കേരളം കൊറോണ കാലത്തെ അതിജീവിക്കുന്നതിനുള്ള തയാറെടുപ്പുകളിലാണ്. ലോകത്ത് ആകമാനം ആഞ്ഞടിച്ച മഹാമാരി സംസ്ഥാന വ്യവസായ മേഖലയെ പൊതുവെയും ചെറുകിട വ്യവസായ മേഖലയെ ആകമാനവും ദുരിതത്തിലാഴ്ത്തിയ കാഴ്ചകള്‍ക്ക് നാം സാക്ഷികളാണ്. ചെറുകിട വ്യവസായ മേഖലയെ താങ്ങിനിര്‍ത്തുന്നതിന് മൊറട്ടോറിയം അടക്കം പല പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.
ഈ ദുരിത കാലത്തിനപ്പുറവും ഉയര്‍ത്തെഴുന്നേല്‍ക്കുകയും മുന്നോട്ട് പോവുകയും യേണ്ടതുണ്ട്.കൊറോണക്കാലത്തിനുശേഷം തുറന്ന് കിടക്കുന്ന വിപണി നമുക്ക് മുമ്പിലുണ്ട്. അവിടെ ചെറുകിടക്കാര്‍ക്ക് കടന്നു ചെല്ലാന്‍ നിരവധി അവസരങ്ങളുണ്ട്. വലിയ മുതല്‍ മുടക്കില്ലാതെ ചെറുകിട വ്യവസായങ്ങള്‍ വീടുകളില്‍ ആരംഭിച്ചുകൊണ്ട് നമുക്ക് ഈ വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്താം. ചെറിയ മുതല്‍ മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന ചെറുകിട സംരംഭമാണ് സ്റ്റീല്‍ സ്‌ക്രബറുകളുടെ പായ്ക്കിംഗും വിതരണവും.
സ്റ്റീല്‍ സ്‌ക്രബര്‍ – സാധ്യതകള്‍
എല്ലാ വീടുകളിലും പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനായി സ്റ്റീല്‍ സ്‌ക്രബുകള്‍ ഉപയോഗിച്ച് വരുന്നു. ഇത്തരം ഉല്പന്നങ്ങളില്‍ ബ്രാന്‍ഡിന് വലിയ പ്രസക്തി ഇല്ല. വീട്ടമ്മമാര്‍ ഒരു മാസത്തോളം ഉപയോഗിച്ചിട്ട് പിന്നീട് പുതിയത് വാങ്ങി ഉപയോഗിക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. ഈ ശീലം വിപണനത്തെ കൂടുതലായി സഹായിക്കുന്നു. ചെറിയ പലവ്യഞ്ജന വില്പന കേന്ദ്രങ്ങള്‍ മുതല്‍ ഷോപ്പിംഗ് മാളുകള്‍ വരെ വിപണിയുണ്ട്. ചെറിയ മുതല്‍ മുടക്കില്‍ വീട്ടില്‍ തന്നെ ആരംഭിക്കാന്‍ കഴിയുന്നതാണ് സ്റ്റീല്‍ സ്‌ക്രബറുകളുടെ പായ്ക്കിംഗും വിപണനവും.
കുടുംബാംഗങ്ങളുടെ ഒഴിവ് സമയം പ്രയോജനപ്പെടുത്തി ആരംഭിക്കാവുന്ന സംരഭം. ഈ സംരംഭത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും പായ്ക്കിംഗ് മെറ്റീരിയലുകളും സുഗമമായി ലഭിക്കും.
മാര്‍ക്കറ്റിംഗ്
വിതരണക്കാരെ നിയമിച്ചുള്ള മാര്‍ക്കറ്റിംഗ് രീതിയാണ് അഭികാമ്യം. കൂടുതല്‍ പ്രദേശങ്ങളിലേക്ക്ക് ഉല്പന്നം എത്തിക്കുന്നതിന് ഇത് സഹായകമാകും. ചെറിയ മുതല്‍ മുടക്കിലുള്ള ക്ലാസിഫൈഡ് പരസ്യങ്ങളിലൂടെ വിതരണക്കാരെ കണ്ടെത്താന്‍ കഴിയും. പ്രാദേശികമായി നേരിട്ടുള്ള വിപണനവും സാധ്യമാണ്.
നിര്‍മ്മാണരീതി
സ്റ്റീല്‍ സ്‌ക്രബറുകള്‍ സ്റ്റീല്‍ റോഡുകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. സ്‌ക്രബുകള്‍ നിര്‍മ്മിക്കുന്ന കന്പനികള്‍ ഉത്തരേന്ത്യയിലും ചൈനയിലുമെല്ലാമുണ്ട്. ഇവിടങ്ങളില്‍ നിന്ന് സ്‌ക്രബുകള്‍ വാങ്ങുന്നു. ലാമിനേറ്റഡ് പേപ്പര്‍ ബോര്‍ഡുകളും പ്ലാസ്റ്റിക് കപ്പുകളും പ്രാദേശികമായി നിര്‍മ്മിച്ചെടുക്കാന്‍ കഴിയും. ഇത്തരം ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സീലിംഗ് യന്ത്രത്തിന്റെ ഡൈകള്‍ക്കുള്ളില്‍ പ്ലാസ്റ്റിക് കപ്പുകള്‍ ഇറക്കിവെച്ച് അതിനുള്ളില്‍ സ്‌ക്രബുകള്‍ നിറയ്ക്കാം. തുടര്‍ന്ന് ലാമിനേറ്റഡ് പേപ്പര്‍ബോര്‍ഡ് മുകളില്‍ വെച്ച് സീലിംഗ് യന്ത്രത്തിന്റെ സഹായത്തോടെ നിശ്ചിത ചൂടില്‍ സീല്‍ ചെയ്‌തെടുക്കും.
ഒരു ബോര്‍ഡില്‍ 12 എണ്ണം വീതമാണ് സാധാരണ നിലവിലുള്ള പായ്ക്കിംഗ്. ഇത്തരം സീലിംഗിനായി പ്രത്യേകം തയാറാക്കിയ സീലിംഗ് യന്ത്രമാണ് ഉപയോഗിക്കുന്നത്. തുടര്‍ന്ന് 50 ബോര്‍ഡുകള്‍ വീതം കാര്‍ട്ടണ്‍ ബോക്‌സുകളില്‍ നിറച്ച് വിതരണക്കാര്‍ക്ക് എത്തിക്കാം.
മൂലധന നിക്ഷേപം
- സീലിംഗ് യന്ത്രം = 55,000.00
- അനുബന്ധ സംവിധാനങ്ങള്‍ = 10,000.00
- പ്രവര്‍ത്തന മൂലധനം = 50,000.00
ആകെ = 1,15,000.00
ചിലവ്
(പ്രതിദിനം 200 ബോര്‍ഡുകള്‍ നിര്‍മ്മിച്ച്
വിറ്റഴിക്കുന്നതിന് ആവശ്യമുള്ളത്)
- സ്‌ക്രബര്‍ 200X12X1.80 = 4320.00
- പ്ലാസ്റ്റിക് കപ്പ് 200X12X0.6 = 1440.00
- ലാമിനേറ്റഡ് ബോര്‍ഡ് 200X6.00 = 1200.00
- ലേബര്‍ ചാര്‍ജ് = 400.00
- ഇലക്ട്രിസിറ്റി, കാര്‍ട്ടണ്‍ ബോക്‌സ്,
അനുബന്ധ ചിലവുകള്‍ = 150.00 - ട്രാന്‍സ്‌പോര്‍ടിംഗ് ചാര്‍ജ് = 800.00
ആകെ = 8310.00
വരവ്
(പ്രതിദിനം 200 ബോര്‍ഡുകള്‍ നിര്‍മ്മിച്ച്
വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്നത്)
- ഒരു സ്‌ക്രബറിന്റെ MRP വില = 15.00
- കമ്മീഷന്‍ കിഴിച്ച് ഉല്‍പാദകന്
ലഭിക്കുന്നത് = 7.50
ലാഭം
വരവ് = 18,000.00
ചിലവ് = 8310.00
ലാഭം = 9690.00
പരിശീലനം
സ്റ്റീല്‍ സ്‌ക്രബ് ബിസിനസ് ആരംഭിക്കാനുള്ള വ്യവസായിക പരിശീലനം കാര്‍ഷിക ഭക്ഷ്യസംസ്‌കരണ ചെറുകിട വ്യവസായരംഗത്തെ ഇന്‍ക്യൂബേഷന്‍ സെന്ററായ പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും. 0485 224231
ലൈസന്‍സുകള്‍
ഉദ്യോഗ് ആധാര്‍, ജി എസ് ടി പാക്കേജിംഗ് ലൈസന്‍സ് എന്നിവ നേടണം
സബ്‌സിഡി
മൂലധന നിക്ഷേപത്തിന് അനുപാതികമായി വ്യവസായ വകുപ്പില്‍ നിന്നും സബ്‌സിഡി ലഭിക്കും.