കൊറോണ വൈറസ് സമൂഹത്തില്‍ പിടിമുറുക്കിയപ്പോള്‍ എങ്ങനെയൊക്കെ ഈ രോഗം പകരുമെന്നും എങ്ങനെ ഈ രോഗാണുവില്‍ നിന്നും രക്ഷപ്പെടാമെന്നുമുള്ള ചിന്ത മാത്രമേ എല്ലാവര്‍ക്കും ഉണ്ടായിരുന്നുള്ളു. ഫ്രിഡ്ജില്‍ വെച്ച വെള്ളം മാത്രം കുടിച്ചിരുന്നവര്‍ ചൂടുവെള്ളം കുടിച്ചുതുടങ്ങി, ആവി പിടിക്കല്‍ സ്ഥിരമാക്കി, പിന്നെ പുതിയ ശുചിത്വശീലങ്ങള്‍ അങ്ങനെ അങ്ങനെ കൊറോണയെ വീടിന് വെളിയില്‍ നിര്‍ത്താന്‍ പലരും പണി പതിനെട്ടും നോക്കി. എന്നാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ കണ്ടെത്തിയ ഒറ്റമൂലികള്‍ മൂലം സംരംഭകരായ അനുഭവം ചിലര്‍ക്കേ ഉണ്ടാകുകയുള്ളു. അത്തരത്തിലൊരാളാണ് 61കാരിയായ പുഷ്പ കന്‍സില്‍.
പ്രതിരോധം പച്ചമരുന്നിലൂടെ
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലേറെയായി പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള പുഷ്പയെ സംബന്ധിച്ചെടുത്തോളം മരുന്ന് പോലും കണ്ടെത്താത്ത കോവിഡ്-19നെ കുറിച്ചുള്ള വാര്‍ത്ത ഇടിത്തീക്ക് സമാനമായിരുന്നു. എങ്ങനെയെങ്കിലും തന്റെയും കുടുംബത്തിന്റെയും മാനസിക-ശാരീരിക ആരോഗ്യം കാത്തുസൂക്ഷിച്ചേ മതിയാകൂ എന്ന ഉറച്ച ലക്ഷ്യമാണ് പുഷ്പയെ വേദിക് ബ്ലെന്‍ഡ്‌സ് എന്ന സംരംഭത്തിലേക്ക് എത്തിച്ചത്.
പോഷകാഹാരത്തിലൂടെ ആരോഗ്യമെന്ന തന്റെ അമ്മയുടെ ആശയമാണ് ഷീല ഏറ്റെടുത്തത്. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പോഷകാഹാരത്തിന്റെ രൂപത്തില്‍ അമ്മയ്ക്ക് ഒരു പ്രതിവിധി ഉണ്ടായിരുന്നുവെന്ന് ഷീല പറയുന്നു. അങ്ങനെയാണ് കുടുംബത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പച്ചമരുന്ന് മിശ്രിതങ്ങളും ചായയും കഷായങ്ങളും നിര്‍മ്മിക്കാന്‍ ഷീല ആരംഭിച്ചത്. പച്ചമരുന്നുകളും സൂപ്പര്‍ഫുഡുകളും കൊണ്ട് രോഗപ്രതിരോധശേഷി കൂട്ടുന്ന ഷീല മാജിക്കില്‍ പല റെസിപ്പികളും പിറന്നു. കുടുംബത്തില്‍ നിന്ന് ബന്ധുക്കളിലേക്കും ബന്ധുക്കളില്‍ നിന്ന് നാട്ടുകാരിലേക്കും ഈ വാര്‍ത്ത പരന്നു. അങ്ങനെയാണ് വേദിക് ബ്ലെന്‍ഡ്‌സ് എന്ന പച്ചമരുന്നുകളും കഷായങ്ങളും ഉണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ പിറവി.
പച്ചമരുന്നുകളും സൂപ്പര്‍ഫുഡുകളും കൊണ്ട് രോഗപ്രതിരോധശേഷി കൂട്ടുന്ന ഷീല മാജിക്കില്‍ പല റെസിപ്പികളും പിറന്നു. കുടുംബത്തില്‍ നിന്ന് ബന്ധുക്കളിലേക്കും ബന്ധുക്കളില്‍ നിന്ന് നാട്ടുകാരിലേക്കും ഈ വാര്‍ത്ത പരന്നു. അങ്ങനെയാണ് വേദിക് ബ്ലെന്‍ഡ്‌സ് എന്ന പച്ചമരുന്നുകളും കഷായങ്ങളും ഉണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ പിറവി.
ഓണ്‍ലൈനില്‍ വന്‍ ഡിമാന്‍ഡ്
യാതൊരുവിധ മാര്‍ക്കറ്റിംഗും ഇല്ലാതെ തന്നെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും രുചിയും ഫലപ്രാപ്തിയും കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ തുടക്കത്തില്‍ തന്നെ വേദിക് ബ്ലെന്‍ഡ്‌സിന് ആയി. മകന്റെ സഹായത്തോടെ ഓണ്‍ലൈനായും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയതോടെ വേദിക് ബ്ലെന്‍ഡ്‌സ് ശരിക്കും ‘പച്ച’പിടിച്ചു. എഫ്എസ്എസ്എഐയുടെ അംഗീകാരം സ്വന്തമാക്കിയ ഈ സംരംഭം നിലവില്‍ ആമസോണിലൂടെയും സ്വന്തം വെബ്‌സൈറ്റ് മുഖേനയും ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് ഉല്‍പ്പന്ന വിതരണം നടത്താന്‍ വേദിക് ബ്ലെന്‍ഡ്‌സിന് പദ്ധതിയുണ്ട്. മാനസിക, ശാരീരിക ആരോഗ്യം ലക്ഷ്യമാക്കിയുള്ള പ്രൊജക്ട് മെറ്റബോളിസം, പ്രൊജക്ട് ഇമ്മ്യൂണിറ്റി, പ്രോജക്ട് ഡി-സ്‌ട്രെസ്സ്, വേദിക് ബ്ലെന്‍ഡിന്റെ തനത് ഉല്‍പ്പന്നമായ ടര്‍മറിക് ആല്‍മണ്‍ഡ് ലാറ്റെ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ഈ വര്‍ഷം തന്നെ രണ്ട് പുതിയ ഉല്‍പ്പന്നങ്ങളും അടുത്ത വര്‍ഷം ആദ്യം പുതിയൊരു വിഭാഗം ഉല്‍പ്പന്നങ്ങളും പുറത്തിറക്കാനും വേദിക് ബ്ലെന്‍ഡ്‌സിന് പദ്ധതിയുണ്ട്. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മായികശക്തി ആഗോളതലത്തല്‍ എത്തിക്കുകയാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് ഷീലയെന്ന സംരംഭക പറയുന്നു.
………………………..
പച്ചമരുന്നുകളും സൂപ്പര്‍ഫുഡുകളും കൊണ്ട് രോഗപ്രതിരോധശേഷി കൂട്ടുന്ന ഷീല മാജിക്കില്‍ പല റെസിപ്പികളും പിറന്നു. കുടുംബത്തില്‍ നിന്ന് ബന്ധുക്കളിലേക്കും ബന്ധുക്കളില്‍ നിന്ന് നാട്ടുകാരിലേക്കും ഈ വാര്‍ത്ത പരന്നു. അങ്ങനെയാണ് വേദിക് ബ്ലെന്‍ഡ്‌സ് എന്ന പച്ചമരുന്നുകളും കഷായങ്ങളും ഉണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ പിറവി.