പണമാണ് ബിസിനസിലെ ഏറ്റവും നിര്‍ണയകമായ ഘടകം. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ബിസിനസുകള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ ബിസിനസില്‍ നിലനിന്നുപോകാനും ആവശ്യമായത് പണം തന്നെയാണ്. ഈ അവസ്ഥയില്‍ മണി മാനേജ്മെന്റ് എന്ന വിഭാഗത്തിന് ഏറെ പ്രസക്തിയുണ്ട്. നിങ്ങളുടെ ബിസിനസ് ഏത് ഘട്ടത്തിലാണെങ്കിലും ശരി, ഏത് അവസ്ഥയിലും കൃത്യമായ മണി ഫ്‌ലോ ഉറപ്പാക്കാന്‍ ചില കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യേണ്ടതുണ്ട്.
1. വരവിനൊത്ത ചെലവ് മാത്രം
വരവിനേക്കാള്‍ ഏറെ ചെലവുണ്ടാകുമ്പോഴാണ് പല ബിസിനസുകളും കടുത്ത പരാജയത്തിലേക്ക് നീങ്ങുന്നത് . ഈ അവസ്ഥ ഒഴിവാക്കാന്‍ ബിസിനസിലെ വരവ് ചെലവുകള്‍ ഒപ്റ്റിമൈസ് ചെയ്യുക. ചെലവ് ചുരുക്കാനുള്ള വഴികള്‍ കണ്ടെത്തി വെയ്ക്കണം. ഫണ്ട് സമാഹരിക്കാന്‍ ഓഹരി വില്‍പ്പന വേണ്ടി വരുമെങ്കിലും അതിന് സജ്ജമാകണം. ചിലപ്പോള്‍ ബിസിനസിന്റെ ഒരു വിഭാഗം വിറ്റൊഴിയേണ്ടി വരുമെങ്കില്‍ അതിനും സജ്ജമാകുക. കൂടുതല്‍ കടബാധ്യത വരുത്തുന്നതിനേക്കാള്‍ നല്ലത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്നു മനസിലാക്കുക.
- പണലഭ്യത ഉറപ്പാക്കുക
ഏതൊരു സ്ഥാപനത്തിനും ഉയര്‍ന്ന ആസ്തിയുണ്ടെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അത് ആവശ്യത്തിനുപകരിക്കുന്ന പണമായി മാറണം. വരാനിടയുള്ള സാഹചര്യങ്ങളെ രണ്ടു മൂന്നു കാറ്റഗറികളാക്കുക. ആ സാഹചര്യങ്ങളിലെല്ലാം ഉണ്ടാകാനിടയുള്ള കാഷ് ഫ്ളോ, ലാഭ നഷ്ടങ്ങള്‍, ബാലന്‍സ് ഷീറ്റ് ഇവ തയ്യാറാക്കി വെയ്ക്കുക. ഇത് ഓരോ സ്ഥാപനവും മുന്‍കൂട്ടി ചെയ്ത വയ്ക്കേണ്ട കാര്യമാണ്. കൃത്യമായ അക്കൗണ്ട്‌സ് സംവിധാനം ഇതിനായി വിനിയോഗിക്കാം.
- സപ്ലൈ ചെയ്ന്‍ സംവിധാനം സജ്ജമാക്കുക
കോവിഡ് പൂര്‍ണമായും അടങ്ങാത്ത വിദേശ വിപണികളില്‍ നിന്നും നമ്മുടെ നാട്ടിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തും എന്ന പ്രതീക്ഷ വേണ്ട. അതിനാല്‍ തന്നെ ചെനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിച്ചു ബിസിനസ് ചെയ്യുന്നവര്‍ അല്പം കരുതിയിരിക്കുക. ബിസിനസ് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ പുതിയ സപ്ലൈയേഴ്സിനെ തേടിപ്പിടിക്കണം. ഡിജിറ്റല്‍ സപ്ലൈ സംവിധാനത്തെ കുറിച്ചും ചിന്തിക്കുക.
- ക്ലയന്റ്‌സിനെ കൂടെ നിര്‍ത്തുക
കൃത്യമായ സമയത്ത് ഉല്‍പ്പന്നം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താക്കള്‍ ബിസിനസില്‍ നിന്നും പിന്മാറിയേക്കും . അതിനാല്‍ അസംസ്‌കൃത വസ്തു ലഭിക്കുന്നുണ്ടാകില്ല എന്ന യാഥാര്‍ഥ്യം മരിച്ചു വയ്ക്കരുത്. കഴിവതും ട്രാന്‍സ്പാറന്റ് ആകുക. നിലവില്‍ വെബ് സ്റ്റോറുകളുള്ളവരാണെങ്കില്‍ അക്കാര്യം ഉപഭോക്താക്കളെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുക.ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോം ശരിയായി വിനിയോഗിക്കുക