പോഡ്കാസ്റ്റുകള്‍ ഇപ്പോഴും മലയാളികള്‍ക്ക് അത്ര സുപരിചിതമല്ല. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അത് വലിയ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന വ്യവസായ മേഖലയായി മാറിക്കൊണ്ടിരിക്കുന്നു. ഓഡിയോ മാധ്യമത്തിന്റെ സാധ്യതകള്‍ തന്നെയാണ് പോഡ്കാസ്റ്റിങ്ങും ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ റേഡിയോ അല്ല. റോഡിയോ ലൈവാണ് പോഡ്കാസ്റ്റ് ലൈവായിക്കൊള്ളണമെന്നില്ല. പ്രീറെക്കോഡ് ചെയ്ത കണ്ടന്റ് (ഏത് തരത്തിലുള്ള പരിപാടികളും) എവിടിരുന്ന് എപ്പോള്‍ വേണമെങ്കിലും പോഡ്കാസ്റ്റിലൂടെ കേള്‍ക്കാം.
90-കളുടെ അവസാനവും 2000 ആദ്യവും ബ്ലോഗിങ് ജനകീയമായി മാറി. ബ്ലോഗിങ്ങിന് മുമ്പ് നമ്മുടെ ആശയം പ്രതിഫലിപ്പിക്കണമെങ്കില്‍ പുസ്തകം എഴുതുകയോ മാഗസിനില്‍ എഴുതുകയോ എല്ലാം വേണമായിരുന്നു. എന്നാല്‍ ബ്ലോഗിങ് വന്നതോടെ വിപ്ലവകരമായ മാറ്റം വന്നു. അതിന് ശേഷമാണ് ഓഡിയോ ബ്ലോഗിങ് എന്ന ആശയം വന്നത്. എന്നാല്‍ അത് വിജയിച്ചില്ല. ഓഡിയോയ്ക്ക് അപ്പോള്‍ സര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ സാധിക്കില്ല എന്നതായിരുന്നു പ്രശ്‌നം.
ടെക്സ്റ്റിനെ ഇല്ലാതാക്കുന്ന മീഡിയം അല്ല ഇത്. വിഡിയോയ്ക്ക് പകരം വെക്കാവുന്നതുമല്ല. എന്നാല്‍ പോഡ്കാസ്റ്റിന് അതിന്റേതായ ഒരിടമുണ്ട് ഇന്നവേഷന്‍ ഇതിഹാസം സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ ഐഫോണ്‍ ലോഞ്ച് ചെയ്തതോടെയാണ് ഓഡിയോ വ്‌ളോഗേഴ്‌സ് വീണ്ടുമുണര്‍ന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഓഡിയോ കണ്ടന്റ് ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. ബിബിസി ഈ രംഗം സസൂക്ഷമം വീക്ഷിക്കുന്നുണ്ടായിരുന്നു. എയര്‍ ചെയ്ത പരിപാടി തന്നെ എന്തുകൊണ്ട് പോഡ്കാസ്റ്റാക്കിക്കൂടെന്ന ചിന്ത ബിബിസിക്ക് വന്നു. അതോടെ ഈ രംഗം സജീവമായി.
ഓഡിയോ കണ്ടന്റ് എങ്ങനെ മറ്റുള്ളവര്‍ക്ക് ലഭ്യമാകുമെന്ന പ്രശ്‌നം പരിഹരിക്കാന്‍ ആര്‍എസ്എസ് ഫീഡ് വഴി ഡിസ്ട്രിബ്യൂട്ട് ചെയ്യാമെന്ന സംവിധാനവും വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. ആര്‍എസ്എസ് ഫീഡ് റീഡ് ചെയ്യുന്ന ഏത് ഉപകരണത്തിനും ഈ കണ്ടന്റ് ഫെച്ച് ചെയ്യാം. 2008-10 കാലത്ത് പോഡ്കാസ്റ്റ് കണ്ടന്റില്‍ കാര്യമായ വര്‍ധന തന്നെയുണ്ടായി. ഓണ്‍ഡിമാന്റായി എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാമെന്നതായിരുന്നു സവിശേഷത. ബിബിസിയെ പിന്തുടര്‍ന്ന് മറ്റ് പ്രമുഖ മാധ്യമങ്ങളും പോഡ്കാസ്റ്റിങ് തുടങ്ങി.
പോഡ്കാസ്റ്റ് ജനകീയമയാത് അമേരിക്കന്‍ മാധ്യമസ്ഥാപനമായ എന്‍പിആറിന്റെ ഒരു പരിപാടിയായിലൂടെയായിരുന്നുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. സീരിയല്‍ എന്നായിരുന്നു ആ അന്വേഷണാത്മക പോഡ്കാസ്റ്റ് സീരിസിന്റെ പേര്. പോഡ്കാസ്റ്റ് ജേണലിസത്തില്‍ തന്നെ ഒരു വഴിത്തിരിവായി അത് മാറി.
10 ലക്ഷത്തോളം പോഡ്കാസ്റ്റ് ഷോകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, ന്യൂസ്, എജുക്കേഷന്‍, സെല്‍ഫ് ഹെല്‍പ്പ്…അങ്ങനെ ഒരു മനുഷ്യന് താല്‍പ്പര്യമുള്ള സകല മേഖലകളിലും അനേകം പോഡ്കാസ്റ്റ് ഷോകള്‍ ലഭ്യമാണ്. പോഡ്കാസ്റ്റ് ക്രിയേറ്റ് ചെയ്യുന്നവരുടെ എണ്ണത്തിലും വ്യാപകമായ വര്‍ധനയാണുണ്ടാകുന്നത്.

എന്തിനാണ് പോഡ്കാസ്റ്റ് കേള്‍ക്കുന്നത്?
മ്യൂസിക്ക് അല്ലാതെ നമ്മുടെ തലച്ചോറിനെ അപ്‌ഗ്രേഡ് ചെയ്യാനുള്ള വഴിയെന്ന നിലയിലാണ് പോഡ്കാസ്റ്റിനെ പലരും കാണാന്‍ തുടങ്ങിയതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഓഡിയോ ബുക്‌സ് ലഭ്യമായിരുന്നെങ്കിലും അതിനൊരു സംഭാഷണ, ഇന്ററാക്റ്റിവ് സ്വഭാവമുണ്ടായിരുന്നില്ല. യാത്ര ചെയ്യുമ്പോഴും നടക്കുമ്പോഴും വണ്ടി കാത്തുനില്‍ക്കുമ്പോഴുമെല്ലാം മ്യൂസിക്ക് അല്ലാതെ എന്‍ഗേജ്ഡ് ആയിരിക്കാന്‍ കഴിയുന്ന വിനോദം എന്ന നിലയ്ക്കാണ് പോഡ്കാസ്റ്റുകള്‍ വളര്‍ച്ച പ്രാപിച്ചത്. ഒന്നോ രണ്ടോ പേരുമായി അല്ലെങ്കില്‍ ഒരു ഗ്രൂപ്പുമായുള്ള ഒരു സംഭാഷണമെന്നതാണ് ഈ മാധ്യമത്തിന്റെ കാതല്‍. ടെക്സ്റ്റിനെ ഇല്ലാതാക്കുന്ന മീഡിയം അല്ല ഇത്. വിഡിയോയ്ക്ക് പകരം വെക്കാവുന്നതുമല്ല. എന്നാല്‍ പോഡ്കാസ്റ്റിന് അതിന്റേതായ ഒരിടമുണ്ട്. വോയ്‌സ് അധിഷ്ഠിത കണ്ടന്റിന് വലിയ വളര്‍ച്ചയുണ്ടായിക്കൊണ്ടിരിക്കയാണ് ഇപ്പോള്‍.
About The Author
