പരസ്യങ്ങളാണ് ബ്രാന്‍ഡുകള്‍ ജനകീയമാക്കുന്നതില്‍ എന്നും വലിയ പങ്കുവഹിച്ചിട്ടുള്ളത്. എന്നാല്‍ പരസ്യങ്ങള്‍ക്കപ്പുറം ഈ പുതിയ കാലത്ത് ബ്രാന്‍ഡ് പ്രൊമോഷനായി കമ്പനികളെ സഹായിക്കുന്ന പല കാര്യങ്ങളുമുണ്ട്. നൂതനാത്മകമായ ഇത്തരം സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി കമ്പനികള്‍ക്ക് ജനമനസുകളില്‍ ഇടം നേടാവുന്നതാണ്.
പോഡ്കാസ്റ്റിലൂടെ ബ്രാന്‍ഡുകളെ ജനകീയമാക്കുന്ന സേവനം നല്‍കുന്നതിന് കൂടി തയാറെടുക്കുകയാണ് പ്രമുഖ സോഷ്യല്‍ പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പായ സ്റ്റോറിയോ.
പരസ്യങ്ങളെന്തിന് സൃഷ്ടിക്കണം, ജനങ്ങളെ എന്‍ഗേജിങ് ആക്കുന്ന കഥകള്‍ പറയൂ എന്ന ആശയത്തിലധിഷ്ഠിതമായാണ് സ്റ്റോറിയോ വന്‍കിട കമ്പനികള്‍ക്ക് മുന്നതില്‍ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
മാര്‍ക്കറ്റിങ്ങിന്റെ ഏറ്റവും മികച്ച രീതിയാണ് കഥപറച്ചിലെന്ന് വേണമെങ്കില്‍ പറയാം. ആ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഓഡിയോ പോഡ്കാസ്റ്റിലൂടെ സ്റ്റോറിയോ ബ്രാന്‍ഡ് സ്റ്റോറീസ് പറയുന്നത്.
ബ്രാന്‍ഡ് സ്റ്റോറി ടെല്ലിങ്ങില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള സ്റ്റോറിയോ കേരളത്തിലെ വന്‍കിട ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.