ബിസിനസിലാണെങ്കിലും ജീവിതത്തിലാണെങ്കിലും വ്യക്തിഗത മൂലധനത്തിന് വലിയ പ്രസക്തിയുണ്ടെന്ന് രാഹുല്‍ നായര്‍
എപ്പോഴും ആരോഗ്യകരമായ രീതിയില്‍ നിങ്ങളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും എല്ലാം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണ് വ്യക്തിഗത മൂലധനം, അതിന് വലിയ പ്രസക്തിയുണ്ട് ജീവിതത്തിലെന്ന് പ്രശസ്ത സ്റ്റാര്‍ട്ടപ്പ് സംരംഭകനും വിദ്യാഭ്യാസ ചിന്തകനുമായ രാഹുല്‍ നായര്‍.
നിങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യവും അര്‍ത്ഥവുമെല്ലാം നല്‍കുന്നതാണ് പേഴ്സണല്‍ ക്യാപിറ്റല്‍. സെല്‍ഫ് നോളജ് എന്നതിന്റെ ആഴം നിര്‍ണയിക്കപ്പെടുക ഇതിലൂടെയാണ്-അദ്ദേഹം പറയുന്നു.
ബാക്കി ഏത് തരത്തിലുള്ള മല്‍സരക്ഷമതയും നിങ്ങള്‍ ആര്‍ജിച്ചെടുക്കുന്നത് വ്യക്തിഗത മൂലധനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്.
സോഷ്യല്‍ പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പായ സ്റ്റോറിയോയുടെ സ്ഥാപകനും സിഇഒയുമാണ് രാഹുല്‍.
