അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സാമ്പത്തികം അത്ര പന്തിയല്ലെന്ന തോന്നലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ട്രംപിന്റെ സമ്പത്തിലുണ്ടായത് 2,300 കോടി രൂപയുടെ ഇടിവാണ്.
ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചിക അനുസരിച്ച് ട്രംപിന്റെ സമ്പത്ത് ഇപ്പോള്‍ 21,000 കോടി രൂപയിലേക്ക് എത്തിയിരിക്കയാണ്. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപിന് തന്റെ സമ്പത്തില്‍ നിന്ന് 10 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സജീവമായ ട്രംപിന്റെ കമ്പനികള്‍ക്ക് അത്ര നല്ല കച്ചോടമൊന്നും നടക്കുന്നില്ല. കൊറോണ കൂടി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായെന്നാണ് ട്രംപ് ഓര്‍ഗനൈസേഷന്റെ വിലയിരുത്തല്‍.