ഗുണമേന്മയുള്ള ഉല്‍പ്പന്നം, മികച്ച ബ്രാന്‍ഡിംഗ് എന്നിവയെ മുന്‍നിര്‍ത്തി മെച്ചപ്പെട്ട ലാഭം കൊയ്യാന്‍ സ്‌പൈസസ് ഹബിലൂടെ ഒരു ചെറുകിട സംരംഭകന് സാധിക്കും
മഹാമാരിക്കലത്ത് അതിജീവനത്തിന്റെ പുതുവഴികള്‍ തേടുകയാണ് കേരളം. സാമൂഹിക വ്യവസഥിതിയും ജീവിതക്രമങ്ങളും മാറിമറഞ്ഞു. നിലവിലെ വിജയ മാതൃകകള്‍ പലരും തകര്‍ന്നടിയുകയും പുതിയ ബിസിനസ്സ് മോഡലുകള്‍ വേരുറപ്പിക്കുകയും ചെയ്യുന്ന കാലം കൂടിയാണിത്. നിലവിലുള്ള ബിസിനസ്സുകളെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌ക്കരിക്കുകയും കാലികപ്രസക്തിയുള്ള പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. കൂട്ടം ചേരലുകളാകും അനാവശ്യ യന്ത്രങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ വന്നതോടെ സൂപ്പര്‍ മാര്‍ക്കറ്റ്, മാള്‍ സംസ്‌കാരത്തില്‍ നിന്നും പ്രാദേശിക വ്യാപാര കേന്ദ്രങ്ങള്‍ കൂടുതല്‍ പ്രസക്തമായി. പ്രാദേശിക ഉല്‍പാദനവും പ്രാദേശിക വിപണനവും കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ലോക്കല്‍ മാര്‍ക്കറ്റ് ഉന്നം വയ്ക്കുന്ന ചെറുകിട സംരംഭങ്ങള്‍ വിജയം വരിക്കുന്ന പുതിയ ബിസിനസ്സ് മോഡലുകള്‍ രൂപപ്പെട്ടു. ലോക്ക് ഡൌണ്‍ കാലത്തും പ്രാഥമിക ഭക്ഷ്യ സംസ്‌കരണവും വിതരണവും നിലനിന്നു.
ഉല്‍പാദനകേന്ദ്രത്തില്‍ നിന്നും നേരിട്ടുള്ള വില്‍പനയും ഹോം ഡെലിവറി മോഡലുകളും പരക്കെ അംഗീകരിക്കപ്പെട്ടു. പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉല്‍പാദനത്തിന്റെ വിശ്വാസ്യതയും പ്രാദേശിക വിപണത്തിന് കരുത്തേകി. മഹാമാരികാലത്തിനു മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഫലപ്രദമായ ഇടപെടലുകളിലൂടെ ഒരു വ്യവസായ സൗഹൃദ ഭൂമിക നാം ഒരുക്കിവെച്ചിരിക്കുന്നു. ഈ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി മഹാമാരിക്കാലത്തും പരീക്ഷിക്കാവുന്ന ബിസിനസ് മോഡലുകളില്‍ ഒന്നാണ് ഈ ലക്കം പ്രതിപാദിപ്പിക്കുന്നത്. പ്രാദേശിക ബിസിനസുകള്‍ എന്ന നിലയില്‍ കേരളത്തില്‍ എല്ലായിടത്തും ആരംഭിക്കാവുന്നതും വിജയ സാദ്യതയുള്ളതുമായ ഒരു സംരംഭം പരിചയപ്പെടാം.
സ്പൈസസ് ഹബ്
നഗരകേന്ദ്രങ്ങളിലോ, വാഹനഗതാഗതം കൂടുതലുള്ള വഴിവക്കിലോ ആരംഭിക്കാവുന്ന കറിപ്പൊടികളുടെയും മസാലപ്പൊടികളുടെയും നിര്‍മ്മാണ വിതരണ കേന്ദ്രമാണ് സ്പൈസസ് ഹബ്. 250-300 സ്‌ക്വയര്‍ ഫിറ്റ് കെട്ടിടത്തില്‍ ത്രീ ഫേസ് ഇലക്ട്രിസിറ്റി കണക്ഷനോടെ പ്രവര്‍ത്തനം ആരംഭിക്കാം. കറിപ്പൊടികളായ മുളക് പൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, കുരുമുളക് പൊടി തുടങ്ങിയവയും സാന്പാര്‍, ഇറച്ചി, അച്ചാര്‍, രസം എന്നിവയ്ക്ക് ആവശ്യമായ മസാലക്കൂട്ടുകളും നിര്‍മ്മിച്ച് വില്‍പന നടത്താം.കുരുമുളക്, കറുവപ്പട്ട, ഗ്രാപൂ, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വില്പനയുമാകാം.
പൊടിച്ചെടുക്കുന്ന കറിപ്പൊടികളും മസാലക്കൂട്ടുകളും ചില്ല് ഭരണികളില്‍ സൂക്ഷിച്ച് വെച്ചതിന് ശേഷം ഉപഭോക്താക്കള്‍ എത്തുന്ന മുറയ്ക്ക് തൂക്കി പായ്ക്ക് ചെയ്തു നല്‍കുന്നതാണ് ബിസിനസ് മോഡല്‍. ഉല്‍പനത്തെ ബ്രാന്‍ഡ് ചെയുന്നതിന് പകരം ഉല്‍പാദനകേന്ദ്രത്തെ ബ്രാന്‍ഡ് ചെയുന്ന രീതിയാണ് പിന്തുടരുന്നത്, ഓര്‍ഡര്‍ അനുസരിച്ച് ഹോം ഡെലിവറിയും നടത്താം.
മുതല്‍ മുടക്ക്
5 HPപള്‍വറൈസര്‍ 2 No 1,20,000.00
2 HPപള്‍വറൈസര്‍ – 32,000.00
ഡ്രൈയര്‍ – 70,000.00
സീലിംഗ് യന്ത്രം – 10,000.00
ത്രാസ് – 15,000.00
അനുബന്ധസംവിധാനങ്ങള്‍ – 15,000.00
ആകെ – 2,51,000.00