കേരളത്തില്‍ നിന്നുള്ള രാജ്യത്തെ പ്രമുഖ മള്‍ട്ടി നാഷണല്‍ ഗ്രൂപ്പുകളിലൊന്നായ ബീറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ നിന്നുമുള്ള 25സ്റ്റാര്‍ട്ടപ്പ് കമ്പനികളെ ആഗോളതലത്തലത്തില്‍ എത്തിക്കാന്‍ സഹായിക്കുന്ന ”ബീറ്റ പ്രോജക്ട് 25” എന്ന പദ്ധതി ആരംഭിച്ചു.ബീറ്റ പ്രോജക്ട് 25-ന്റെ ഭാഗമായി പ്രധാനമായും ഐടി, സ്പോര്‍ട്സ്, ഭക്ഷ്യം തുടങ്ങിയ മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളെയും ആശയങ്ങളെയുമാണ് അന്താരാഷ്ട്ര തലത്തില്‍ പ്രൊമോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കൂടാതെ ആഗോള വ്യവസായത്തിന് സഹായകരമാകുന്നതിനായി കോസ്‌മോപൊളിറ്റിന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സിസിസിഐ)എന്ന പേരില്‍ ഒരു ആഗോള സംരംഭകത്വ കൂട്ടായ്മക്കും ബീറ്റ ഗ്രൂപ്പ് രൂപം നല്‍കിക്കഴിഞ്ഞു.
മേഖലകളില്‍നിന്നുമുള്ള നൂതന ആശയങ്ങളും, അവയെ രാജ്യാന്തര തലത്തിലെത്തിക്കാന്‍ കഴിവുള്ള പ്രതിഭകളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമെന്ന് ബീറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ രാജ്മോഹന്‍ പിള്ള വ്യക്തമാക്കി. നിലവില്‍ കേരളത്തില്‍ നിന്നും വിവിധ മേഖലകളില്‍ നിരവധി സ്റ്റാര്‍ട്ടപ് കമ്പനികള്‍ ആരംഭിക്കുന്നുണ്ടെങ്കിലും അവയില്‍ വളരെകുറച്ചു മാത്രമേ ദേശീയതലത്തില്‍ പോലും ശ്രദ്ധനേടാന്‍ സാധിക്കുന്നുള്ളു ഈ പരിമിതി മറികടക്കുവാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്ന ഇന്‍ക്യുബേഷന്‍ സൗകര്യം ആകും പുതിയ പദ്ധതിയിലൂടെ ബീറ്റാ ഗ്രൂപ്പ് തിരഞ്ഞെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരുക്കുക. ആഗോളതലത്തില്‍ വളരാന്‍ സാധിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളെയോ, ബിസിനസ് ആശയങ്ങളോ മാത്രമാകും ഇന്‍ക്യുബേഷനായി ബീറ്റ ഗ്രൂപ്പ് തിരഞ്ഞെടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബീറ്റ ഗ്രൂപ്പുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള 25 സ്റ്റാര്‍ട്ടപ്പ് കമ്പനികളെയോ, സ്റ്റാര്‍ട്ടപ്പ് ആശയങ്ങളെയോ അന്താരാഷ്ട്ര തലത്തിലേക്കെത്തിക്കാനും അവരെ സഹാ
യിക്കുന്നതിനും വേണ്ടിയാണ് ബീറ്റ പ്രോജക്ട് 25 കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനോടകം തന്നെ ബീറ്റ ഗ്രൂപ്പ് നൂറ് കോടിയിലധികം രൂപ ഈ മേഖലയില്‍ നിക്ഷേപിച്ചു കഴിഞ്ഞു. അവയെല്ലാം തന്നെ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളായി ഉയര്‍ന്നിട്ടുണ്ട്. അടുത്ത 25 വര്‍ഷം കൊണ്ട് ഈ സ്ഥാപനങ്ങളെ അതാത് മേഖലയിലെ ആഗോള ലീഡറാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനോടകം രാജ്യത്തെ അറുപതിലധികം സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രമോട്ട് ചെയ്യുകയും ചെയ്തിട്ടുള്ള ബീറ്റ ഗ്രൂപ്പ്, ബിസ്‌കറ്റ് രാജാവെന്ന് അറിയപ്പെട്ടിരുന്ന മലയാളി വ്യവസായി ബ്രിട്ടാനിയാ രാജന്‍ പിള്ളയുടെ ഓര്‍മ്മക്കായിട്ടാണ് ബീറ്റ പ്രോജക്ട് 25-ന് രൂപം നല്‍കിയിരിക്കുന്നത്. രാജന്‍പിള്ള ഫൗണ്ടേഷന്‍ വഴിയാകും പദ്ധതി നടപ്പിലാക്കുക.
കൊല്ലം പോലെയുള്ള ഒരു ചെറിയ നഗരത്തില്‍ നിന്നും അന്തര്‍ദേശീയ തലങ്ങളിലേക്ക് വളര്‍ന്നുവന്ന കഠിനാധ്വാനിയായ വ്യവസായി ആയിരുന്നു രാജന്‍പിള്ള. പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഏഷ്യയിലും അദ്ദേഹത്തിന്റെ ബ്രിട്ടാനിയ കമ്പനിയെ ഉന്നത നിലവാരമുള്ള ഫുഡ് പ്രോഡക്ട് കമ്പനിയായി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രാജന്‍ പിള്ള രൂപം കൊടുത്ത ലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ചെറുപ്പക്കാരായ 25 നിക്ഷേപകരെ സഹായിക്കാന്‍ ബീറ്റ ഗ്രൂപ്പ് മുന്നോട്ട് വരുന്നത്.
പുതിയ ആശയമുള്ള നിക്ഷേപകര്‍ക്കും നിലവിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ നിക്ഷേപകര്‍ക്കും അവരുടെ ഇഷ്ടമനുസരണം www.betaproject25.com എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വ്യവസായ, വാണിജ്യ, സ്പോര്‍ട്സ് രംഗത്തുള്ള പ്രമുഖരുള്‍പ്പെടുന്ന സമിതിയാണ് ബീറ്റ പ്രോജക്ട് 25-ലേക്കുള്ള സ്ഥാപനങ്ങളെയും വ്യക്തികളെയും തിരഞ്ഞെടുക്കുക.
About The Author
