്ളവരുടെ മുമ്പില്‍ വിജയത്തിന്റെ വാതില്‍ തുറന്നുതന്നെ കടക്കും. ആദ്യം ഒരു പക്ഷേ പരാജയങ്ങള്‍ ഏറ്റുവാങ്ങിയാലും തുടര്‍ച്ചയായി പരിശ്രമിച്ചുകൊണ്ടേയിരിക്കുക.
(വനിതാ സംരംഭകത്വ കാമ്പയിനിന്റെ ഭാഗമായി തങ്ങളുടെ സംരംഭം ഫീച്ചര്‍ ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് 7907790219 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്)