മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) അടിസ്ഥാനലോഹങ്ങളുടെ അവധിവ്യാപാരത്തിന് മികച്ച തുടക്കം. അടിസ്ഥാന ലോഹങ്ങളായ അലൂമിനിയം, ചെമ്പ്, ഈയ്യം, നിക്കല്‍, സിങ്ക് എന്നിവയിലാണ് അവധി വ്യാപാരം ആരംഭിച്ചത്. ഇവയ്ക്ക് ആദ്യമാസം തന്നെ മികച്ച വില്‍പനയാണ് രേഖപ്പെടുത്തിയത്.
എംസിഎക്സ് ഐകോംഡെക്സ് ബേസ് മെറ്റല്‍ ഇന്‍ഡെക്സ്’ എന്ന പേരിലാണ് അവധി വ്യാപാര കരാര്‍. വ്യാപാരം തുടങ്ങി ആദ്യമാസം പിന്നിടുമ്പോള്‍ മൊത്തം 1336 കോടി രൂപയുടെ വില്‍പന നടന്നു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 19 നാണ് അടിസ്ഥാന ലോഹങ്ങളില്‍ അവധി വ്യാപാരത്തിന് എംസിഎക്സ് ആരംഭം കുറിച്ചത്. തുടക്കദിവസം തന്നെ 102.36 കോടി രൂപയുടെ വിറ്റുവരവുണ്ടായി.
അവധി വ്യാപാരത്തിലുള്ള മികച്ച വില്‍പന ഉല്‍പ്പാദന മേഖലയില്‍ പുതിയ കുതിപ്പുണ്ടാക്കിയിരിക്കുന്നതായി എം സി എക്സ് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ പി എസ് റെഡ്ഡി പറഞ്ഞു.