പുതിയ ഫണ്ടിംഗ് സമാഹരിക്കുന്നതില്‍ വരുന്ന പ്രശ്നങ്ങള്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 600 ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം കാര്‍സ്24 എന്ന ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പ് പിരിച്ചുവിട്ടത്.
യൂസ്ഡ് കാറുകള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തുന്ന സംരംഭമാണ് കാര്‍സ് 24. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മാത്രം 2,600 ജീവനക്കാര്‍ക്കാണ് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ തൊഴില്‍ പോയത്. മാറിയ സാഹചര്യത്തില്‍ ചെലവ് കുറയ്ക്കുന്നതിനായാണ് പിരിച്ചുവിടല്‍ നടത്തുന്നത്.
പ്രമുഖ ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്ഫോമായ അണ്‍അക്കാഡമി 600 പേരെയാണ് പിരിച്ചുവിട്ടത്, ട്രെല്‍ 300 പേരെയും പിരിച്ചുവിട്ടു. ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോമായ വേദാന്തു 624 പേരെയും ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പ് മീശോ 150 പേരെയും ലിഡോ ലേണിംഗ് 150 പേരെയും ഫര്‍ലെന്‍കോ 180 പേരെയും പിരിച്ചുവിട്ടു.
About The Author
